Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 47

രചന: രഞ്ജു ഉല്ലാസ്

അപ്പച്ചന്റെ ഏഴാം ചരമ ദിനം കഴിഞ്ഞു ഡെന്നിസിന്റെ പെങ്ങളും ഭർത്താവും ഒക്കെ തിരിച്ചു അവരുടെ ജോലി സ്ഥലത്തേയ്ക്ക് മടങ്ങി.

അതോടെ അമ്മച്ചി ഒറ്റയ്ക്ക് ആയിരുന്നു, ഡെന്നിസിനോട് അവിടെ ചെന്നു നിൽക്കാൻ, ആണ് അപ്പാപ്പന്മാർ എല്ലാവരും അവനോട് ആവശ്യപ്പെട്ടത്, എന്നാൽ ഡെന്നിസ് അതിനു സമ്മതിച്ചില്ല, അമ്മച്ചിയെ എന്റെ കൂടെ കൂട്ടിക്കൊണ്ടുപോയിക്കോളാം, അവിടെ ഞാനും എന്റെ ഭാര്യയും, മാത്രമേ ഉള്ളൂ, ഒന്നിനും ഒരു കുറവ് പോലും വരുത്താതെ അമ്മച്ചിയെ നോക്കിക്കോളാം എന്ന്, ടെന്നീസ് പറഞ്ഞു.

അതിൽ തന്നെ അവൻ അടിയുറച്ച് നിൽക്കുകയും ചെയ്തു.

പലരും പറഞ്ഞു നോക്കിയെങ്കിലും, അവന്റെ മുന്നിൽ പരാജയപ്പെടുകയാണ് ചെയ്തത്.

ഒടുവിൽ, അമ്മച്ചി മുട്ടുമടക്കി

ഡെന്നിസിന്റെ കൂടെ, പോകാൻ ഒടുക്കം അവർ തീരുമാനിച്ചു.

അങ്ങനെ, അവരെ കൂട്ടിക്കൊണ്ടു പോരൂവാൻ, വേണ്ടി ഇറങ്ങിയതാണ്, ഡെന്നിസ്.

ആമിയ്ക്ക് ആണെങ്കിൽ നല്ല ഭയം ആയിരുന്നു. അമ്മച്ചി വന്നു കഴിഞ്ഞാൽ ഇനി എങ്ങനെയാകും ഇവിടത്തെ കാര്യങ്ങളൊക്കെ എന്ന് ഓർക്കുംതോറും, അവൾക്ക് വല്ലാത്ത വിർപ്പുമുട്ടൽ അനുഭവപ്പെട്ടു..

പേടിക്കുന്നതുപോലെ, അത്ര കുഴപ്പക്കാരി ഒന്നുമല്ല ഒന്നും, പിന്നെ കുറച്ച് എടുത്തുചാട്ടവും മുൻകോപവും, മാത്രമേ ഉള്ളൂ എന്നും, കുറച്ചു കഴിയുമ്പോൾ, ആളുടെ പത്തി താഴും എന്നും, ഒക്കെ പറഞ്ഞ് ഡെന്നിസ് അവളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു പോയത്.

ഇറച്ചിയും മീനും ഒന്നും ഒന്നും കറി ആക്കുവാൻ ആമിക്ക് അറിയില്ലാത്തതിനാൽ, സീമ വന്നാണ് എല്ലാം വെച്ച് ഉണ്ടാക്കിയത്..

ആമി, അമ്മച്ചിക്ക് കിടക്കുവാനുള്ള മുറിയൊക്കെ, ഒതുക്കിപ്പെറുക്കി വൃത്തിയാക്കിയിരുന്നു..

ടെന്നീസ്, മാറിയിട്ടിട്ടു പോയ, തുണി നനയ്ക്കുവാനായി, അടുക്കളയുടെ പിന്നിലേക്ക്, ഇറങ്ങിപ്പോയതായിരുന്നു ആമി..

