Kerala
പൂച്ചയെ കഴുത്തറുത്ത് കൊന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി; ക്രൂരതയുമായി യുവാവ്

പൂച്ചയെ കഴുത്തറുത്ത് കൊന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി യുവാവ്. ചെർപ്പുളശ്ശേരി സ്വദേശിയായ ഷജീറാണ് പൂച്ചയെ കഴുത്തറുത്ത നിലയിൽ ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്തത്.
ഇതിന് മുമ്പുള്ള വീഡിയോയിൽ പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്നതും കാണാം. ലോറി ഡ്രൈവറായ ഷജീർ നിലവിൽ തമിഴ്നാട്ടിലാണെന്നാണ് വിവരം.
ക്രൂരതയെ കുറിച്ചുള്ള ചോദ്യത്തിന് മനുഷ്യനേക്കാൾ രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നായിരുന്നു ഇയാളുടെ മറുപടി.