നാട്ടിൽ കലാപമുണ്ടാക്കാനാണ് വിഭജന ഭീതി ദിനാചരണം സംഘടിപ്പിച്ചതെന്ന് എംവി ജയരാജൻ

വിഭജന ഭീതി ദിനാചരണം സംഘടിപ്പിച്ചത് നാട്ടിൽ കലാപം ഉണ്ടാക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. കേരളത്തിൽ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇവിടെ കലാപമുണ്ടാക്കാൻ സിപിഎം അനുവദിക്കില്ലെന്നും എം വി ജയരാജൻ പറഞ്ഞു.
അനുരാഗ് താക്കൂർ വയനാടിനെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിഞ്ഞെന്നും വിവാദ പ്രസ്താവനകൾ സ്ഥിരമായി നടത്തി ഭിന്നത ഉണ്ടാക്കുന്ന ആളാണ് അദ്ദേഹമെന്നും ജയരാജൻ പറഞ്ഞു. എവിടെ ബിജെപിയുണ്ടോ അവിടെ കളളവോട്ട് ഉണ്ടെന്നും സംസ്ഥാനത്ത് ബിജെപിക്ക് സ്വാധീനമുളള മേഖലകളിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ട്.
ഇതേ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. ഗവർണറാണ് വിഭജന ഭീതി ദിനം നടത്തണമെന്ന് സർക്കുലർ ഇറക്കിയത്. എന്നാൽ സർക്കാർ ഇതിനെ എതിർത്തിരുന്നു. കാസർകോട് ഗവ. കോളേജുകൾ അടക്കം വിവിധ കോളേജുകളിൽ എബിവിപി വിഭജന ഭീതി ദിനം ആചരിച്ചിരുന്നു.