National
കിഷ്ത്വാർ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 46 ആയി; ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാറ്റി

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. മരിച്ചവരിൽ രണ്ട് സിഐഎസ്എഫ് ജവാൻമാരും ഉൾപ്പെട്ടിട്ടുണ്ട്. നൂറിലേറെ പേർക്ക് പരുക്കേറ്റു.
167 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. 200ലധികം പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മചയിൽ മാതാ യാത്രയിലെ തീർഥാടകരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാറ്റി