❤ Fighting Love ❤: ഭാഗം 6
[ad_1]
രചന: Rizvana Richu
ടക്… ടക്…..
“ശേ… ആരാ ഈ ഡോർ തട്ടി പൊളിക്കുന്നത്.. എന്റെ ഡോറിൽ ഇങ്ങനെ വന്നു മുട്ടാൻ ആർക്കാ ധൈര്യം….” നമ്മള് ഇത്തിരി കലിപ്പോടെ ഡോറിനു ലക്ഷ്യം വെച്ച് നടന്നു…
ദേഷ്യത്തിൽ നമ്മള് ഡോർ തുറന്ന് നോക്കിയപ്പോൾ പുറത്ത് ആരെയും കാണാൻ ഇല്ലാ…
“കാലമാടാ…. നിങ്ങൾ അവിടെ എന്തെടുക്കുവാ… ഒന്ന് ഈ ഹലാക്കിലെ ഡോർ ഒന്ന് തുറക്ക്…”
അപ്പോഴാ നമ്മക്ക് കാര്യം പിടി കിട്ടിയത്.. ഡോർ തട്ടിയത് ആ റൂമിൽ നിന്ന് ആണ്…
“ഓഹ് ഈ സാധനത്തിനെ ഇന്നലെ നമ്മള് പൂട്ടിയിട്ടിനല്ലൊ.. ” കുറച്ച് ടൈം കിടന്ന് വിളിക്കട്ടെ എന്ന് കരുതി നമ്മള് ഡോറിന്റെ അടുത്ത് പോയി മിണ്ടാതെ നിന്ന്..
“എടാ തെണ്ടി നിന്റെ ചെവി പൊട്ടി പോയോ… ഒന്ന് തുറക്ക് അല്ലേൽ ഞാൻ ഇത് ചവിട്ടി പൊട്ടിക്കും…”
അത് കേട്ടപ്പോൾ നമ്മക്ക് അടി മുടി തരിച്ചു വന്നു… ഞാൻ ഡോറിന്റെ ലോക്ക് തുറന്ന് ഡോർ തുറന്നു… കലിപ്പോടെ ഓളെ നോക്കിയപ്പോൾ നമ്മളെ ഡബിൾ ഇരട്ടി കലിപ്പോടെ പെണ്ണ് നമ്മളെ നോക്കുന്നുണ്ട്. ഒരു മാതിരി മണിച്ചിത്രതാഴിലെ ശോഭന നോക്കുന്ന പോലെ… ” ഇവൾക്ക് എന്താ നാഗവല്ലി കൂടിയോ…
” ഡി പുല്ലേ..എന്നെ കേറി തെണ്ടിന്ന് വിളിക്കാൻ നീ ആരാഡി.. നിന്റെ തന്ത ആ ബേക്കറി കടക്കാരൻ ഉണ്ടാക്കിയ ഡോർ അല്ല നിനക്ക് ചവിട്ടി പൊട്ടിക്കാൻ… ” നമ്മള് കലിപ്പോടെ പറഞ്ഞു..
“ദേ എന്റെ തന്തക്കു പറഞ്ഞാൽ ഉണ്ടല്ലോ… രണ്ട് റൂം മാത്രം ഉണ്ടാക്കിയാൽ പോരാ അതിൽ ബാത്രൂം കൂടി ഉണ്ടാക്കണം… അല്ലേൽ ഇത് പോലെ ചവിട്ടി പൊട്ടിചെന്ന് വരും… ” എന്ന് തിരിച്ചും ഡയലോഗ് അടിച്ചു ബാത്റൂമിന് ലക്ഷ്യം വെച്ച് അവൾ നടന്നു…
“നിൽക്കെടി അവിടെ… എന്റെ വീട്ടിൽ ഞാൻ എനിക്ക് ഇഷ്ടം ഉള്ളെടുത്ത് മാത്രേ ബാത്രൂം വെക്കു.. അത് ചോദ്യം ചെയ്യാൻ നീ ആരാടി…” നമ്മള് ഓടി അവളുടെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞു.. അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലാലോ..
