Kerala
കോൺഗ്രസ് പുനഃസംഘടന; പട്ടികയുമായി കെപിസിസി നേതൃത്വം ഡൽഹിയിലേക്ക്

കോൺഗ്രസിലെ പുനഃസംഘടന സംബന്ധിച്ച പട്ടികയുമായി കെപിസിസി നേതൃത്വം ഡൽഹിയിലേക്ക്. കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരുമാണ് ഹൈക്കമാൻഡുമായുള്ള ചർച്ചക്ക് ഡൽഹിയിലെത്തുന്നത്. ഈ മാസം പത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത
അതേസമയം പുനഃസംഘടനയിൽ സ്വന്തം പക്ഷത്തുള്ള നേതാക്കളെ ഡിസിസി തലപ്പത്ത് തന്നെ നിലനിർത്താൻ പ്രധാന നേതാക്കളും നീക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം തയ്യാറാക്കിയ പട്ടികയുമാണ് നേതൃത്വം ഡൽഹിയിലേക്ക് പോയത്
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരാണ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുക. ഇന്ന് രാത്രിയോടെ ഇവർ ഡൽഹിയിലെത്തും.