Kerala
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി; രണ്ടാഴ്ചക്കിടെ പിടികൂടിയത് ആറ് ഫോണുകൾ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനിൽ നിന്നാണ് ഫോൺ പിടികൂടിയത്. രണ്ടാഴ്ചക്കിടെ മാത്രം ആറ് ഫോണുകളാണ് ജയിലിൽ നിന്ന് പിടികൂടിയത്
തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. കഴിഞ്ഞ ദിവസം ജയിലിലെ മതിൽക്കെട്ടിന് പുറത്ത് നിന്ന് മൊബൈലും പുകയില ഉത്പന്നങ്ങളും എറിഞ്ഞു നൽകുന്നതിനിടെ ഒരാൾ പോലീസിന്റെ പിടിയിലായിരുന്നു
മൊബൈൽ ഫോൺ ജയിലിനുള്ളിലേക്ക് എറിഞ്ഞു കൊടുക്കുന്ന ഒരു റാക്കറ്റ് തന്നെയുണ്ടെന്നാണ് പിടിയിലായ അക്ഷയ് നൽകിയ മൊഴി. ഫോണും ലഹരിവസ്തുക്കളും എറിഞ്ഞു നൽകിയാൽ ആയിരം മുതൽ രണ്ടായിരം രൂപ വരെ കൂലി കിട്ടുമെന്നും ഇയാൾ പറഞ്ഞിരുന്നു.