നമ്മള് അങ്ങനെ നിന്നപ്പോൾ പെണ്ണ് കണ്ണ് ഉരുട്ടി കൊണ്ട് നമ്മളെ നോക്കി…
” ദേ മനുഷ്യാ… നിങ്ങൾ ഇനി ഒരു അക്ഷരം മിണ്ടിയാൽ ഉമ്മയാനെ സത്യം നമ്മള് ഇവിടെ മുള്ളും…”
അവൾ അത് പറഞ്ഞപ്പോൾ നമ്മള് ഒരു നിമിഷം സ്റ്റക്ക് ആയി പോയി.. ആ സമയം കൊണ്ട് അവൾ ബാത്‌റൂമിലേക്ക് ഓടി കയറി…
“ച്ചെ… ഇത് എന്തൊരു സാധനം ആണ് ഇതിന് നാണവും മാനവും ഒന്നും ഇല്ലേ… എങ്ങനെ ഉണ്ടാവും പെണ്ണല്ലേ വർഗം.. ജയിക്കാൻ എന്തും ചെയ്യും…”
നമ്മളിങ്ങനെ പിറു പിറുതു നിന്നപ്പോൾ ചായയുമായി ഷാഫിക്ക വന്നു.. മൂപ്പർ ആണ് എന്റെ ഫുഡിന്റെ കാര്യം നോക്കുന്നത്…
“ഇത് എന്താ രണ്ട് കപ്പ് ചായ… ” നമ്മള് ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് ഷാഫിക്കയെ നോക്കി ചോദിച്ചു..
“അത് മോനെ… ഒന്ന് മോൾക്ക് ആണ്…” ഷാഫിക്ക ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞു…
“ഇക്കയെ ഇവിടെ നിർത്തിയത് എന്റെ കാര്യം നോക്കാൻ ആണ് അല്ലാതെ കണ്ടവൾമാരുടെ കാര്യം നോക്കാൻ അല്ല.. ഒരു കപ്പ് ഇക്ക താഴേക്കു തന്നെ കൊണ്ട് പൊക്കോ.. “
“അത് മോനെ….”
“ഇക്കനോട് കൊണ്ട് പോവാൻ അല്ലെ പറഞ്ഞത്.. ” നമ്മളെ ശബ്ദം ഉയർന്നപ്പോൾ ഒരു കപ്പ് ചായ എന്റെ കയ്യിൽ തന്നു മറ്റേത് തിരിച്ചു കൊണ്ട് പോയി…
നമ്മള് ചായ കുടിച്ചോണ്ട് നിൽക്കുമ്പോൾ ബാത്‌റൂമിൽ നിന്ന് ആ പഹയത്തി ഇറങ്ങി നമ്മളെ തുറിച്ചു നോക്കി കൊണ്ട് അവളുടെ റൂമിൽ കയറിപോയി… കുറച്ച് കഴിഞ്ഞ ഉടൻ തന്നെ കയ്യിൽ ഡ്രെസ്സും തോർത്തും ഒക്കെ ആയി ദേ വീണ്ടും വരുന്ന് കോപ്പ്… കുളിക്കാൻ ഉള്ള പുറപ്പാട് ആണ് എന്നുള്ളത് നമ്മക്ക് മനസ്സിലായി..
“ഹേയ് എങ്ങോട്ടാ… നമ്മള് വീണ്ടും ഓളെ മുന്നിൽ കയറി നിന്ന് ചോദിച്ചു..
“നിങ്ങൾക്ക് എന്താ കണ്ണ് കണ്ടുടെ ഞാൻ ഫ്രഷ് ആവാൻ പോവുകയാ….”
“ആണോ… ഇപ്പോൾ കുളിച് ഒരുങ്ങി കേട്ടിലമ്മക്ക് എവടെ ആണാവോ പോവാൻ ഉള്ളത്.. മരിയാതിക്കു പോയി റൂമിൽ ഇരിക്കെടി.. എനിക്കു ഓഫീസിൽ പോവാൻ ഉള്ളതാ ഞാൻ ഫ്രഷ് ആയിട്ട് ആയാൽ മതി…” നമ്മള് പുച്ഛത്തോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു…
“ആണോ സോറി… എന്നാ നിങ്ങൾ തന്നെ ആദ്യം ഫ്രഷ് ആയിക്കോളും… അയ്യോ അങ്ങോട്ട് നോക്കിയേ…” അവൾ പെട്ടന്ന് ഞെട്ടി പുറത്തേക്കു ചൂണ്ടി കാണിച്ചപ്പോൾ നമ്മള് അങ്ങോട്ട് നോക്കി..
