പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു; ദളിതരെയും സ്ത്രീകളെയും അപമാനിച്ചിട്ടില്ല: അടൂർ ഗോപാലകൃഷ്ണൻ

സിനിമാ കോൺക്ലേവിൽ നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ സിനിമകൾക്കും പരിശീലനം വേണം. മാധ്യമ വ്യാഖ്യാനങ്ങൾക്ക് താൻ ഉത്തവാദിയല്ല. ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു
ഏതെങ്കിലും സമയത്ത് ഞാൻ ദളിതനെയോ സ്ത്രീകളെയോ മോശമായി പറഞ്ഞിട്ടുണ്ടോ. അങ്ങനെ പറഞ്ഞുവെങ്കിൽ പരമാവധി ക്ഷമാപണം ചെയ്യാം. മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങൾക്ക് ഉത്തരവാദിയല്ല. ട്രെയിനിംഗ് നൽകണമെന്ന് പറഞ്ഞതാകും ആളുകൾക്ക് ഇഷ്ടപ്പെടാതെ പോയത്. അറിവ് കേടുകൊണ്ടാണ് അതിനെതിരെ പറയുന്നത്
സിനിമ ഒരു മനുഷ്യായുസ് കൊണ്ട് പഠിച്ച് ചെയ്യുന്ന ആളാണ് ഞാൻ. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പരിചയവുമില്ലാതെ ആദ്യമായി സിനിമ ചെയ്യുന്നവർക്കാണ് സർക്കാർ ധനസഹായം നൽകുന്നത്. അങ്ങനെ ചെയ്യുമ്പോൾ അവർക്ക് കുറഞ്ഞത് മൂന്ന് മാസത്തെ ഒരു ഓറിയന്റേഷൻ നൽകണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു