ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 11
രചന: റിൻസി പ്രിൻസ്
അപ്പോഴാണ് അനീറ്റ വരുന്നത് കണ്ടത്. പെട്ടെന്ന് നെഞ്ചിടിപ്പ് വർദ്ധിച്ചു, അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. കാര്യങ്ങൾ അറിയാൻ വേണ്ടി. ആ നിമിഷം എത്ര നേർച്ചകൾ നേർന്നു എന്ന് തനിക്ക് തന്നെ അറിയില്ല..
“നീ എന്താ ഇത്രയും താമസിച്ചത്…? അവൾ വന്നിട്ട് നേരം എത്രായെന്നോ..?
ആദ്യം മഞ്ജിമ തന്നെയായിരുന്നു പറഞ്ഞത്.
“വീട്ടില്‍ ഇറങ്ങാൻ കുറച്ച് ലേറ്റ് ആയി, അതുകൊണ്ടാ.
” ഞങ്ങൾ ഇന്ന് നേരത്തെ വന്ന് നിന്നെ നോക്കിയിരിക്കുകയായിരുന്നു,
” അതെന്താ ഇന്ന് എന്നെ നോക്കിയിരിക്കാൻ മാത്രം..
മനസ്സിലാവാത്തത് പോലെ അവൾ ചോദിച്ചപ്പോൾ ശ്വേതയ്ക്ക് ദേഷ്യമാണ് തോന്നിയത്. താൻ ഇവിടെ ചങ്കിടിച്ചിരിക്കുമ്പോൾ അവൾക്ക് അതൊന്നും വിഷയമല്ല.
” ഇവളുടെ കാര്യം ഒന്ന് സെറ്റ് ആക്കാൻ വേണ്ടി. നീയല്ലേ പറഞ്ഞത് ഇന്ന് കറക്റ്റ് ആയിട്ട് തിരക്കിട്ട് വരാമെന്ന്…
മഞ്ജിമ ദേഷ്യത്തോടെ പറഞ്ഞു
” ഓ അതാണോ..? അതൊക്കെ സെറ്റ്. ഞാൻ തിരക്കിയിട്ടുണ്ട്,
അനീറ്റ മിഷൻ വിജയിച്ചപോലെ പറഞ്ഞു..
” ആണോ..?എന്തു പറഞ്ഞു…?
അറിയാതെ ശ്വേത ചോദിച്ചിരുന്നു.
അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന ഉത്സാഹം പെട്ടെന്ന് തന്നെ ദീപയ്ക്കും മഞ്ചിമയ്ക്കും അനിയത്തിക്കും ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു.
” എന്തൊരു ആകാംക്ഷ…? നീ കുറച്ചുനേരം വെയിറ്റ് ചെയ് ഞാൻ ബാഗ് കൊണ്ട് ക്ലാസിൽ വച്ചിട്ട് വന്നിട്ട് ഡീറ്റെയിൽ ആയിട്ട് പറയാം..
അത്രയും പറഞ്ഞു അനീറ്റ പോയപ്പോൾ വീണ്ടും കാത്തിരിക്കുന്ന ബുദ്ധിമുട്ടായിരുന്നു അവൾക്ക്. ഇങ്ങനെ പടപടാന്ന് ഇടിക്കുകയാണ് നെഞ്ചം. വീണ്ടും കൈകൾ ഒക്കെ തണുത്തു തുടങ്ങി. അനിറ്റ തിരികെ വന്നതും എല്ലാവരും അവൾക്ക് ചുറ്റും കൂടി. ഓഡിറ്റോറിയത്തിന് അരികിലുള്ള മതിൽക്കെട്ടിലായി എല്ലാവരും ഒരുമിച്ചിരുന്നു.
” നീ പറ എന്താന്ന്
ശ്വേതയ്ക്ക് ആയിരുന്നു ധൃതി…
” പറയടി….
“ഒന്ന് സമാധാനപ്പെട് നീ,
അനീറ്റ പറഞ്ഞു..
” പേടിക്കേണ്ട ആൾക്ക് വേറെ ലൈൻ ഒന്നുമില്ല, ആ കാര്യം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്,
“അത് നിനക്ക് എങ്ങനെ ഉറപ്പു പറയാൻ പറ്റും..?
സംശയം തീരുന്നുണ്ടായിരുന്നില്ല ശ്വേതയ്ക്ക്.
