World

വിയറ്റ്നാമിൽ പ്രളയം: മരണം 10 ആയി

വിയറ്റ്നാം: വടക്കൻ വിയറ്റ്നാമിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 10 ആയി. ഡിയൻ ബിയെൻ പ്രവിശ്യയിലാണ് കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ടിയ ദിൻ, സാ ഡങ് എന്നീ കമ്യൂണിറ്റികളിൽ നിന്നുള്ളവരാണ് മരിച്ച 10 പേരും.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴയാണ് പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായത്. പ്രളയത്തിൽ നിരവധി വീടുകൾ ഒലിച്ചുപോവുകയും നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഏഴ് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

 

ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനും രക്ഷാപ്രവർത്തനം നടത്താനും ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു. റോഡുകൾ തകർന്നതിനാൽ പല ഗ്രാമങ്ങളിലേക്കും നേരിട്ട് എത്താൻ സാധിക്കുന്നില്ല. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്.

വിയറ്റ്നാമിൽ നിലവിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് സീസൺ ആയതിനാൽ ഇനിയും കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം പ്രകൃതിദുരന്തങ്ങൾക്ക് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം യാഗി ചുഴലിക്കാറ്റ് വിയറ്റ്നാമിൽ വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!