Kerala

തൃശ്ശൂരിൽ ബിജെപി അനർഹമായ നൂറുകണക്കിന് വോട്ട് ചേർത്തു; കോടതിയെ സമീപിക്കുമെന്ന് വിഎസ് സുനിൽകുമാർ

തൃശ്ശൂരിൽ അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി ചേർത്തുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നതായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ചേലക്കര മണ്ഡലത്തിലെയും മറ്റിടങ്ങളിലെയും വോട്ടർമാരെ ഇവിടെ കൊണ്ടുവന്ന് ചേർത്തു. അനർഹമായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും സുനിൽകുമാർ പറഞ്ഞു

സത്യവാങ്മൂലം കിട്ടിയാൽ പരാതി അന്വേഷിക്കാമെന്ന വിചിത്രമായ മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് കിട്ടിയത്. പരാതിയിൽ കഴമ്പില്ലെങ്കിൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പുകൾ വരെയുണ്ട്. തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് ജനാധിപത്യ അവകാശമാണ്. അത് നിറവേറ്റുമെന്നും സുനിൽകുമാർ റഞ്ഞു

വോട്ടർ പട്ടിക ശുചീകരിക്കുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ക്രമക്കേടിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കലക്ടർക്ക് മുതിൽ ഇതിൽ ഉത്തരവാദിത്തമുണ്ട്. കേന്ദ്രമന്ത്രി തന്നെ ക്രമക്കേടിന് കൂട്ടുനിന്നുവെന്നും ടാജറ്റ് ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!