പിന്നെ തിരിഞ്ഞ് നോക്കിയപ്പോൾ മുന്നിൽ ആ വടയക്ഷി ഇല്ലാ…
“ഹേയ് അവിടെ അല്ല ഇവിടെ…” ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ബാത്‌റൂമിൽ കയറി ഡോർ പകുതി അടച്ചു അതിനിടയിൽ നിന്ന് നമ്മളെ നോക്കി ഇളിക്കുന്നു ആ സാധനം..
“അതെ ഞാൻ കുളിച്ചിട്ട് പൊന്ന് മോൻ കുളിച്ചാ മതിട്ടാ… ഡയലോഗും അടിച്ചു നെറ്റിയിൽ വീണു കിടക്കുന്ന മുടി മുകളിലേക്ക് ഊതി പറപ്പിച്ചു നമ്മളെ നോക്കി ഇളിച്ചു..
“ഡീ……..” എന്ന് വിളിച്ചു കലിപ്പോടെ ഞാൻ മുന്നോട്ട് കുതിച്ചപ്പോൾ അയ്യോ എന്ന് പറഞ്ഞു അവൾ വേഗം ഡോർ ക്ലോസ് ചെയ്തു…
“ഡീ… മറിയാതിക്ക് തുറന്നോ… അല്ലേൽ ഞാൻ ഇത് ചവിട്ടി തുറക്കും…” നമ്മള് ദേഷ്യത്തോടെ പറഞ്ഞു…
” എന്നെ ഇങ്ങനെ കാണാൻ ആഗ്രഹം ഉണ്ടേൽ അത് പറഞ്ഞപ്പോരെ നിങ്ങൾ ചവിട്ടി പൊളിക്കണ്ടാ ഞാൻ തന്നെ തുറന്നു തരാം.. പിന്നെ എന്തിനാ തുറന്നെ എന്ന് ചോദിക്കരുത്… എന്താ തുറക്കട്ടെ….”
“Noooo……. “
നമ്മളെ ശബ്ദം അറിയാതെ ഉയർന്നു.. അകത്തു നിന്ന് അവൾ അലാക്കിലെ ചിരി ചിരിക്കുന്നുണ്ട്..
“നേരത്തെ പബ്ലിക് ആയി മുള്ളും എന്ന് പറഞ്ഞവൾ ആണ് ഇതും ചെയ്യും ഇതിൽ അപ്പുറവും ചെയ്യും.. മോനെ അബി തല്ക്കാലം തൊറ്റു കൊടുന്നതാണ് നല്ലത്.. ഇവളെ നമ്മക്ക് ഇവിടെ നിന്ന് ഓടിക്കാം… ” ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു നിർത്തി…
***************
കുളി കഴിഞ്ഞ് നമ്മള് പുറത്തേക്ക് ഒന്ന് സൂക്ഷിച്ചാണ് ഇറങ്ങിയത്… ആ കണ്ടാമൃഗത്തിനെ വിശ്വസിക്കാൻ പറ്റില്ല ചിലപ്പോൾ ഒലക്ക എങ്ങാനും എടുത്ത് നിന്നാലോ നമ്മളെ തലക്ക് അടിക്കാൻ.. പക്ഷെ പുറത്ത് ഇറങ്ങിയപ്പോൾ നമ്മളെ കെട്ടിയോന്റെ പൊടി പോലും ഇല്ലാ.. നമ്മള് വേഗം കണ്ണാടിയുടെ മുന്നിൽ ചെന്ന് ഒന്ന് മൊഞ്ചായി വേഗം താഴേക്ക് ഇറങ്ങി…
എന്തോന്നാ ഇത് പടച്ചോനെ പുറത്തെ ജോബ് ചെയ്യാൻ കുറച്ച് പേര് വീട് ക്ലീൻ ചെയ്യാൻ വേറെ ആള്.. കിച്ചണിൽ ജോബ് ചെയ്യാനും ആൾക്കാർ ഉണ്ട്… അപ്പോൾ ഇവിടെ ഉള്ളവർ ഒക്കെ ഒരു പണിയും ചെയ്യാതെ ഇരിക്കലാണോ… പടച്ചോനെ എനിക്ക് ആണേൽ എന്തേലും ചെയ്തോണ്ട് നിൽക്കുകയും വേണം അല്ലേൽ ബോർ അടിക്കും..