ആ സമയത്ത് മിന്നു അവളെ ഫോൺ വിളിക്കുന്നുണ്ടായിരുന്നു, എന്നാൽ ആമി അതൊന്നും അറിഞ്ഞിരുന്നില്ല.

തുണിയൊക്കെ നനച്ചിട്ട ശേഷം, അവൾ, വന്നു മേലൊക്കെ കഴുകി ഡ്രസ്സ് മാറി, എന്നിട്ട്, എല്ലാം ഒന്നു കൂടി വൃത്തിയാക്കി ഇട്ട ശേഷം, ആയിരുന്നു ഫോൺ നോക്കിയത്.

മിന്നു വിളിച്ചത് കണ്ടതും ആമി,  പെട്ടെന്ന് അവളെ തിരിച്ചു കോൺടാക്ട് ചെയ്തു.

” ഇച്ചായൻ അമ്മച്ചിയെ കൂട്ടിക്കൊണ്ടു വരുവാൻ പോയതാണെന്ന്, അവൾ മിന്നുവിനോട് പറഞ്ഞു, ”

ആമി പേടിച്ചിരിക്കുകയാണ് എന്നുള്ളത് മിന്നുവിന് വ്യക്തമായി
.

” അമ്മച്ചി പാവമാണെന്നും, അപ്പച്ചന്റെ, മരണശേഷം ആളാകെ മാറിപ്പോയെന്നും, കുടുംബക്കാരൊക്കെ വിളിക്കുമ്പോൾ, അമ്മച്ചിയുടെ ഈ മാറ്റത്തെ കുറിച്ചാണ് സംസാരം എന്നും , നീ സോഫ്റ്റ് ആയിട്ട് കൂടെ നിന്നാൽ മതി എന്നും, ഒക്കെ പറഞ്ഞ മിന്നു അവളെ സമാധാനിപ്പിച്ചു.

അങ്ങനെ മിന്നുവിനോട്, ഓരോന്ന് പറഞ്ഞുകൊണ്ട് നിന്നപ്പോഴാണ്, ഡെന്നിസിന്റെ വണ്ടി മുറ്റത്ത് വന്ന് നിന്നത്.

ഫോൺ കട്ട് ചെയ്തശേഷം ആമി ഇറങ്ങി ഓടി ചെന്നു.

അമ്മച്ചി, പതിയെ വണ്ടിയിൽ നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു. വെള്ളയിൽ, ചെറിയ റോസാപ്പൂക്കൾ തുന്നിയ, ഒരു കോട്ടൺ സാരിയായിരുന്നു അവരുടെ വേഷം,
സാരിയുടെ തുമ്പ് വട്ടത്തിൽ പിടിച്ചു കൊണ്ട്, അവർ പതിയെ നടന്നു വന്നു.

ആമിയെ കണ്ടതും അവരൊന്നു മുഖമുയർത്തി നോക്കി..

മിന്നു പറഞ്ഞത് സത്യമാണെന്ന് പെട്ടെന്ന് ആമിക്ക് തോന്നി, കാരണം, ആദ്യം തന്നെ കണ്ടപ്പോൾ ഉള്ള, ദേഷ്യവും, അരിശവും ഒന്നും ആ മുഖത്ത് അപ്പോൾ അവൾ കണ്ടിരുന്നില്ല.

വീടിന്റെ ഉള്ളിലേക്ക് കയറാതെ അവർ ഒരു നിമിഷം നിന്നു

“അമ്മച്ചി എന്താ അവിടെ നിൽക്കുന്നത്,കയറി വാ ”

ആമി പതിയെ പറഞ്ഞതും, അവർ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി വന്നു.

ടെന്നീസ് ആ സമയത്ത്, അമ്മച്ചിയുടെ ഡ്രസ്സുകളും, മരുന്നും ഒക്കെ എടുക്കുകയായിരുന്നു.

