Kerala

കവർച്ചാ ശ്രമത്തിനിടെ പ്രതി ഓടുന്ന ട്രെയിനിൽ നിന്നും തള്ളി താഴെയിട്ടു; യുവാവിന്റെ കാൽ നഷ്ടപ്പെട്ടു

കവർച്ചാ ശ്രമത്തിനിടെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് 26കാരനായ യുവാവിന് കാൽ നഷ്ടപ്പെട്ടു. കല്യാണിലെ ഷഹാദിനും അംബിവ്‌ലി സ്റ്റേഷനുകൾക്കും ഇടയിൽ തപോവൻ എക്‌സ്പ്രസിലാണ് സംഭവം.

നാസിക് നിവാസിയായ ഗൗരച്ച് രാംദാസ് നിഗം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പ്രായപൂർത്തിയാകാത്ത പ്രതി യുവാവിനെ അടിച്ച് വീഴ്ത്തി ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത്. അടിയുടെ ശക്തിയിൽ നികം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണു

വീഴ്ചയിൽ ഇടതു കാൽ ട്രെയിൻ ചക്രങ്ങൾക്കടിയിൽ കുടുങ്ങി ചതഞ്ഞരയുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നിഗത്തിനെ വീണ്ടും വടികൊണ്ട് ആക്രമിച്ച പ്രതി പിന്നീട് ഫോണുമായി രക്ഷപ്പെടുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!