Kerala

ആ പ്രതീക്ഷ ഇനി വേണ്ട; മെസിയും സംഘവും കേരളത്തിലേക്കില്ലെന്ന് കായികമന്ത്രി

അർജന്റീനൻ ഇതിഹാസ താരം കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. ഒക്ടോബറിൽ മെസിയെ എത്തിക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാൽ ഒക്ടോബറിൽ എത്താൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു. ഒക്ടോബറിൽ മാത്രമേ എത്തിക്കാൻ കഴിയൂവെന്ന് സ്‌പോൺസർമാരും പറഞ്ഞതോടെ മെസി കേരളത്തിൽ എത്തില്ലെന്ന് ഉറപ്പായി

അർജന്റീന ടീം എത്തുന്നതിനായി കരാറിന്റെ ആദ്യ ഗഡു നൽകിയിരുന്നു. ഈ വർഷം ഒക്ടോബറിൽ മെസി അടക്കമുള്ള അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

അതേസമയം മെസി ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫുട്‌ബോൾ വർക്ക്‌ഷോപ്പുകൾക്കായി മുംബൈ, കൊൽക്കത്ത, ഡൽഹി നഗരങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ

Related Articles

Back to top button
error: Content is protected !!