ആമിയും ഓടിച്ചെന്ന് അവനെ സഹായിച്ചു.

“നി അകത്തേക്ക് ചെല്ല് അമ്മച്ചിക്ക് കുടിക്കാൻ ഒരു കപ്പ് ചായ എടുത്തുകൊടുക്കു,”

“ഹ്മ്മ്.. ശരി ഇച്ചായ, ഇപ്പൊ, എടുക്കമേ %

കൂട്ടത്തിൽ എനിക്കുടെ”

പിന്തിരിഞ്ഞ ഓടിയവളോട് അവൻ വിളിച്ചു പറഞ്ഞു…

അവൾ അകത്തേക്ക് ചെന്നപ്പോൾ അമ്മച്ചി സെറ്റിയിൽ ഇരിക്കുകയാണ്..

“അമ്മച്ചി…  ഞാൻ ചായ എടുക്കട്ടെ”

“ഇപ്പൊ വേണ്ട….”

“മണി മൂന്നായില്ലേ… ചായ കുടിക്കാൻ നേരം ആയി, ആമി നീ പോയി ചായ ഇട്ടോ കേട്ടോ ”

അമ്മച്ചിയുടെ മറുപടി കേട്ടുകൊണ്ട് അകത്തേക്ക് വന്ന ടെന്നീസ് ആമിയെ നോക്കി പറഞ്ഞു.

പെട്ടെന്ന് തന്നെ അവൾ അടുക്കളയിലേക്ക് പോയി.

ഫ്രിഡ്ജിൽ നിന്നും പാൽ എടുത്ത്, ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു ചരുവത്തിൽ ഒഴിച്ച് അടുപ്പത്ത് വച്ചു,,

തേയിലയും ഏലക്കയും ഇട്ട്, തിളപ്പിച്ച്, സ്റ്റീൽ കപ്പിലേക്ക് അവൾ പതപ്പിച്ചു ഒഴിച്ചു.

അമ്മച്ചിക്ക് ഷുഗർ ഉള്ളതിനാൽ മധുരം കുറവ് മതിയെന്ന്, ടെന്നീസ് അവളോട് വിളിച്ചു പറഞ്ഞിരുന്നു.

അതിൽപ്രകാരം കുറച്ച് പഞ്ചസാര മാത്രമേ അവൾ ചേർത്തുള്ളു.

കപ്പിലേക്ക് ചായ രണ്ടാൾക്കും പകർന്നുകൊണ്ട് അവൾ, വേഗം ഇറങ്ങി ചെന്നു.

“അമ്മച്ചി….”

ഒന്നു വിളിച്ചുകൊണ്ട്,ആമി, ടീപോയിലേക്ക് അമ്മച്ചിയുടെ ചായ വെച്ചു.

“ആമി കൊച്ചേ, ആ റോസ്റ്റ്ഡ് കാഷ്യുനട്ട്, ഇരിപ്പില്ലേടി, കുറച്ച് അതും കൂടി ഇങ്ങെടുത്തേക്ക് ”

അവൻ പറഞ്ഞതും ആമി, ഡൈനിങ് ടേബിളിൽ, ഒരു ടിന്നിലായി ഇരുന്ന, കാഷ്യൂ നട്ട് കൂടി എടുത്ത്, ടീപോയിലേക്ക് വെച്ചു.

” ആമി ചായ കുടിക്കുന്നില്ലേ”നിനക്ക് കൂടി ഉള്ളത് എടുത്തോണ്ട് വാ ?

പെട്ടെന്ന് അമ്മച്ചി പറഞ്ഞതും ആമിയുടെ  മിഴികൾ നിറഞ്ഞു തൂകി.

