Kerala
ജെസ്‌ന തിരോധാനക്കേസ്: മുണ്ടക്കയത്തെ ലോഡ്ജ് ഉടമയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി
ജെസ്‌ന തിരോധാനക്കേസിൽ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. ലോഡ്ജിലും സിബിഐ സംഘം പരിശോധന നടത്തി. ജെസ്‌നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ കണ്ടതായി വെളിപ്പെടുത്തൽ നടത്തിയ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല
മുണ്ടക്കയം സ്വദേശിനിയുടെ മൊഴിയെടുക്കാൻ സിബിഐ ഇന്ന് എത്തുമെന്ന് അറിയിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ലോഡ്ജിൽ വച്ച് ജെസ്‌നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ.
ജെസ്‌നയുടെ രൂപസാദൃശ്യമുള്ള യുവതിക്കൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇവരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.