Novel

കാണാചരട്: ഭാഗം 5

[ad_1]

രചന: അഫ്‌ന

ഓഫീസിൽ എത്തിയ പാടെ വിഷ്ണു തന്റെ ക്യാബിനിൽ കേറി അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.അതിനനുസരിച്ച് ആള് നന്നായി വിയർക്കുന്നുമുണ്ട്,ആദി ഒരു ബോട്ടിൽ എടുത്തു അവന് നെരെ നീട്ടി….ഒറ്റ വലിക്ക് അവനത് തീർക്കുകയും ചെയ്തു……ഇത് കണ്ടു ആദി ചിരിച്ചു കൊണ്ട് അവന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു…. “നീ ചിരിച്ചോ,എന്നേ അറക്കാൻ കൊടുത്തിട്ട് നീ അവിടെ ഇരുന്ന് ചിരിക്ക് “വിഷ്ണു “എന്താ നിന്റെ പ്രശ്നം ,ഇതിപ്പോ അല്ലെങ്കിൽ പിന്നെ എപ്പോയെങ്കിലും വേണ്ടതല്ലേ “

“എനിക്ക് നിന്റെ കൂടെ ഇങ്ങനെ നടന്നാൽ മതി “അവൻ അവിടുത്തിരുന്നു. “മോൻ ഏണീറ്റെ….എന്നിട്ട് ഒന്ന് ശ്വാസം എടുത്തു നടക്കങ്ങോട്ട് “ആദി അവനെ നെരെ നിർത്തി.അവൻ ഒന്ന് ശ്വാസം എടുത്തു മിററിൽ നോക്കി ടൈ ശെരിയാക്കി. “okey….ഞാൻ റെഡി,വാ പോകാം ” “perfect ” ആദി തോളിൽ തട്ടി കൊണ്ട് പറഞ്ഞു.രണ്ടു പേരും കോൺഫ്രൻസ് റൂമിലേക്ക് കയറി.അവിടെ എല്ലാവരും എത്തിയിട്ടുണ്ട്,അവരെ തന്നെ നോക്കുന്നത് കണ്ടു വിഷ്ണു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

അത് മനസ്സിലായ പോലെ ഒന്നും ഇല്ലെന്ന മട്ടിൽ ആദി കണ്ണു ചിമ്മി…എന്നിട്ട് എല്ലാവരുടെയും മുന്നിൽ ചെന്നു നിന്നു. “good morning guys……കുറച്ചു നേരം നിങ്ങളെ വെയിറ്റ് ചെയ്യിപ്പിച്ചതിന് സോറി….then ഇതാണ് എന്റെ brother വിഷ്ണു.കമ്പനിയുടെ മാനേജർ ഹെഡ് കൂടെ ആണ്…..ഇതിപ്പോ എന്തിനാ പറയുന്നത് എന്നാതിരിക്കും നിങ്ങളുടെ ചിന്ത എന്നെനിക്കറിയാം,വേറെ ഒന്നും അല്ല ഇന്നത്തെ പ്രസന്റേഷൻ ഇവനാണ് ചെയ്യുന്നത്,first time ആണ് പക്ഷേ അതിന്റെ അടിസ്ഥാനത്തിൽ അവനെ വിലയിരുത്തരുത് “

ആദി പറഞ്ഞു തീർന്നതും എല്ലാവരും അവനെ കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു,വിഷ്ണുവിന് എവിടുന്നോ ഒരു ഉർജ്ജം കിട്ടിയ പോലെ.ആദിയേ നോക്കി കൊണ്ട് വിഷയത്തിലേക്ക് വന്നു. “so friends ഞാൻ വിഷ്ണു,കമ്പനിയുടെ മാനേജർ ഹെഡ് ആണ്.adhvit പറഞ്ഞപോലെ ഇതെന്റെ ഫസ്റ്റ് പ്രൊജക്റ്റ് ആണ്…….നമുക്ക് ഇനി വിഷയത്തിലേക്ക് വരാം …,,, വിഷ്ണു സ്‌ക്രീനിൽ അവരുടെ ഡിസൈൻ പ്ലേ ചെയ്തു…….

“ഇതാണ് saw ഡയമണ്ട് ഗ്രൂപ്പിന്റെ new കളക്ഷൻ.ഇതിനു മുൻപ് ഇതിന്റെ ഒരു റെയർ പീസ് നമ്മൾ ഇറക്കിയിരുന്നു.ഒരു one year മുൻപ്…..ten പീസെസ്,…..ഒന്നിന് നമ്മൾ ടാർഗറ്റ് ചെയ്തിരുന്നത് 6 cr ആണ് .ആ ടാർഗറ്റ് ഞങ്ങൾ complete ചെയ്തതുമാണ്…… അവൻ ആ ഡിസൈൻ സ്‌ക്രീനിൽ കാണിച്ചു….ആദിയുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല…..പലതും മനസ്സിൽ നുരഞ്ഞു പൊന്തി കൊണ്ടിരുന്നു…. പ്രസന്റേഷൻ എല്ലാം കഴിഞ്ഞു…..എല്ലാവരും അതിൽ ഇമ്പ്രെസ്സ് ആയി.

