Kerala

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മിഷണറിമാർക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ: സതീശൻ

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന നിലപാടാണ് ഛത്തിസ്ഗഡ് സർക്കാർ ഇന്നും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രിമിനലുകളെ പോലെയാണ് കന്യാസ്ത്രീകളെ കുറിച്ച് പറഞ്ഞു പരത്തിയത്. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനയിൽ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്നും സതീശൻ പറഞ്ഞു

ബിജെപിയുടെ മുഖംമൂടി വലിച്ചുമാറ്റാൻ കഴിഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മിഷണറിമാർക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് നടന്നത്. നിയമപോരാട്ടത്തിന് കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടാകും

കോൺഗ്രസ് മിഷണറിമാർക്കെതിരെ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. നിയമങ്ങൾ കൊണ്ടുവന്നത് ബിജെപിയാണ്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!