Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത്; നിർമാതാവ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഇന്നുച്ചയ്ക്ക് 2.30ന് റിപ്പോർട്ട് പുറത്തുവിടുമെന്ന് സർക്കാർ പറഞ്ഞതിന് പിന്നാലെയാണ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ സജിമോൻ പാറയിലിന്റെ ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. ചലചിത്ര രംഗത്തുള്ളവർ ആ മേഖലയിൽ മറ്റാരെയും വിലക്കരുതെന്ന് ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ പറയുന്നു. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടത്തു വിവേചനം നേരിടുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു

ഷൂട്ടിംഗ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം. സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

Related Articles

Back to top button