“ആൾ തന്നെ പറഞ്ഞതാണ്, അങ്ങനെയാണെങ്കിൽ നമുക്ക് വിശ്വസിക്കാലോ,
” ആൾ തന്നെ പറഞ്ഞെന്നോ..?
” നീ നേരിട്ട് ചോദിച്ചോ..?
അൽപമോച്ച പൊങ്ങി പോയിരുന്നു മഞ്ജുവിന്..
” പിന്നല്ലാതെ, കറക്റ്റ് കാര്യം അറിയണമെങ്കിൽ ആളോട് തന്നെ ചോദിക്കേണ്ട…? ഞാൻ ചോദിച്ചു.
അനീറ്റ പറഞ്ഞു.
” അപ്പോൾ നീ ഇവളുടെ കാര്യമൊക്കെ ആളോട് പറഞ്ഞൊ..?
അത് പറഞ്ഞപ്പോഴേക്കും ശരീരം വിറക്കുന്നത് ശ്വേത അറിഞ്ഞിരുന്നു
” അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ല. എന്റെ ഒരു ഫ്രണ്ടിന് സാം ചേട്ടായിയെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞു. അതുകൊണ്ട് വേറെ വല്ല ലൈനും ഉണ്ടോന്ന് ചോദിച്ചു
” അങ്ങനെ നീ പറഞ്ഞൊ..?
ശ്വേതാ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.
” അങ്ങനെ പറയേണ്ടി വന്നെടി. ഞാൻ ആദ്യം തൊട്ടേ കുറെ വട്ടം ചോദിച്ചു. ആരെങ്കിലും ആയിട്ട് ഇഷ്ടമുണ്ടോ എന്നൊക്കെ, വളഞ്ഞും തിരിഞ്ഞും ഒക്കെ ചോദിച്ചപ്പോഴും പുള്ളി ഇല്ലെന്ന് തന്നെ പറയുന്നത്. എങ്കിലും ഒന്ന് കൺഫോം ചെയ്യേണ്ടെന്ന് കരുതി ഞാൻ ഒരുവട്ടം കൂടി ചോദിച്ചു ഉറപ്പാണല്ലോന്ന്. ഞാൻ ഇങ്ങനെ മൂന്നാല് വട്ടം ചോദിച്ചപ്പോൾ പുള്ളിക്ക് സംശയം തോന്നി. തിരിച്ചു എന്നോട് ചോദിച്ചു നീ എന്താ ഇതിങ്ങനെ പിന്നെയും പറയുന്നതെന്ന്. അപ്പൊൾ പിന്നെ എനിക്ക് ഇത് പറയുവല്ലാതെ മറ്റു മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. നീ പേടിക്കണ്ട ഞാൻ നിന്റെ പേരൊന്നും പറഞ്ഞിട്ടില്ല, എന്റെ ഫ്രണ്ട് ആണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്റെ കൂടെ പഠിക്കുന്ന ആളാണെന്ന് പോലും പറഞ്ഞിട്ടില്ല.
അനീറ്റ പറഞ്ഞു…
“കഴിഞ്ഞദിവസം കണ്ടപ്പോൾ ഞാൻ ആളിനോട് പറഞ്ഞിരുന്നു. നമ്മൾ ഒരു ക്ലാസിലാണെന്ന്, ഞാൻ തന്നെ ആ ഫ്രണ്ടെന്ന് തോന്നിയാലോ…
ശ്വേത തന്റെ ആശങ്ക മറച്ചു വച്ചില്ല.
” അങ്ങനെയൊന്നും തോന്നില്ല അത് തന്നെ ഓർത്ത് വച്ചുകൊണ്ടിരിക്കുകയാണോ? മാത്രമല്ല ഇവൾക്ക് എത്ര ഫ്രണ്ട്‌സ് കാണും അതിൽ ഏതെങ്കിലും ഒരു ഫ്രണ്ട് ആണെന്ന് കരുതുന്നു. നീയാണെന്ന് ചിന്തിക്കാനുള്ള ചാൻസ് വളരെ കുറവാണ് എന്ന് എനിക്കും തോന്നുന്നത്.
മഞ്ജു ഏറ്റുപിടിച്ചു.