വിഷ്ണു ഫുൾ ഹാപ്പി ആയിരുന്നു.പക്ഷേ ആദി വേറൊരു ലോകത്തായിരുന്നു. “എന്താ മോനെ ഒരു ആലോചന….ഏട്ടത്തിയുടെ അടുത്തേക്ക് പോയയോ “vishnu വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചു. “ഒന്നു പോടാ…..”ആദി ചിന്തയിൽ നിന്നുണർന്നു ഒന്ന് ചിരിച്ചു. “എന്റെ പൊന്നോ കുറച്ചൊന്നും ഞാൻ നിന്നു വിയർത്തത്,അവർ yes പറയുവോളം മനുഷ്യൻ നിന്നു കത്തുവായിരുന്നു……” ആദി എന്നാൽ ഇവിടെ ഒന്നും അല്ലായിരുന്നു,

അവൻ ആ മാലയുടെ പുറകെ ആയിരുന്നു. “ഞാൻ ഇതരോടാ ഇങ്ങനെ വാ ഇട്ടലക്കുന്നേ….എന്നാ നിനക്ക് വീട്ടിൽ തന്നെ ഇരിക്കാമായിരുന്നില്ലെടാ പന്നി,”വിഷ്ണു അവനിട്ട് ഒന്ന് കൊടുത്തു . “അതല്ലടാ ,നമ്മൾ one year മുൻപ് ഇറക്കിയ അതെ ഡിസൈനിൽ ഉള്ള നെക്ലെസ് വാമിയുടെ കഴുത്തിൽ ഞാൻ കണ്ടിട്ടുണ്ട്.നമ്മുടെ ബ്രാന്റ് തന്നെ ” “അതിന് എന്താ നിനക്ക് ഇത്ര ചിന്തിക്കാൻ ഉള്ളെ”

“അവൾ ഒരു ഓർഫൻ ആണ്.സ്വന്തമെന്ന് പറയാൻ ആരും ഇല്ല ,അങ്ങനെ ഉള്ള അവൾക്കെങ്ങനെ ഇത്രയും കോസ്‌ലി ആയ ഈ നെക്ലേസ് കിട്ടി ” “ഇതൊക്കെ വെച്ചു നോക്കുമ്പോൾ നീ പറഞ്ഞതിൽ കാര്യമുണ്ട്,….ഇനി ആരെങ്കിലും gift കൊടുത്തതാണെങ്കിലോ ” “ആര് കൊടുക്കാൻ .അതും ഇന്നലെ കണ്ട ഒരാൾക്ക് ഇത്രയും കോസ്‌ലി ആയത് ” “ഇനി മോഷ്ടിച്ചത്,പക്ഷേ ചാൻസ് ഇല്ല….കാരണം അവളുടെ പേര് അതിൽ എഴുതുയിട്ടുണ്ടല്ലോ,അത് പറഞ്ഞു ചെയ്യിപ്പിച്ചതാണ് “വിഷ്ണു

“പിന്നെ എങ്ങനെ……” “ഒരു വഴി ഉണ്ട് ” “എന്ത് വഴി ” “ആ ഡിസൈൻ നമ്മുടെ അഞ്ചു ബ്രാഞ്ചുകളിൽ രണ്ടെണ്ണം വീതം ബ്രാഞ്ചുകളിൽ സെയിലിനു വെച്ചിരുന്നു.അത് വാങ്ങിയവരുടെ പേരും നമ്പറും സിസ്റ്റത്തിൽ റെക്കോഡ് ചെയ്തിട്ടുണ്ടാവും ,അത് വെച്ചു അന്വേഷിച്ചു നോക്കാം ,എന്തെങ്കിലും ക്ലൂ കിട്ടാതിരിക്കില്ല ” “ഈ കളിമണ്ണിനുള്ളിൽ കുറച്ചെങ്കിലും വിവരം ഉണ്ടല്ലേ ” “അതാണ് മോനെ ഈ വിഷ്ണു.നീ ചിന്തിക്കുന്നതിനും അപ്പുറമാണ് ഞാൻ ചെയ്യുന്നതും പ്രവർത്തിക്കുന്നതും “

