National
ദളിതർക്കെതിരായ അധിക്ഷേപം; നടി മീര മിഥുൻ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ ദളിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിൻ. 2021ൽ നടന്ന സംഭവത്തിൽ നേരത്തെ ഇവർ അറസ്റ്റിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ സേഷം ഒളിവിൽ പോകുകയായിരുന്നു
വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്ന് 2022 ഓഗസ്റ്റിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഡൽഹിയിൽ നിന്നാണ് നടിയെ അറസ്റ്റ് ചെയ്തത്. നടിയെ ഓഗസ്റ്റ് 11ന് ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മൂന്ന് വർഷമായിട്ടും പോലീസിന് നടിയെ കണ്ടെത്താൻ സാധിക്കാത്തതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകളെ സിനിമക്ക് പുറത്താക്കണമെന്ന് നടി പറഞ്ഞ വീഡിയോ ആണ് കേസിനാധാരം.