” പിന്നെ ഇവൾ ഒരാൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞത് നന്നായി. ഇനിയിപ്പോ പുള്ളിക്ക് വേറെ അഫയർ ഒന്നുമില്ലെങ്കിൽ നമുക്ക് ധൈര്യമായിട്ട് ചെന്ന് മുട്ടാല്ലോ,
അനുഭവസമ്പത്ത് എന്നതുപോലെ മഞ്ജിമ പറയുന്നുണ്ട്.
” ഇവളുടെ കാര്യം ഇടക്കൊക്കെ നീ പറയണം,,ഇപ്പൊൾ പറഞ്ഞപോലെ വെട്ടി തുറന്നു ചോദിക്കുകയും പറയുവേം ഒന്നും ചെയ്യല്ലെ. സംശയം തോന്നാത്ത രീതിയിൽ മനസ്സിലേക്ക് ഇവളുടെ മുഖം ഒന്ന് ഇട്ടു കൊടുക്കണം.
മഞ്ജിമ അനിറ്റയ്ക്ക് ക്ലാസ് എടുക്കുകയാണ്.
” അതൊന്നും വേണ്ട, എന്റെ പേര് നീ പറയുക പോലും വേണ്ട. വെറുതെ പോലും പറയണ്ട. ആൾക്ക് എന്തെങ്കിലും സംശയം തോന്നിയാൽ പിന്നെ വീട്ടിലൊക്കെ അറിയും, അത് പ്രശ്നമാവും. എനിക്ക് ഇപ്പൊൾ തന്നെ കയ്യും കാലും വിറക്കുകവാണ്. എന്തോ കള്ളം ചെയ്യുന്നത് പോലെ.
ശ്വേത പറഞ്ഞു.
” നീ പേടിക്കേണ്ടടി.. ആൾക്ക് വേറെ ലൈൻ ഒന്നുമില്ലെന്നല്ലേ പറഞ്ഞത്, അതുകൊണ്ട് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നും വരുന്നില്ലല്ലോ.
മഞ്ജു സമാധാനിപ്പിച്ചു.
” അതുകൊണ്ടല്ലടി എന്റെ പേര് പറയണ്ട, ആള് എന്റെ വീട്ടിലോ മറ്റോ പറഞ്ഞാൽ പിന്നെ പ്രശ്നമാകു,
” എങ്കിൽ ഞാൻ ഒരു ഐഡിയ പറയട്ടെ. നമ്മുടെ നിനക്ക് നമ്മുടെ റിയ ചേച്ചി അറിയില്ലേ..? നിങ്ങടെ വീടിന്റെ കുറച്ച് അപ്പുറത്തെ താമസിക്കുന്ന ചേച്ചി. എനിക്കറിയാം ആ ചേച്ചി ഞാൻ ട്യൂഷന് പോന്നെടുത്താണ് ട്യൂഷന് വരുന്നത്. പ്ലസ്ടുവിന് മറ്റോ ആണ്. ചേച്ചിയും സാം ചേട്ടായിയും തമ്മിൽ ഭയങ്കര കൂട്ടാണ്. കൂട്ട് എന്ന് വച്ചാൽ ബെസ്റ്റ് ഫ്രണ്ട്സ്, അവർ എപ്പോഴും രാവിലെ ഒരുമിച്ച് പോകുന്നത് കാണാം. പിന്നെ എപ്പോഴും അവർ തമ്മിൽ സംസാരിക്കുന്നതും കണ്ടിട്ടുണ്ട്.
അനീറ്റ പറഞ്ഞു…
” അവര് ഫ്രണ്ട്‌സ് മാത്രമാണോ അതോ മറ്റെന്തെങ്കിലും ഉണ്ടോ..?
പെട്ടെന്ന് മഞ്ചിമയുടെ മനസ്സിൽ ഒരു സംശയം മുള പൊട്ടി. അത് കേട്ടതും ശ്വേതയ്ക്ക് നെഞ്ചിൽ ഒരു ഭാരം പോലെ തോന്നി .