“ഹെലോ എന്താ ആലോചിക്കുന്നെ…” ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കാലിന്റെ മേലെ കാൽ കയറ്റി വെച്ച് ഒരു ബുക്ക് എടുത്ത് കയ്യിൽ പിടിച്ചു സോഫയിൽ ഇരുന്ന് നമ്മളെ നോക്കി ചിരിക്കുകയാണ് സന.. അടുത്തുള്ള സോഫയിൽ നമ്മളെ കെട്ടിയോന്റെ അനിയൻ ഷഹീറും ഉണ്ട്… അവനും നമ്മളെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നുണ്ട്…
“ഹേയ് ഒന്നുല്ല… എന്ന് പറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് നടന്നു…. ചുവന്ന സാരിയും അതിനൊത്ത വളയും എടുത്താൽ പൊന്താത്ത മാലയും കമ്മലും ഒക്കെ ഇട്ട് നല്ല കൊച്ചമ്മയെ പോലെ ഇരിക്കുന്നുണ്ട്… സത്യം പറയാലോ നമ്മക്ക് അത് കണ്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല.. നമ്മള് ചിരിച്ചു…
“നീ എന്തിനാ ചിരിക്കൂന്നേ…” നെറ്റി ചുളിച്ചു കൊണ്ട് അവൾ നമ്മളെ നോക്കി ചോദിച്ചു..
“ഇത് എന്ത് കോലം ആണ്.. ഇവിടെ വല്ല ഫാഷൻ ഷോയും നടക്കുന്നുണ്ടോ…” നമ്മള് ചിരിച്ചു കൊണ്ട് അത് ചോദിച്ചതും അവളെ മുഖം ആകെ മാറി..നമ്മളെ കടിച്ചു കീറാൻ ഉള്ള ദേഷ്യവും ഉണ്ട്..
“പടച്ചോനെ പണി പാളിയോ.. നമ്മള് ഒരു ആവേശത്തിൽ പറഞ്ഞു പോവുകയും ചെയ്തു.. തോന്നിയത് മുഖത്ത് നോക്കി പറയുന്നത് ഒരു ശീലവും ആയിപോയി..” നമ്മള് ഇനി എന്ത് പറയണം എന്ന് ചിന്തിച്ചു ഷഹീറിനെ നോക്കിയപ്പോൾ ചെക്കൻ ഒരേ ചിരി ആണ്.. സന അവനെ നോക്കി പേടിപ്പിക്കുന്നും ഉണ്ട്.. അവന്റെ ചിരി കണ്ടപ്പോൾ നമ്മക്ക് വീണ്ടും ചിരി വന്നു… പെട്ടന്ന് തന്നെ അവൾ മുഖവും വീർപ്പിച്ചു നമ്മളെ തറപ്പിച്ചു ഒന്ന് നോക്കി അവിടെ നിന്ന് പോയി…
“പടച്ചോനെ പണി പാളിയോ…” നമ്മള് മനസ്സിൽ പറയാൻ നോക്കിയത് ആണേലും ശബ്ദം പുറത്തേക്കു വന്നു..
“മിക്കവാറും പാളും ബാബി…. നിങ്ങളിത് നല്ല ആളോട് ആണ് പറഞ്ഞെ… പക്ഷെ ഡയലോഗ് എനിക്ക് ഇഷ്ടപെട്ടു… ” നമ്മള് പറയുന്നത് കേട്ടു ഷഹി ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഹഹഹ… അല്ല ഷഹീ.. ഞാൻ പറഞ്ഞതിന് എന്തിനാ നിന്നെ നോക്കി പേടിപിച്ചത്.. ” നമ്മള് നെറ്റി ചുളിച്ചു കൊണ്ട് അവനോടു ചോദിച്ചു..
