National
ഒടുവിൽ ജയിൽ മോചനം; ജാമ്യം ലഭിച്ച മലയാളി കന്യാസ്ത്രീകൾ പുറത്തിറങ്ങി

ഛത്തിസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിൽമോചിതരായി. ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. ഇന്ന് നേരത്തെ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
നിലവിൽ കന്യാസ്ത്രീകൾ മഠത്തിലേക്ക് പോകുകയാണ്. പോലീസ് സംരക്ഷണത്തിലാണ് യാത്ര. എംപി ജോൺ ബ്രിട്ടാസ്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ ജയിൽ മോചിതരായ കന്യാസ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി.
അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യം, പാസ്‌പോർട്ട് സറണ്ടർ, രാജ്യം വിട്ടുപോകരുതെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.