Sports

തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു ഷോ; 9 സിക്‌സറുകൾ സഹിതം 89 റൺസ്

കേരളാ ക്രിക്കറ്റ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ. തൃശ്ശൂർ ടൈറ്റൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഞ്ജുവിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ സഞ്ജുവിന്റെ പ്രകടനമാണ് ബ്ലൂ ടൈഗേഴ്‌സിന് മികച്ച സ്‌കോർ സമ്മാനിച്ചത്

46 പന്തുകൾ നേരിട്ട സഞ്ജു ഒമ്പത് പടുകൂറ്റൻ സിക്‌സറുകളും നാല് ഫോറുകളും സഹിതം 89 റൺസെടുത്ത് പുറത്തായി. 18ാം ഓവറിലാണ് സഞ്ജു പുറത്താകുന്നത്. കഴിഞ്ഞ മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു.

26 പന്തുകളിൽ നിന്നാണ് സഞ്ജു അർധ സെഞ്ച്വറി തികച്ചത്. മുഹമ്മദ് ഷാനു 24, നിഖിൽ തോട്ടത്ത് 18, സാലി സാംസൺ 16 എന്നിവരാണ് കൊച്ചിക്കായി രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാൻമാർ. നാല് ഓവർ എറിഞ്ഞ തൃശ്ശൂർ ടൈറ്റൻസിന്റെ അജിനാസ് ഹാട്രിക് ഉൾപ്പെടെ 5 വിക്കറ്റുകൾ നേടി

Related Articles

Back to top button
error: Content is protected !!