“അതിന് രണ്ട് കാരണം ഉണ്ട്.. ഒന്ന് ഞാൻ ചിരിച്ചതിന്.. പിന്നെ ഒന്ന് നേരത്തെ എന്റെ അടുത്ത് വന്നു ഇരുന്നു ചോദിച്ചിരുന്നു എന്നെയാനോ അതോ സച്ചുവിനെ ആണോ കാണാൻ ഭംഗി എന്ന് നമ്മള് പെട്ടന്ന് നിങ്ങളെ പേര് പറഞ്ഞുപോയി.. പിന്നെ ദേഷ്യം മാറ്റാൻ ഇട്ടിരിക്കുന്ന കമ്മലും മാലയും സൂപ്പർ ആണെന്ന് നമ്മള് ചുമ്മാ തട്ടി വിട്ട്… അപ്പോഴാ നിങ്ങളെ വക ഈ ഡയലോഗ്..ഞാൻ കൂടെ ചിരിക്കുകയും ചെയ്തു… ” ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു..
“അയ്യോ ഇനി ഇപ്പോൾ ഈ ദേഷ്യം ഞാൻ എങ്ങനെ മാറ്റും…”
“അതോ.. സിംപിൾ ആണ്.. സൗന്ദര്യത്തെ കുറിച് പൊക്കി പറഞ്ഞാൽ മതി… അപ്പോൾ വീഴും…” അവൻ കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു..
“നീ ആള് കൊള്ളാലോ…”
“ജീവിച്ചു പോവണ്ടേ….. ബാക്കി നമുക്ക് വന്നിട്ട് വിഷത മായി പരിജയപെടാം എനിക്കു കോളേജിൽ പോവാൻ ഉണ്ട് ഞാൻ റെഡി ആയിട്ട് വരാം…. ” എന്ന് പറഞ്ഞ് അവൻ അവന്റെ റൂമിലേക്കു പോയി…
“അപ്പോൾ നമ്മക്ക് പറ്റിയ ആൾക്കാരും ഇവിടെ ഉണ്ട്…” നമ്മള് അതും ചിന്തിച്ചു കിച്ചണിലേക്ക് പോയി…
കിച്ചണിന്റെ ഡ്യൂട്ടി രണ്ട് പേർക്ക് ആണ്.. ഞാൻ അവിടേക്ക് പോയി രണ്ട് പേരെയും പരിചയപെട്ടു.. ഒരാൾ ഫാത്തിമ..
നമ്മളെ ഉമ്മാന്റെ പ്രായം ഒക്കെ ഉണ്ട് അതോണ്ട് നമ്മള് പാത്തുമ്മ എന്ന് വിളിച്ചു തുടങ്ങി.. മറ്റേ ആള് ഷാഫിക്ക..
“മാഡം എന്തിനാ ഇവിടെ വന്നു നിൽക്കുന്നത് റൂമിൽ ഇരുന്നാൽ പോരെ ഫുഡ് ആയാൽ ഞാൻ വന്നു വിളിച്ചോളാം…” അത് കേട്ടതും നമ്മള് ഒരേ ചിരി ചിരിച്ചു.. പാത്തുമ്മയും ഷാഫിക്കയും നമ്മളെ അന്തം വിട്ട് നോക്കുകയാണ്…
“എന്താ വിളിച്ചേ മാഡം എന്നോ… എന്റെ പാത്തുമ്മ നിങ്ങളെ മോളെ പ്രായം അല്ലെ എനിക്ക് എന്നെ മോളെ വിളിച്ചാൽ മതി അല്ലേൽ സച്ചു… അതാ എനിക്ക് ഇഷ്ടം ഇത് ഒരുമാതിരി.. കേൾക്കുമ്പോൾ തന്നെ ചിരി വരുന്നു..”
“അത് മോളെ… സന മാഡത്തിനു ഒക്കെ അങ്ങനെ വിളിക്കാനാ മാഡം പറഞ്ഞത് അതാ ഞാൻ അങ്ങനെ വിളിച്ചത്….”