“ആ അത് പോയിന്റ് “ആദി കളിയാക്കി പറഞ്ഞു. “ആദി വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കല്ലേ….പിന്നെ ദേഷ്യത്തിന്റെ കാര്യം പറഞ്ഞപ്പോയാ ഒരു കാര്യം ഓർമ വന്നേ ” “എന്ത് കാര്യം ” “നാളെ നന്ദേട്ടൻ എത്തും കൈലാസത്തിലേക്ക്” “അടിപൊളി .ഇപ്രാവശ്യം എത്ര കാലിൽ ആണാവോ വരാൻ പോകുന്നത് ” അവർ ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീട്ടിൽ വാമി ആകെ ബോറടിച്ചിരിക്കാണ്.കാര്യമായിട്ട് ഇവിടെ ഒരു പണിയും ഇല്ല.വെറുതെ ഇരിക്കുക.ലതയ്ക്ക് മെഡിസിൻ കഴിച്ചാൽ അതിന്റെ ക്ഷീണം കാരണം കുറച്ചു നേരം മയങ്ങും.പിന്നെ ഉള്ളതാണെങ്കിൽ ഇടക്ക് ചൊറിയാൻ വരും അത് അങ്ങനെ മൈൻഡ് ചെയ്യാറില്ല . വാമി വീടു മൊത്തം കാണാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി.ചുറ്റും പൂന്തോട്ടവും പച്ചപ്പും മാത്രം….അവൾ വീടിനു പുറകിൽ ഉള്ള പുളിന്റെ അടുത്തുള്ള ബെഞ്ചിൽ ഇരുന്നു….

വെള്ളത്തിന് അത്യാവശ്യം നല്ല ആഴം ഉണ്ട്,പോരാത്തതിന് തനിക്ക് നീന്തൽ അറിയില്ല.അവൾ വെള്ളത്തിൽ നിന്ന് കണ്ണെടുത്തു നെരെ ഇരുന്നു കണ്ണുകളടച്ചു…… പഴയ ഓർമ്മകൾ മനസ്സിലേക്ക് ഓടി വന്നു…… തന്റെ ജീവനറ്റ ശരീരം,എവിടെ നോക്കിയാലും അട്ടഹാസവും കരച്ചിലും പൊട്ടി ചിരികളും…..അഴികൾക്കുള്ളിലെ നീണ്ട മാസങ്ങൾ ,കാലിലെ വിലങ്ങ് കാരണം ബെഡിൽ കിടന്നു പിടന്ന നിമിഷം…..രണ്ടു ചെവിയും പൊത്തി പിടിച്ചു ചുരുണ്ടു കൂടി.ആ ഇരുട്ട് മുറി തന്റെ ഓരോ രാത്രിയെയും ഭയാനകമാക്കി തീർത്തു…..

കരഞ്ഞു കണ്ണിൽ നിന്ന് കണ്ണുനീർ വരാതായി.ഓരോ മണിക്കൂറും ശരീരത്തിലൂടെ വരുന്ന ഷോക്ക് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…..സൂചികൾ കുത്തി കൈകൾക്ക് ശേഷി പോലും ഇല്ലെയായി,തന്റെ മരണത്തെ അവൾ ആഗ്രഹിച്ചു പോയി……ആരെ വിളിച്ചു കരയണം എന്ന് പോലും മറന്നു പോയ രാവുകൾ….. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….വിതുമ്പി പൊട്ടി കരഞ്ഞു.പെട്ടെന്ന് പുറകിൽ നിന്ന് ആരോ തട്ടിയതും ആരാണെന്ന് നോക്കാതെ അയാളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.

ഒരു കൈത്താങ്ങ് അവൾ ആഗ്രഹിച്ചിരുന്നു.ആ ഭാരം തീരും വരെ അവളങ്ങനെ കിടന്നു… എന്താണ് നടക്കുന്നതെന്ന് അറിയാതെ ആദി ഒരു നിമിഷം തറഞ്ഞു നിന്നു.അവൻ പോലും അറിയാതെ അവന്റെ കൈകൾ അവളെ പൊതിഞ്ഞു.അവളുടെ കൈകൾ മുറുകും തോറും അവളിലെ പേടിയുടെ ആഴം അവനറിഞ്ഞു. “വാമി……”അവൻ അവളെ തനിക്കു നെരെ നിർത്തി.കണ്ണിൽ ചുവപ്പ് പടർന്നിരുന്നിരുന്നു. “sorry ,ഞാൻ അറിയാതെ ” അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പോകാൻ ഒരുങ്ങി.

“വാമി……നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇവിടെ,”അവൻ പുറകിൽ നിന്ന് ചോദിച്ചു.അവൾ മറുപടിയായി ഒന്ന് ചിരിച്ചു .തന്റെ ജീവതത്തെ വെച്ചു നോക്കുമ്പോൾ ഒന്നും അല്ല ഇവിടെ. “പിന്നെ ഇപ്പൊ എന്തിനാ കരഞ്ഞേ ,എന്തുണ്ടെങ്കിലും എന്നോട് പറയാൻ മടിക്കേണ്ട.നീ എന്റെ റെസ്പോണ്സിബിൾ ആണ് “അതിന് മറുപടിയായി ഒന്ന് ചിരിച്ചു കൊടുത്തു. അവളോട് ചോദിക്കാൻ വന്നത് ചോദിക്കാതെ മനസ്സിൽ തന്നെ വെച്ചു,ഇപ്പൊ അതിനു പറ്റിയ സാഹചര്യം അല്ലെന്ന് അവന് തോന്നി.