“എടുത്തോണ്ട് വാ ആമി.. അമ്മച്ചി പറഞ്ഞത് കേട്ടില്ലേ… അനുസരണ ഇല്ലെങ്കിലേ, നിനക്കിട്ട് രണ്ടു പെട കൂടി വെച്ചു തരും കേട്ടോ.. ഇത് ആള് വേറെയാ ”

ടെന്നീസ് , അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി ഒന്ന് കണ്ണ് ഇറക്കി കാണിച്ചുകൊണ്ട്, ആമിയോട് പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ച് നേരെ അടുക്കളയിലേക്ക് പോയി.

“ഞാൻ പറഞ്ഞത് ഒക്കെ സത്യമാ അമ്മച്ചി,, അവളുടെ കണ്ണുനീരിൽ നിന്നും അമ്മച്ചിക്ക് അത് വ്യക്തമല്ലേ ”

ഡെന്നിസ് ചോദിച്ചതും കത്രിനാമ്മ ഒന്നും മിണ്ടാതെ കുറച്ചു സമയം ഇരുന്നു.

തലേ ദിവസം വരെയും അമ്മച്ചിക്ക് ടെന്നീസ് നോടൊപ്പം വരാൻ മടിയായിരുന്നു, അവന്റെ പെങ്ങളായ റീനയും ബിനോയിയും ഒക്കെ പറഞ്ഞുവെങ്കിലും, അവർക്ക് ആമിയോടൊപ്പം താമസിക്കുവാൻ, ബുദ്ധിമുട്ടുണ്ടെന്ന് നേരിട്ട് ഡെന്നിസിനോട് പറഞ്ഞു.
ആമിയെ വിട്ടിട്ട് തനിക്ക് ഇവിടേക്ക് പോരാൻ ആവില്ലെന്നും,അവൾക്ക് ഈ ലോകത്തിൽ സ്വന്തം എന്ന് പറയാൻ താൻ മാത്രമേ ഉള്ളൂ എന്നും, ഡെന്നിസ് പറഞ്ഞപ്പോൾ ആദ്യം കത്രിനമ്മയ്ക്ക് കാര്യമൊന്നും പിടികിട്ടിയില്ല.പക്ഷേ പിന്നീട്, ആമിയുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഒക്കെ അവൻ, അമ്മച്ചിയോട് സത്യസന്ധമായി വിശദീകരിച്ചു. ശേഷം ആലോചിച്ചു മറുപടി പറയാൻ പറഞ്ഞാണ് ടെന്നീസ് അവിടെ നിന്നും മടങ്ങിപ്പോന്നത്. അന്ന് രാത്രിയിൽ അവനെ ഞെട്ടിച്ചുകൊണ്ട് അമ്മച്ചിയുടെ ഫോൺകോൾ വരികയായിരുന്നു, ടെന്നീസിന്റെ ഒപ്പം താമസിക്കുവാൻ വരാൻ അവർക്ക് സമ്മതമാണെന്ന് അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ കോള്.

സത്യം പറഞ്ഞാൽ, തറവാട്ടിൽ പോയി നിൽക്കണമെന്ന് അവന് മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഓരോ നിമിഷവും അമ്മച്ചിക്ക് അവിടെ നിൽക്കുമ്പോൾ, അപ്പച്ചനെ കുറിച്ചുള്ള ചിന്തകൾ, വരുമെന്നും, അത് കൂടുതൽ സങ്കടമാകും എന്നും,അമ്മച്ചിക്കും ഈ പറഞ്ഞ പ്പോലെ പല പല അസുഖം ഉള്ളത് ആണെന്നും അതുകൊണ്ട് ടെന്നീസ് തന്നെ,  അവൻ താമസിക്കുന്നിടത്തേക്ക് അമ്മച്ചിയെ കൂട്ടിക്കൊണ്ടു പോയാൽ മതിയെന്നും ഒക്കെ ഡെന്നിസിന്റെ അളിയനായ. അരുണിന്റെ നിർദ്ദേശം ആയിരുന്നു.

