National
അർജുനെ കാണാതായിട്ട് ഒരു മാസം; ഡ്രഡ്ജർ എത്തിക്കും വരെ തെരച്ചിൽ താത്കാലികമായി നിർത്തി
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി. ഇനി ഡ്രഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രമേ തെരച്ചിൽ നടത്താനാകൂ. ഡ്രഡ്ജർ എത്താൻ വൈകുമെന്ന് ഉറപ്പായതിനാൽ ദൗത്യം ഇനിയും നീളും. ഡ്രജ്ഡർ എത്തിക്കാൻ ഒരാഴ്ച കഴിയുമെന്നാണ് വിവരം
പുഴയിലെ വെള്ളം കലങ്ങിയതിനാൽ മുങ്ങിയുള്ള തെരച്ചിൽ ബുദ്ധിമുട്ടാണെന്ന് ഈശ്വർ മാൽപെയും അറിയിച്ചു. അർജുനെ കാണാതായിട്ട് ഇന്നലെ ഒരു മാസം തികഞ്ഞിരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ഈശ്വർ മാൽപെയുടെ സംഘം, ദേശീയ ദുരന്തനിവാരണ സംഘം, സംസ്ഥാന ദുരന്തനിവാരണ സംഘം, നേവി തുടങ്ങിയവരാണ് തെരച്ചിലിൽ പങ്കെടുത്തത്.