National

ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ വനിതാ എംപിയുടെ മാല പൊട്ടിച്ചു; കഴുത്തിന് പരുക്ക്

ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ വനിതാ എംപിയുടെ മാല പൊട്ടിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി ആർ സുധയുടെ സ്വർണമാലയാണ് സ്‌കൂട്ടറിലെത്തിയ ആൾ മോഷ്ടിച്ചത്. മാല പൊട്ടിക്കുന്നതിനിടെ എംപിയുടെ കഴുത്തിന് പരുക്കേറ്റു.

മൺസൂൺ സമ്മേളനത്തിന് ഡൽഹിയിൽ എത്തിയാതിരുന്നു എംപി. നയതന്ത്ര മേഖലയിലെ പോളിഷ് എംബസിക്ക് സമീപത്ത് വെച്ചാണ് മോഷണം നടന്നതെന്ന് എംപി പറയുന്നു. ഹെൽമറ്റ് ധരിച്ച് വന്നയാളാണ് മാല പൊട്ടിച്ചോടിയതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എംപി പരാതി നൽകിയിട്ടുണ്ട്. മോഷണത്തിനിടെ എംപി സഹായത്തിനായി ഉറക്കെ നിലവിളിച്ചു. പിന്നീട് ഡൽഹി പോലീസിന്റെ പട്രോളിംഗ് വാഹനം കണ്ടപ്പോൾ അവരോട് പരാതിപ്പെടുകയായിരുന്നു. നാല് പവനോളം വരുന്ന സ്വർണമാലയാണ് നഷ്ടമായത്.

Related Articles

Back to top button
error: Content is protected !!