വാമി അകത്തേക്ക് കയറുമ്പോൾ വീട് ചുറ്റും നോക്കി നടക്കുന്ന അക്കിയെ ആണ് കാണുന്നത്. “നീ എന്താ ഈ തിരഞ്ഞു നടക്കുന്നെ “വാമി “എവിടെ ആയിരുന്നു ചേച്ചി.ഇനി ബാത്‌റൂമിൽ മാത്രമേ നോക്കാൻ ബാക്കിയൊള്ളു.വീട് മൊത്തം നടന്നു കുഴങ്ങി.”അക്കി ശ്വാസം എടുത്തു കൊണ്ട് പറഞ്ഞു. “നിനക്ക് ഫോൺ വിളിച്ചാൽ പോരായിരുന്നോ ” “അതിനു നമ്പർ ഇല്ലല്ലോ,ചേച്ചി ആദ്യം നമ്പർ തന്നേ “അക്കി ഫോൺ കയ്യിലെടുത്തു നമ്പർ ടൈപ് ചെയ്തു.

അവൾ തന്റെ നമ്പർ അവൾക്കും കൊടുത്തു. “ഇനി ഫോൺ കയ്യിൽ ഇല്ലാതെ നടക്കല്ലേ ഏട്ടത്തി,,തിരഞ്ഞു തിരഞ്ഞു നടക്കാൻ വയ്യ 😵‍💫”അക്കി കാലിൽ തടവി കൊണ്ട് പറഞ്ഞു. “ആളെ കിട്ടിയെങ്കിൽ ഒന്ന് message ചെയ്തുടെ തെണ്ടി “വിക്കി കലിയിളകി വരുന്നുണ്ട്. “നീ ഇതെവിടുന്നാ വരുന്നേ “വാമി “ഏട്ടത്തിയെ തിരഞ്ഞു പുറത്തു അടിച്ചു പിറക്കി വരുവാ” “സോറി മറന്നു പോയി😁 “അക്കി ഒന്നിളിച്ചു കൊടുത്തു. “വല്ലാതെ അങ്ങിളിക്കല്ലേ നീ ,😡”

“നിങ്ങൾ എന്തിനാ ഇത്ര തിരക്കിട്ട് എന്നേ തിരയുന്നെ ,ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാവുമല്ലോ…പിന്നെന്താ പ്രശ്നം “വാമി “അതാണ് പ്രശ്നം….ഇവിടെ നാലെണ്ണം ഉണ്ട് ചേച്ചിയെ ഒന്ന് തനിച്ചു കിട്ടാൻ നോക്കി ഇരിക്കുവായിരിക്കും .അവരുടെ കയ്യിൽ ചേച്ചിയെ കിട്ടിയാൽ പിന്നെ എനിക്ക് പല്ലും നഖവും പോലും കിട്ടില്ല….അതാ വേഗം ഓടി വന്നേ “അക്കി അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു. “എന്റെ അമ്മയേ അങ്ങനെ കൊച്ചാക്കല്ലേ നീ.പല്ലും നഖവുമെങ്കിലും കിട്ടും അതെനിക്ക് ഉറപ്പാ

“വിക്കി പറയുന്നത് കേട്ട് മൂന്നു പേരും ഒരുമിച്ചു ചിരിച്ചു. അപ്പോഴാണ് അവിടുത്തെ സെർവെന്റ് തൂത്തു വൃത്തിയാക്കി ഇറങ്ങി വരുന്നത്. “എന്താ ആന്റി മുകളിൽ പണി,ഗസ്റ്റ് ആരെങ്കിലും ഉണ്ടോ”അക്കി “അത് നന്ദുമോന്റെ റൂം വൃത്തിയാക്കുവാ….നാളെ വരുന്നുണ്ടെന്ന് പറഞ്ഞു ” “ഓഹോ……ശെരി ആന്റി…..അപ്പൊ ചേച്ചി ഇനി ഒറ്റയ്ക്ക് ഇനി ആ ഭാഗത്തേക്ക് പോകണ്ട കേട്ടോ “അക്കി “അതെന്താ ” “അങ്ങനെ ഉള്ള മുതലാണ് ഇനി വരാൻ പോകുന്നത്…”വിക്കി

“ആരാ ഈ നന്ദു…..ഞാൻ കേട്ടിട്ടില്ലല്ലോ ഈ പേര്….അയാളെ കുറിച്ചാണോ നിങ്ങൾ പറയുന്നത്” “നന്ദുവല്ല ജന്തു എന്ന് പറയുന്നതാ ഭേദം😬”അക്കി “അതെന്താ അങ്ങനെ ,അത്രയ്ക്കും ഭീകരനാണോ” “ഭീകരൻ ഒന്നും അല്ല .അനന്തൻ എല്ലാവരുടെയും നന്ദേട്ടൻ .പാവമായിരുന്നു എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും കൂടെ ഉണ്ടായിരുന്നതാ…..”വിക്കി പറഞ്ഞു നിർത്തി. “പിന്നെന്താ പറ്റിയെ ” “ഏട്ടൻ പ്രിയ എന്ന പെൺകുട്ടിയുമായി രണ്ടുവർഷത്തെ റിലേഷൻ ഉണ്ടായിരുന്നു…

