Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 52,520 രൂപയായി. ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കാണിത്

ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് 6565 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 52,440 രൂപയായിരുന്നു വില. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയിലെത്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു

കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വർണവിലയിൽ പിന്നീട് ചാഞ്ചാട്ടമാണ് കാണാനായത്.

 

Related Articles

Back to top button