കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് അജൻഡയിൽ ഇല്ലെന്ന് പി കെ ശശി
കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് എന്റെ മുന്നിലുള്ള അജൻഡയല്ലെന്ന് സിപിഎം നേതാവ് പികെ ശശി. ഇതുസംബന്ധിച്ച് കൽപിത കഥകൾ മെനയുകയാണ്. സംഘടനാപരമായ ഒരു കാര്യവും മാധ്യമങ്ങളോട് തയ്യാറല്ലെന്നും പികെ ശശി പറഞ്ഞു
ഞാൻ കമ്മ്യൂണിസ്റ്റാണ്, പാർട്ടിക്കാരനായി നിൽക്കുകയാണ്. പാർട്ടിയിലെ ഒരു വിഷയവും മാധ്യമങ്ങളുമായി ചർച്ച ചെയ്യാൻ തയ്യാറല്ല. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലെ സഹകരണ കോളേജിന്റെ പ്രവർത്തന ഫണ്ടുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടായെന്ന ആരോപണം ജില്ലാ കമ്മിറ്റിയിൽ ഉയർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ വാർത്തയുടെ അച്ഛനെ അന്വേഷിച്ച് പുറത്തുവിടൂ എന്നായിരുന്നു ശശിയുടെ മറുപടി
ജില്ലാ കമ്മിറ്റി അംഗമായ പികെ ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജി വെച്ചേക്കുമെന്ന റിപ്പോർട്ടുകളും വന്നത്.