” അവര് ഫ്രണ്ട്സ് ആണ്. അതെനിക്ക് ഉറപ്പാ. എന്താണെന്ന് വെച്ചാൽ പലപ്പോഴും ചേട്ടനും ഒക്കെ ഇവരെ കളിയാക്കിയിട്ടുണ്ട്. അപ്പോഴും ഫ്രണ്ട്സ് തന്നെയെന്നെ പറഞ്ഞിട്ടുള്ളൂ. മാത്രമല്ല അഥവാ അവർക്കിടയിൽ എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ എന്റെ ചേട്ടായിക്ക് അറിയാലോ.? ഞാനിന്നലെ ചേട്ടായിയോട് ഒരു ഡീറ്റെയിൽ ആയിട്ട് ചോദിച്ചപ്പോൾ ചേട്ടായി പറഞ്ഞത് അങ്ങനെ ഒരു പ്രേമം ഒന്നുമില്ല എന്നാണ്…
” എങ്കിൽ പിന്നെ കുഴപ്പമില്ല. നീ എന്തിനാ ചേച്ചിയുടെ കാര്യം പറഞ്ഞത്,
” ആ ചേച്ചിയെ കൊണ്ട് നമുക്ക് നിന്റെ കാര്യം ചേട്ടായിയോട് പറയിപ്പിച്ചാലോ.? ചേച്ചിയും ചേട്ടായും കൂടി നല്ല കൂട്ടല്ലേ നിന്റെ കാര്യം ചേട്ടായിയോട് ഒരു മയത്തിലൊക്കെ ചേച്ചിക്ക് പറയാൻ പറ്റും, മാത്രമല്ല നിന്റെ വീട്ടിൽ ഒന്നും ചേട്ടായി പറയില്ല. നിനക്ക് ചേട്ടായി അറിയാൻ പാടില്ലാഞ്ഞിട്ടാ, ഭയങ്കര ഫ്രണ്ട്‌ലിയാ.. നിനക്ക് ഏതായാലും നേരിട്ട് പറയാനും ബുദ്ധിമുട്ടല്ലേ,
അനീറ്റ പറഞ്ഞ മാർഗ്ഗം ശരിയാണെന്ന് മഞ്ജു തോന്നിയിരുന്നു.
“ക്ലാസ്സ് കഴിയുന്ന ഉടനെയാ ഞാൻ ട്യൂഷന് പോകുന്നത്. നീ എന്റെ കൂടെ വന്നാൽ മതി, 5 മണിക്ക് ട്യൂഷൻ കഴിയും. 5.10 നു ബസ് ഉണ്ട്, നിനക്ക് മാക്സിന് ട്യൂഷൻ കിട്ടിയാൽ നല്ലതായിരുന്നുവെന്ന് കഴിഞ്ഞദിവസം നീ പറഞ്ഞില്ലേ.
അനീറ്റ പറഞ്ഞു..
” ഞാൻ വീട്ടിലൊന്ന് ചോദിച്ചു നോക്കട്ടെ. ട്യൂഷന് വിടാൻ മാത്രം പൈസയൊന്നും അമ്മച്ചിയുടെ കൈയ്യിൽ കാണില്ല.
” അത്ര വലിയ ട്യൂഷൻ ഫീസ് ഒന്നും ഇല്ലെടി. ഇതാകുമ്പോൾ കാര്യവും നടക്കും നിനക്ക് പഠിക്കാനും പറ്റും. ഒരു വെടിക്ക് രണ്ടു പക്ഷി.
” നോക്കട്ടെ പിന്നെ നിനക്ക് സന്തോഷിക്കാൻ ഒരു കാര്യം കൂടി ഞാൻ പറയാം. ഞങ്ങൾ ട്യൂഷൻ കഴിഞ്ഞു വരുന്ന ബസ്സിലായി നിന്റെ സാമിച്ചായൻ ക്ലാസ് കഴിഞ്ഞ് വരുന്നത്.
അവൾ അത് പറഞ്ഞപ്പോൾ അറിയാതെ ശ്വേത ചിരിച്ചു പോയിരുന്നു
” ഇച്ചായനോ..?
ശ്വേതാ മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” നിനക്ക് കൊടുമ്പിരി കൊണ്ട പ്രണയം അല്ലേ? അപ്പൊൾ പിന്നെ ഇനി തൊട്ട് അങ്ങനെയല്ലേ വിളിക്കാൻ പോകുന്നത്. ഞാൻ അത് നേരത്തെ അങ്ങ് പറഞ്ഞു എന്നേയുള്ളൂ,
അവൾ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചിരുന്നു. ആ നിമിഷം അവളും മനസ്സിലാ പേര് വെറുതെ ഒന്ന് ഉരുവിട്ട് നോക്കി..
സാം ഇച്ചായൻ….
..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…