.നല്ല ജോളി ലൈഫ് ആയിരുന്നു.ഇങ്ങോട്ട് ഇടയ്ക്ക് വരാറുമുണ്ട് …..അന്നൊരു മഴയുള്ള ദിവസം,ഒരു പാർട്ടി കഴിഞ്ഞു വരുന്ന വഴി ആയിരുന്നു .ഏട്ടൻ അന്ന് കുടിച്ചിരുന്നു…..വഴിയിൽ വെച്ചു രണ്ടു പേരും വഴക്ക് കുടുന്നതിനിടയിൽ അവർക്ക് നെരെ വന്ന ലോറിയുമായി കാർ കൂട്ടി ഇടിച്ചു ….ഏട്ടൻ തലനാരിഴക്ക് രക്ഷപ്പെട്ടു….പക്ഷേ പ്രിയേച്ചി ആ അപകടത്തിൽ മരണപ്പെട്ടു ,അതിന്റെ ഷോക്കിൽ നിന്ന് ഏട്ടൻ ഇപ്പോഴും റിക്കോവർ ആയിട്ടില്ല …..

അതാണ് എല്ലാവരോടും ദേഷ്യവും ഇങ്ങനെ കുടിച്ചു ബോധം ഇല്ലാതെ വരുന്നതും “വിക്കി പറഞ്ഞു നിർത്തി. അവൾക്ക് അത് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി…,ശെരിയാണ് തനിക്ക് പ്രിയപെട്ടവർ കൺമുൻപിൽ നിന്ന് പിടയുമ്പോൾ അത് കണ്ടു നിൽക്കുന്ന അവസ്ഥ മരണ തുല്യമാണ് .ആ വേദന അനുഭവിച്ചവർക്കേ അറിയൂ …..വാമി നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു. “sorry ഡാ..ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതാ”അക്കി അവന്റെ അടുത്ത് വന്നു.

“തമാശ ഒന്നും അല്ല,ഒരിക്കൽ ഏട്ടന്റെ അടുത്ത് നിന്ന് ഒന്ന് കിട്ടിയിരുന്നു.പിന്നെ അങ്ങൊട്ട് ഏട്ടനെ കുറ്റം പറയാൻ നുറു നാവാ “വിക്കി പറയുന്നത് കേട്ട് വാമി ആണോ എന്ന രീതിയിൽ അവളെ നോക്കി. “എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നെ എന്ന് ചോദിച്ചതാ….ഒറ്റ അടിയായിരുന്നു….ഒരാഴ്ചയാ മനുഷ്യൻ പനിച്ചു കിടന്നേ😱 “അക്കി കവിളിൽ കൈ വെച്ചു ഒന്ന് ഓർത്തെടുത്തു. ഇത് കേട്ട് രണ്ടു പേരും വയറിനു കൈ വെച്ചു ചിരിക്കാൻ തുടങ്ങി.

“എങ്ങനെ ആണേൽ എട്ടത്തിയോട് ഞാൻ മിണ്ടില്ല,അതിന് മാത്രം ചിരിക്കാൻ എന്താ ഉള്ളെ “അക്കി ചുണ്ട് കൊട്ടി. “എന്റെ അക്കി ഞാൻ അത് ആലോചിച്ചു ചിരിച്ചു പോയതാ.അല്ലാതെ നിന്നെ കളിയാക്കിയതല്ല സത്യം “വാമി അത് പറയുമ്പോഴും ചിരി പൊട്ടി.അക്കി ദേഷ്യം കൊണ്ട് അടുത്തിരുന്ന ബുക്ക് എടുത്തു എറിയാൻ ഓടിയതും വാമി വേഗം പുറത്തേക്ക് ഓടി….. പെട്ടെന്ന് ആരെയോ ചെന്നു കുട്ടി ഇടിച്ചു….കരിക്കല്ലിൽ ചെന്നു ഇടിച്ച പോലെ തലയ്ക്ക് കനം പോലെ പുറകിലേക്ക് ഒറ്റ വീഴ്ച്ച..

പക്ഷേ ആരോ തന്നെ പിടിച്ചിട്ടുണ്ട്. വാമി മെല്ലെ കണ്ണു തുറന്നു….ആളെ മുൻപ് പരിചയം ഇല്ല…. അലസമായി കിടക്കുന്ന മുടിഴിയകൾ,കണ്ണുകളിൽ ഉറക്ക കുറവ് നന്നായി അറിയുന്നുണ്ട്.ബട്ടൺസ് മുഴുവൻ ഇട്ടിട്ടില്ല…അതുകൊണ്ട് ദൃഢമായ ശരീരം കാണാം. “ചേച്ചി ഓടിക്കോ ഡ്രാക്കുള വന്നു “അക്കി അതും പറഞ്ഞു ഒറ്റ ഓട്ടം.എന്നേ ഇവിടിട്ട് രണ്ടും മുങ്ങിയോ😨. “അപ്പൊ ഇതാണോ അനന്തൻ “അവൾ ആ മുഖത്തേക്ക് നോക്കി.

