Kerala

ആലപ്പുഴയിൽ ലഹരിക്കടിമയായ കൊച്ചുമകൻ വയോധികയെ തള്ളിയിട്ടു; തലയടിച്ച് വീണ് ദാരുണാന്ത്യം

ആലപ്പുഴയിൽ ലഹരിക്കടിമയായ കൊച്ചുമകൻ വയോധികയെ തള്ളിയിട്ട് കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാർഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയിൽ ജനാർദനന്റെ ഭാര്യ സരോജിനിയാണ്(70) മരിച്ചത്. കൊച്ചുമകൻ ജിത്തുവാണ്(24) തള്ളിയിട്ടത്.

ജിത്തു സരോജിനിയുമായി വഴക്കുണ്ടാക്കുകയും ഇയാളുടെ ശല്യം സഹിക്കാനാകാതെ സരോജനി ഇടവഴിയിൽ ഇറങ്ങി നിൽക്കുകയുമായിരുന്നു. വീണ്ടും സരോജിനിയുടെ സമീപത്ത് എത്തിയ ജിത്തു ഇവരെ പുറകിലോട്ട് തള്ളിയിട്ടു

കോൺക്രീറ്റ് ചെയ്യാനായി നിരത്തിയിട്ട ക്വാറി വേസ്റ്റിലേക്കാണ് സരോജിനി തലയടിച്ച് വീണത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സരോജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button