National

ഗാന്ധിജിക്കും മുകളിൽ സവർക്കർ; പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്റർ വിവാദത്തിൽ

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ മഹാത്മാ ഗാന്ധിക്ക് മുകളിൽ സവർക്കറുടെ ചിത്രം പ്രതിഷ്ഠിച്ചുള്ള പോസ്റ്ററാണ് വിവാദത്തിലായത്. പെട്രോളിയം മന്ത്രാലയം എക്‌സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവർക്കർ എന്നിവരാണ് പോസ്റ്ററിലുള്ളത്. ഇവരിൽ ഏറ്റവും മുകളിലാണ് സവർക്കറുടെ ചിത്രം. പോസ്റ്ററിനെതിരെ കോൺഗ്രസ് അടക്കം രംഗത്തുവന്നു.

മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപുടിയാണിതെന്ന് കോൺഗ്രസ് വിമർശിച്ചു. വകുപ്പ് കൈകാര്യം ചെയ്യുന്നവർ മറുപടി പറയണമെന്ന ആവശ്യവും ശക്തമാകുകയാണ്‌

Related Articles

Back to top button
error: Content is protected !!