“അത് സന ഇത് സച്ചു… നമ്മളെ മാഡം ആയിട്ട് ഒന്നും കാണണ്ട മോളെ പോലെ കണ്ടാൽ മതി… എന്താ കാണില്ലേ….” നമ്മള് പാത്തുമ്മയെ നോക്കി ചിരിചോണ്ട് പറഞ്ഞപ്പോൾ കണ്ണിൽ നിന്ന് ഒഴുകിയ ആനന്ത കണ്ണീർ തുടച്ചു കൊണ്ട് എന്നെ നോക്കി ശരി എന്ന രീതിയിൽ തലയാട്ടി കാണിച്ചു…
“അല്ല ഷാഫിക്ക എന്താ ഇവിടെ വേറെ വേറെ ഫുഡ് ആകുന്നത് നിങ്ങൾക് രണ്ട് പേർക്കും ഒരുമിച്ചു ആക്കിയാൽ പോരെ… “
“അതോ… ഇത് അബി മോനിക്ക് ആണ്.. അവൻ ഞാൻ ഉണ്ടാക്കിയത് മാത്രമേ കഴിക്കു.. വേറെ ആര് ഉണ്ടാക്കിയതും കഴിക്കില്ല.. ഉമ്മ ഉണ്ടാക്കുന്നത് വരെ കഴിക്കില്ല.. ഒന്നുങ്കിൽ ഉമ്മാമ അല്ലേൽ ഞാൻ… ഉമ്മാമക്ക് വയ്യാതെ ഉള്ളത് കൊണ്ട് മോന്റെ കാര്യമൊക്കെ ഞാൻ ആണ് നോക്കുന്നത്… ഒന്ന് രുചി മാറിയാൽ പോലും അവനു മനസ്സിലാവും ഉണ്ടാക്കിയത് ഞാൻ ആണോ അല്ലയോ എന്ന്… ” ഷാഫിക്ക പറയുന്നത് കേട്ടു നമ്മള് ആകെ അന്തം വിട്ട് പോയി…
“അതെന്താ അങ്ങനെ…” നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ഷാഫിക്കയെ നോക്കി…
“അബി അങ്ങനെയാണ്… എല്ലാത്തിനോടും ദേഷ്യം ആണ് ഒന്ന് ചിരിച്ചു കാണൽ ഉമ്മാമയുടെ മുന്നിൽ മാത്രം ആണ്..അവിടെ മാത്രം അവൻ പാവം കുട്ടി ബാക്കി എല്ലായിടത്തും പുലിയും.. അവന്റെ ജീവിതത്തിൽ അവൻ ഉണ്ടാക്കിയ ചില ചിട്ടകൾ ഉണ്ട്.. അത് പാലിക്കേണ്ടത് അവനു നിർബന്ധം ആണ് അതിൽ ഒന്നാണ് ഇത്.. ” ഷാഫിക്ക പറയുന്നത് ഒരു യക്ഷികഥ കേൾക്കണ പോലെ കേട്ടു നിന്നു…
“അത്രക്കും പോക്കിരി ആണോ.. ഷാഫിക്കയോടും ദേഷ്യപ്പെടാർ ഉണ്ടോ…”
“എന്നോട് സ്നേഹം ഒക്കെ ആണ്.. വീട്ടു ജോലിക്കാരൻ ആയിട്ടല്ല കുഞ്ഞെന്നോട് പെരു മാറുന്നത്.. പക്ഷെ ദേഷ്യം വന്നാൽ ആരാണ് എന്നൊന്നും നോക്കില്ല.. ഇന്ന് മോൾക്കും കൂടി ചായ കൊണ്ട് വന്നതിന് എന്നെ കടിച്ചു കീറാൻ വന്നതാ.. അവസാനം ഞാൻ ആ ചായയുമായി താഴേക്കു തന്നെ വന്നു….” ചെറു പുഞ്ചിരിയോടെ ഇക്ക നമ്മളെ നോക്കി പറഞ്ഞു…
“ഓഹോ അപ്പോൾ അങ്ങനെയും ഉണ്ടായോ… അപ്പോൾ ഒരു പണി കൊടുക്കണം അല്ലോ…”
“എന്ത് പണി…” നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ അവർ രണ്ട് പേരും ഒരു മിച്ചു എന്നെ നോക്കി ചോദിച്ചു………കാത്തിരിക്കൂ………
[ad_2]