“നാശം മനുഷ്യന്റെ വഴി മുടക്കാൻ “നന്ദൻ അവളിലെ പിടി വിട്ട് വാമിയെ ശ്രദ്ധിക്കാതെ ഒറ്റ പോക്ക്. “ഇങ്ങനെ ഇടാൻ ആയിരുന്നേൽ ആദ്യമേ പിടിക്കാതിരുന്നാൽ പോരെ ഇങ്ങേർക്ക്….വെറുതെ അല്ല അക്കി ഡ്രാക്കുള എന്ന് വിളിച്ചേ “വാമി ഊരയ്ക്ക് കൈ കൊടുത്തു മെല്ലെ എണീറ്റു.കാര്യമായി എന്തോ പറ്റിയിട്ടുണ്ട് ബാലാ… വാമി മുടന്തി മുടന്തി മുറിയിലേക്ക് പോയി….മെല്ലെ കട്ടിലിൽ ഇരുന്നു.ആദി ബാൽക്കണിയിൽ ലാപ്പിൽ കാര്യമായി എന്തോ പണിയിൽ ആണ്.ഡാർക്ക് ബനിയനും ബ്ലൂ ഷോർട്സും ആണ് വേഷം.

അവന്റെ മുൻപിൽ വീണു കിടക്കുന്ന മുടികൾ കാറ്റിൽ പാറി കൊണ്ടിരുന്നു.അതിന് ഒരു പ്രതേക ഭംഗിയായിരുന്നു….ഒരു കയ്യിൽ കോഫിയും കുടിക്കുന്നുണ്ട്. “ശു….ശു…ശു….ശു…. “വാമി അവനെ വിളിച്ചു. പക്ഷേ ആദി പാമ്പാണെന്ന് കരുതി ലാപ് മടിയിൽ വെച്ചു കാൽ കയറ്റി ചുറ്റും തലയിട്ട് നോക്കി.ഒന്നും ഇല്ലെന്നു കണ്ടു നെടുവീർപ്പിട്ടു കൊണ്ട് താഴേക്ക് ഇറങ്ങിയതും വാമി മുൻപിൽ വന്നു ഒച്ച വെച്ചു.ആദിയുടെ ബോധം പോയില്ലന്നേ ഒള്ളു. അവൾ വയറിനു കൈ വെച്ചു ചിരിക്കാൻ തുടങ്ങി…

ചിരിച്ചു ചിരിച്ചു നിലത്തിരുന്നു പോയി….പിന്നീടാണ് തന്നെയും നോക്കി പല്ലിറുമ്പുന്ന ആദിയെ ഓർമ വന്നേ.വാമി ഒന്നും നടന്നില്ലെന്ന മട്ടിൽ മൂടും തട്ടി അകത്തേക്ക് മെല്ലെ വലിഞ്ഞു…പക്ഷേ മുൻപോട്ട് കാല് വെക്കാൻ പറ്റുന്നില്ല.അപ്പോഴാണ് തന്റെ ഇടുപ്പിലൂടെ മുറുകിയ കൈ കാണുന്നത്. കുതറി ഓടാൻ നോക്കിയെങ്കിലും നോ രക്ഷ…വാമി ദയനീയമായി അവനെ നോക്കി. “അതുണ്ടാലോ ഞാ……ൻ…ഞാ……ൻ… “

“നിനക്ക് എന്നു മുതലാ വിക്ക് തുടങ്ങിയെ ഇത്രയും നേരം കണ്ടില്ലല്ലോ “പിടി വിടാതെ തന്നെ ചോദിച്ചു. “വി…വി…ക്കോ….ന്നും…..ഇല്ല,എന്നേ വിട് എനിക്ക് പോകണം “വാമി അവന്റെ കയ്യിൽ അടിച്ചു കൊണ്ട് പറഞ്ഞു .പക്ഷേ പിടി മുറുക്കി എന്നല്ലാതെ ഒന്നും ഉണ്ടായില്ല . “എന്തിനാടി ഒച്ച വെച്ചേ ” “വെ….വെ……റുതെ 🥺”വാമി നിഷ്കളങ്കതയോടെ നോക്കി. “വെറുതെ എന്നു വെച്ചാൽ ” അവളെ തന്നോട് ചേർത്ത് രണ്ടു കൈ കൊണ്ടും ചുറ്റി പിടിച്ചു.അവന്റെ നിശ്വാസം അവളിൽ പതിക്കുമ്പോൾ വാമി വിയർത്തു കൊണ്ടിരുന്നു.

