Uncategorized

പൃഥ്വിരാജ് മികച്ച നടൻ, ഉർവശി മികച്ച നടി; മികച്ച സിനിമയടക്കം അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു. ആടുജീവിതത്തിലെ അഭിനയത്തിലൂടെ പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനമായി. അതേസമയം മികച്ച നടിക്കുള്ള അവാർഡ് ഇത്തവണ രണ്ട് പേർക്കുണ്ട്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും തടവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആർ ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടും. ബ്ലെസിയാണ് മികച്ച സംവിധായകൻ

മികച്ച നടി രണ്ട് പേർ-ഉർവശി(ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ(തടവ്)
മികച്ച നടൻ-പൃഥ്വിരാജ് ആടുജീവിതം
മികച്ച സംവിധായകൻ-ബ്ലെസി-ആടുജീവിതം
മികച്ച രണ്ടാമത്തെ ചിത്രം-ഇരട്ട

സ്വഭാവ നടി-ശ്രീഷ്മ ചന്ദ്രൻ-പൊമ്പളൈ ഒരുമൈ
സ്വഭാവ നടൻ-വിജയരാഘവൻ-പൂക്കാലം

പ്രത്യേക ജൂറി അവാർഡ്- ഗഗനചാരി. സംവിധായകൻ അരുൺ ചന്തു. 25,000 രൂപയും ശിൽപ പത്രവും
മികച്ച വിഷ്വല് എഫക്ടക്‌സ്-2018 എവരിവൺ ഈസ് എ ഹീറോ
മികച്ച കുട്ടികളുടെ ചിത്രം-അവാർഡില്ല.
മികച്ച നവാഗത സംവിധായഗൻ ഫാസിൽ റസാഖ്- ചിത്രം തടവ്
ജനപ്രീതിയുള്ള കലാമേന്മയും ചിത്രത്തിനുള്ള പ്രത്യേക അവാർഡ്-ആടുജീവിതം.
നൃത്ത സംവിധാനം-ജിഷ്ണു, സുലൈഖ മൻസിൽ
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്-സുമംഗല-ചിത്രം ജനനം 1947 പ്രണയം തുടരുന്നു
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് പുരുഷൻ-റോഷൻ മാത്യു-ഉള്ളൊഴുക്ക്, വാലാട്ടി.
വസ്ത്രാലങ്കാരം-ഫെമിന ജബ്ബാർ-ചിത്രം ഓ ബേബി
മേക്കപ്പ് ആർട്ിസ്റ്റ്-രഞ്ജിത്ത് അമ്പാടി-ചിത്രം ആടുജീവിതം
പ്രൊസസിംഗ് ലാബ് കളറിസ്റ്റ്-വൈശാഖ് ശിവഗണേഷ്-ചിത്രം ആടുജീവിതം
ശബ്ദരൂപ കൽപ്പന-ജയദേവൻ ചക്കാലത്ത്, അനിൽ രാധാകൃഷ്ണൻ-ചിത്രം ഉള്ളൊഴുക്ക്
ശബ്ദമിശ്രണം-റസൂൽ പൂക്കൂട്ടി, ശരത് മോഹൻ-ആടുജീവിതം,
കലാസംവിധായകൻ-മോഹൻദാസ് ചിത്രം 2018
ചിത്രസംയോജനം-സംഗീത് പ്രതാപ് ചിത്രം ലിറ്റിൽ മിസ് റാവുത്തർ
പിന്നണിഗായിക- ആൻ ആമി-തിങ്കൾ പൂവിൻ ഇതൾ അവൾ, ചിത്രം പാച്ചുവും അത്ുഭ വിളക്കും
പിന്നണി ഗായകൻ-വിദ്യാധരൻ മാസ്റ്റർ-പതിരാണെന്ന് ഓർത്തൊരു കനവിൽ, ചിത്രം 1947 പ്രണയം തുടരുന്നു
മികച്ച പശ്ചാത്തല സംഗീത സംവിധാനം-മാത്യൂസ് പുളിക്കൽ, ചിത്രം കാതൽ
മികച്ച സംഗീത സംവിധായകൻ-ഗാനം ചെന്താമര പൂവിൽ, ജസ്റ്റിൻ വർഗീസ് ചിത്രം, ചാവേർ
മികച്ച ഗാനരചയിതാവ്-ഹരീഷ് മോഹനൻ-ഗാനം ചെന്താമര പൂവിൽ-ചിത്രം ചാവേർ
മികച്ച തിരക്കഥ-ബ്ലെസി-ആടുജീവിതം
തിരക്കഥാകൃത്ത്-രോഹിത് എംജി കൃഷ്ണൻ-ഇരട്ട
ഛായാഗ്രഹകൻ-സുനിൽ കെഎസ്-ആടുജീവിതം
കഥാകൃത്ത്-ആദർശ് സുകുമാരൻ-കാതൽ

 

Related Articles

Back to top button