ആലോചിച്ചപ്പോൾ തോന്നിയിരുന്നു അതാണ് നല്ലതെന്ന്.

,അങ്ങനെയാണ്,ടെന്നീസ് വീട്ടിൽ ചെന്ന്,അമ്മച്ചിയെ കണ്ട് കാര്യങ്ങളൊക്കെ ധരിപ്പിച്ചത്.

അവര് ഉടനെയൊന്നും ആമിയെ അംഗീകരിക്കുകയില്ല എന്നുള്ളത് അവന് വ്യക്തമായിരുന്നു,അതുകൊണ്ടാണ് അവളുടെ,ജീവിത സാഹചര്യങ്ങൾ ഒക്കെ,ടെന്നീസ് വിശദീകരിച്ചു കൊടുത്തത്.

ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ, കത്രീനമ്മയ്ക്ക് വലിയ സങ്കടമായിരുന്നുന്നും, ഇത്രയും ദുഷ്ടയായ ഒരു സ്ത്രീയെ, എന്തിനാണ് ഈ പെൺകുഞ്ഞിന് ജന്മം കൊടുത്തതെന്നും, അവരെ തല്ലിക്കൊല്ലുകയാണ് വേണ്ടതെന്നുമൊക്കെ പറഞ്ഞ്,  അമ്മച്ചി ഒരുപാട് ക്ഷുഭിത ആയി എന്ന് അരുൺ ടെന്നീസിനെ വിളിച്ചു പറഞ്ഞിരുന്നു.

അല്ലേലും പണ്ടുമുതലേ കത്രീനമ്മ അങ്ങനെയാണ്,മറ്റുള്ളവരോട് എന്തൊക്കെ ദേഷ്യം തോന്നിയാലും, ന്യായത്തിന്റെ ഭാഗത്ത് നിലകൊള്ളുന്ന ആളാണ്. പക്ഷെ ആള് ഭയങ്കര തന്റെടി ആയിരുന്നു. അപ്പച്ചൻ രണ്ടു എണ്ണം ഒക്കെ അടിച്ചു താന്തോന്നി ആയിട്ട് നടക്കുമ്പോൾ അമ്മച്ചിയുടെ മടി കുത്തിൽ ആയിരുന്നു അലമാരിയുടെ താക്കോല്.എല്ലാം കണ്ട്രോൾ ച്യ്തത് അമ്മച്ചി ഒറ്റയ്ക്ക് ആയിരുന്നു
മക്കളെയൊക്കെ പഠിപ്പിച്ച,നല്ല നിലയിൽ വളർത്തി വലുതാക്കിയതിൽ,കത്രീനമ്മയുടെ പങ്ക് വളരെ വലുതായിരുന്നു.. അത് മാത്തച്ഛന്റെ അമ്മ എപ്പോളും ഇരുന്നു പറയുമായിരുന്നു.

അമ്മച്ചി എഴുന്നേറ്റു പോയതും നോക്കി ഡെന്നിസ് ചൂട് ചായ ഊതി കുടിച്ചു കൊണ്ട് കസേരയിൽ ഇരുന്നു.

അവര് ചെന്നു നോക്കിയപ്പോൾ കണ്ടു അടുക്കളയുടെ ചുവരിൽ ചാരി നിന്ന് കണ്ണീർ വാർക്കുന്ന ആമിയെ.

മോളെ…നീ ഇവിടെ നിന്ന് കരയുവാണോ… ”

കത്രിനാമ്മ ചോദിച്ചതും ആമി പെട്ടന്ന് മുഖം ഉയർത്തി.

എന്നിട്ട് വലം കൈ കൊണ്ട് കണ്ണീർ തുടച്ചു മാറ്റി.

ആമി….. എന്തിനാ കരയുന്നെ, എന്ത് പറ്റി മോളെ…

അവര് ചോദിച്ചതും ആമി കുനിഞ്ഞു അവരുടെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു..

…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button