പക്ഷേ നേരത്തെ വീണിടത്തു വേദന തുടങ്ങി. “ആദി പ്ലീസ് എനിക്ക് വേദനിക്കുന്നു “വാമി അവനെ മുഖം ഉയർത്തി നോക്കി.അവളുടെ കണ്ണിലെ നിസ്സഹായത അവന്റെ കയ്യിലെ പിടി താനെ അഴഞ്ഞു…. “l am sorry “ആദി അവളുടെ പുറകിൽ നിന്ന് പറഞ്ഞു. “അതിന് ആദി സോറി പറയേണ്ട ആവിശ്യം ഇല്ല .ഇത് താഴെ വീണതാ ” “താഴെയോ…എവിടെ ….അവരുടെ പണിയാണോ ” “അത് ഞാനും അക്കിയും കൂടെ ഓടിയപ്പോൾ ഏട്ടനുമായി കൂട്ടി ഇടിച്ചു ,അപ്പൊ ജസ്റ്റ് ഒന്ന് സ്ലിപ് ആയി “

“കുഞ്ഞു കുട്ടിയാണല്ലോ ഓടി കളിയ്ക്കാൻ 😡” “കുട്ടികൾക്ക് മാത്രമേ ഓടാവു എന്ന് എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ 🙄” “ഉണ്ടെങ്കിൽ ” “ഉണ്ടെങ്കിലെന്താ അതൊന്നും എന്നേ ബാധിക്കുന്ന വിഷയം അല്ല ” “പക്ഷേ അത് എന്നേ ബാധിക്കും “അതും പറഞ്ഞു അവൻ നെരെ വന്നു.വാമി ഉമിനീർ ഇറക്കി കൊണ്ട് പിറകിൽ ചുമരിൽ ചെന്നു നിന്നു. “എവിടെയാ വേദന “ഗൗരവം വിടാതെ ചോദിച്ചു. “ന….ന…ടുവിന്‌ “ആ നീല കണ്ണുകളിലേക്ക് നോക്കാൻ അവൾക്ക് ത്രാണി ഇല്ലെന്ന പോലെ തല താഴ്ത്തി പറഞ്ഞു.

“വിക്കാതെ പറയ് “ഒരടി പോലും അനങ്ങാതേ വീണ്ടും. അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി.അത്രയും അടുത്തെന്ന പോലെ നില്ക്കാ, “ഇതെന്താ ചൈനാ വൻ മതിലോ….ഇത്തിരി നീങ്ങി നിന്നാൽ എന്താ.മനുഷ്യന് ഒന്ന് ശ്വാസം വിടാൻ വയ്യ.അത് തിരിച്ചു ഇങ്ങോട്ട് റിട്ടേൺ വരുവാ ” ആത്മഗതിച്ചു കൊണ്ട് അവനെ നോക്കി.എവിടെ ഒരു കുലുക്കവും ഇല്ല. “എന്താടി നോക്കി പേടിപ്പിക്കുവാണോ “

“അതേ ഇയാള് കുറച്ചു നീങ്ങി നിൽക്കോ,ഞാൻ ഒന്ന് ശ്വാസം എടുത്തോട്ടെ “അവളുടെ കുട്ടിത്തം നിറഞ്ഞ സംസാരം കേട്ട് അവന് ചിരി വന്നെങ്കിലും പുറത്തു കാണിക്കാതെ നിന്നു.പിന്നെ മെല്ലെ കൈ എടുത്തു. “നീ ഏത് ഏട്ടന്റെ കാര്യമാ നേരത്തെ പറഞ്ഞേ ” “നന്ദേട്ടന്റെ കാര്യം ” “എന്ത് ഏട്ടൻ വന്നോ ,നാളെ വരുമെന്നല്ലേ പറഞ്ഞിരുന്നേ “ആദി അതിശയത്തോടെ ചിന്തിച്ചു. “അതൊന്നും എനിക്കറിയില്ല,അക്കി ഡ്രാക്കുള എന്നും വിളിച്ചു ഓടുന്നത് കണ്ടു.അപ്പോ തന്നെ അങ്ങേര് താഴെകിട്ട് ഒറ്റ പോക്ക് ” “താഴെക്കിട്ടെന്നോ” “അത് വീഴാൻ പോയ എന്നേ പിടിച്ചു അതുപോലെ നിലത്തിട്ട് ഒറ്റ പോക്ക് “

“നിന്നോട് ആരാ ഏട്ടന്റെ കയ്യിലേക്ക് വീഴാൻ പറഞ്ഞേ കുറച്ചപ്പുറത്തെക്ക് വീണാൽ പോരായിരുന്നോ ” “ഞാൻ ഇനി വീഴുമ്പോൾ അളന്നു തിട്ടപ്പെടുത്തിയതിട്ട് വീഴാം എന്താ പോരെ….വന്നു വന്നു മനുഷ്യന് വീഴാനും പാടില്ലേ ” “പാടില്ല,നിലത്തു കിടന്നാലും വേറെ ആരുടേങ്കിലും കയ്യിലേക്ക് വീണെന്ന് ഞാൻ അറിഞ്ഞാൽ” അത്രയും പറഞ്ഞു നിർത്തി.ബാക്കി ചോദിക്കാൻ പോയില്ല.നേരത്തെ വന്നതിന്റെ ക്ഷീണം മാറുന്നെ ഒള്ളു.

