Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി

സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. റിട്ട്. ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ രഞ്ജിനിയോട് കോടതി നിർദേശിച്ചു.

വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പുണ്ടായിരുന്ന സാങ്കേതികതയുടെ പേരിലാണ് തള്ളിയത്.

റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. അതേസമയം സിംഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനി അറിയിച്ചു

Related Articles

Back to top button