Kerala
തെറ്റ് ചെയ്തവരുടെ പേര് പുറത്തുവിടാതിരിക്കാൻ സർക്കാരിന് എന്താണ് താത്പര്യം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുരളീധരൻ
നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന് മുകളിൽ സർക്കാർ അടയിരുന്നതിന്റെ രഹസ്യമെന്തെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സോളാർ കമ്മീഷൻ റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ പുറത്തു വിട്ടവരാണിവർ.
ഹേമ കമ്മീഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിക്കാണ്. പിന്നെ എങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്തമില്ലാതാകുന്നതെന്നും മുരളീധരൻ ചോദിച്ചു. സ്ക്രീനിൽ നമ്മൾ ആരാധിക്കുന്നവർ സ്ക്രീനിന് പുറത്ത് കശ്മലൻമാരാണെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ മനസ്സിലായി
തെറ്റ് ചെയ്തവരുടെ പേര് പുറത്തു പറഞ്ഞില്ലെങ്കിൽ മാന്യൻമാരും സംശയനിഴലിലാകും. തെറ്റ് ചെയ്തവരുടെ പേര് പുറത്തുവിടാതിരിക്കാൻ സർക്കാരിന് എന്താണ് ഇത്ര താത്പര്യമെന്നും അദ്ദേഹം ചോദിച്ചു.