Kerala

തൃശ്ശൂർ പാവറട്ടിയിൽ നിന്നും കാണാതായ മൂന്ന് വിദ്യാർഥികളെയും കൊല്ലത്ത് നിന്ന് കണ്ടെത്തി

പാവറട്ടിയിൽ നിന്നും കാണാതായ വിദ്യാർഥികളെ കണ്ടെത്തി. ഇന്ന് രാവിലെ കൊല്ലത്ത് നിന്നാണ് മൂന്നു വിദ്യാർഥികളെയും കണ്ടെത്തിയത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.

പാവറട്ടി സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥികളായ അഗ്നിവേശ് , അഗ്നിദേവ് , രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്. അഗ്നിവേശും, അഗ്നിദേവും ഇരട്ട സഹോദരങ്ങളാണ്. മൂന്നുപേരും ഇന്നലെ തൃശൂരിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.

 

Related Articles

Back to top button