പെട്ടെന്ന് ആദി എവിടുന്നോ നിന്നു വന്നു ബാം കൊടുത്തു ഒറ്റ പോക്ക്. “ഇങ്ങേര് എന്താ അന്യനോ…എത്ര പെട്ടെന്നാ സ്വഭാവം മാറുന്നെ”വാമി അവൻ പോകുന്നതും നോക്കി പറഞ്ഞു. ആദി നെരെ പോയത് നന്ദന്റെ മുറിയിലേക്കാണ്…കയറി ചെന്നപ്പോൾ തന്നെ നിലത്തു വലിച്ചെറിഞ്ഞ ഷൂവും ഒരു വശത്തു ബാഗും ബോട്ടിലും ഷോക്‌സും ഡ്രെസ്സും എല്ലാം കൂട്ടി ഇട്ടു റൂം അലങ്കോലമാക്കിയിട്ടുണ്ട്.ആദി അതിന്റെ ഇടയിൽ കൂടെ മെല്ലെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നന്ദനെ അടുത്തുള്ള ഹോക്കി സ്റ്റിക്ക് എടുത്തു തോണ്ടി….

.ഉടനെ തന്നെ അടുത്തുള്ള ബോട്ടിൽ വായുവിൽ ഉയർന്നു,ജസ്റ്റ് മിസ്സ് എന്നും പറഞ്ഞു ആദി നെഞ്ചിൽ കൈ വെച്ചു. “hello……ഇങ്ങനെ ആണേൽ ഈ റൂമിലേക്ക് വരുന്നത് ഞാൻ അങ്ങോട്ട് നിർത്തും “ആദിയുടെ ശബ്ദം കേട്ട് അവൻ കണ്ണുകൾ വലിച്ചു തുറന്നു.മുൻപിൽ നിൽക്കുന്നവനെ കണ്ടു ആടി ആടി എണീറ്റിരുന്നു. “മോർണിംഗ് man ” “മോർണിംഗ് ഒക്കെ ഏട്ടന്…ഞങ്ങൾക്ക് ഈവെനിംഗ് ആയി “ആദി അടുത്തേക്ക് ചെന്നു.

“sorry….എന്തൊക്കെ വിശേഷം ” “വിശേഷം ഞങ്ങൾക്കല്ലല്ലോ ഏട്ടന് അല്ലെ,ഒരുപാട് കിട്ടിയിട്ടുണ്ടവുമല്ലൊ “വിഷ്ണു കയറി വന്നു. “ദേവമ്മേ ആ ചൂൽ എടുത്തു ഇങ് പോര്, പണി എത്തിയിട്ടുണ്ട് സോറി കിട്ടിയിട്ടുണ്ട് “അക്കി അതും പറഞ്ഞു അതിലൂടെ നടന്നു പോയി. “ഞാൻ പോകും വരെ ഇതിനെ എവിടേക്കെങ്കിലും മാറ്റി പാർപ്പിക്കാൻ വല്ല വഴിയും ഉണ്ടോ….”നന്ദൻ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. “നീ പോകേണ്ടി വരും എന്നല്ലാതെ ഒന്നും നടക്കില്ല”വിഷ്ണു “ആ സാധനത്തിനേ കാണുന്നതേ എനിക്ക് കാലിയാ ” “എനിക്ക് പിന്നെ പള്ളി പെരുന്നാളായിരിക്കും…..”

അവന് മറുപടി എന്നോണം ഫോണും പിടിച് അവന്റെ റൂമിനു മുൻപിലൂടെ പറഞ്ഞു നടന്നു. “ഇതിന് വട്ടുണ്ടോ “നന്ദു നെറ്റി ചുളിചു. “ദേ എന്റെ വായിൽ ഉള്ളത് കേൾക്കേണ്ടെങ്കിൽ മിണ്ടാതെ നിർത്തി പോകുന്നതാ തനിക്ക് നല്ലത്…കുറേ ആയല്ലോ തുടങ്ങിയിട്ട് “അടുത്ത മറുപടിയുമായി ഫോണുമായി നടന്നു.

“ഇതിനേ ഞാൻ ഇന്ന് “നന്ദു ദേഷ്യം കൊണ്ട് ബെഡിൽ നിന്നെണീറ്റു…..അക്കി ഫോൺ എടുത്തു തിരിഞ്ഞതും കരിക്കല്ലിൽ എന്നിടിച്ച പോലെ മൂക്ക് തടവി കൊണ്ട് നെരെ നോക്കി . “ഈശ്വരാ എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല,ഇത്രയും പെട്ടെന്ന് എന്നേ വിളിക്കുമെന്ന് ഞാൻ കരുതിയില്ല🥺…എന്നോടിത് വേണ്ടായിരുന്നു😭”അക്കി ഉമിനീർ ഇറക്കി കൊണ്ട് തന്റെ മുൻപിൽ നിൽക്കുന്ന രൂപത്തെ നോക്കി ഒന്നിളിച്ചു കൊടുത്തു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button