Kerala
പിലാത്തറയിലെ എട്ടാം ക്ലാസുകാരന്റെ ആത്മഹത്യ; പരീക്ഷക്ക് മാർക്ക് കുറഞ്ഞതിലെ വിഷമം കാരണമെന്ന് പോലീസ്

കണ്ണൂർ പിലാത്തറയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് പരീക്ഷക്ക് മാർക്ക് കുറഞ്ഞതിനെ മനോവിഷമം കാരണം. പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് പിലാത്തറ മേരിമാതാ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അജുൽരാജിനെ മരിച്ച നിലയിൽ കണ്ടത്
കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. മാർക്ക് കുറഞ്ഞതിൽ കുട്ടി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു
പിലാത്തറ സ്വദേശി രാജേഷിന്റെയും വിജിനയുടെയും മകനാണ് 12കാരനായ അജുൽരാജ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.