Kerala

സഭക്ക് തിരിച്ചറിവ് ലഭിച്ചു, ബിജെപിയോടുള്ള സമീപനത്തിൽ ഇത് മാനദണ്ഡമാകും: കർദിനാൾ ക്ലിമിസ് ബാവ

ഛത്തിസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ. ജാമ്യം ലഭിച്ചുവെന്നത് സന്തോഷകരമായ വാർത്തയാണ്. ജാമ്യത്തിനായി സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ക്ലിമിസ് ബാവ പറഞ്ഞു

കന്യാസ്ത്രീകൾക്ക് ലഭിച്ചത് താത്കാലിക ആശ്വാസമാണ്. വിഷയം പരിഹരിക്കപ്പെടുന്നില്ല. മനസ് തുറന്ന് മുൻവിധിയില്ലാതെ കോടതി വിഷയം പഠിക്കട്ടെ. രാജ്യത്തെ കോടതിയിൽ എല്ലാവർക്കും വലിയ വിശ്വാസമുണ്ട്

സഭക്ക് തിരിച്ചറിവ് ലഭിച്ചു. ബിജെപിയോടുള്ള സമീപനത്തിൽ ഇത് മാനദണ്ഡമായിരിക്കും. അക്കാര്യം താൻ മറച്ചുവെക്കുന്നില്ല. നീതിയുടെ ഒടുവിലത്തെ അടയാളം കന്യാസ്ത്രീകൾ നിരപരാധികളെന്ന് പൊതുസമൂഹത്തെ അറിയിച്ച് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!