Kerala
കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരിയുൾപ്പെടെ രണ്ട് പേർ മരിച്ചു

കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ആയൂർ സ്വദേശി സുൽഫിക്കർ, യാത്രക്കാരി ആയൂർ സ്വദേശി രതി എന്നിവരാണ് മരിച്ചത്.
രതിയുടെ ഭർത്താവ് സുരേഷ് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് രതിയെയും സുരേഷിനെയും പുറത്തെടുത്തത്. സുൽഫിക്കർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.