Kerala
വനിതാ ഡോക്ടറുടെ ബലാത്സംഗ കൊല: വെള്ളിയാഴ്ച സർക്കാർ ഡോക്ടർമാർ കരിദിനം ആചരിക്കും
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനം ആചരിക്കും. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവ. ഡോക്ടേഴ്‌സ് അസോസിയേഷൻ ദേശീയതലത്തിൽ കരിദിനം ആചരിക്കുമ്പോൾ സംസ്ഥാനത്ത് കെജിഎംഒഎയും പ്രതിഷേധത്തിൽ പങ്കെടുക്കും
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനുമായി കെജിഎംഒഎ ഓഗസ്റ്റ് 18 മുതൽ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിൻ നടത്തും.