Novel

തൂമഞ്ഞ്: ഭാഗം 32

[ad_1]

രചന: തുമ്പി

 കമല വിരി നീക്കി തിരിഞ്ഞ മാത്രയിൽ മേശയിലെ ബുക്കിൽ കണ്ണുടക്കി …. മുകളിലിരിക്കുന്ന പുസ്തകത്തിൻ്റെ രണ്ട് മൂന്ന് താളുകൾ മറിഞ്ഞിരിക്കുന്നു …. അതിൽ ഒരു പേജിൽ ഓതറിൻ്റെ കുറിപ്പിന് താഴെയുള്ള പേരും വിലാസവും ഒപ്പും കണ്ട് അവൾ ശ്വാസമയക്കാതെ നിന്നു …. സാമുവൽ ജോർജ് … xxxx xxxx xxxxx. xxx xxxx xxxx നെഞ്ചിടിപ്പിൻ്റെ താളം മാറി ….. കണ്ണുകൾ നിറഞ്ഞു …. ഉള്ളം വിങ്ങി……. അവളാ പുസ്തകമെടുത്ത് മാറോടണച്ചു …. സാം ……..😍…..

മിഴികൾ അറിയാതെ നിറഞ്ഞു …. നീ എഴുതിയ ബുക്കായിരുന്നോ ഇത് ….. എന്നിട്ട് ഞാനെന്തേ അത് ശ്രദ്ധിക്കാതെ പോയത് …… കമല കഴിഞ്ഞു പോയ ദിവസളെ ഓർത്ത് പരിതപിച്ചു …. അവളാ പുസ്തകം തുറന്നു …. മടുപ്പോടെ നോക്കിയിരുന്ന വരികളെ ആവേശത്തോടെ നോക്കി …. ഇപ്പോ ആ വരികൾക്കൊക്കെയും സാമിൻ്റെ ഗന്ധമുള്ളതായി തോന്നി …… ഓരോ വരിയിലൂടെയും വിരലോടിച്ചു … അതിൽ പറയുന്നതെല്ലാം സാം തന്നോട് പറയുന്ന പോലെ തോന്നി ….

ഏതോ ഒരു ലോകത്തെത്തിയപ്പോലെ അവളിരുന്നു ….. എന്തൊരു അനുഭൂതിയാണിത് …. ഒരാളിഷ്ടം തോന്നുക …. തോന്നി കഴിഞ്ഞാ നമ്മൾ നമ്മെ തന്നെ മറന്ന് പോകുക …. നമ്മളെ ഇല്ലാതാക്കുന്ന ഒരു അദൃശ്യ ശക്തിയാണീ പ്രണയം …..അതുവരെ നമ്മളെങ്ങനെ ജീവിച്ചൂന്നു പോലും മറപ്പിച്ച് കളയുന്ന ലഹരി …… അത് തലക്ക് പിടിച്ചാ പാതി ഭ്രാന്ത് തന്നെ …..!!! ഒരു നനുത്ത ചിരിയോടെ ചുണ്ടുകൾ പുസ്തകത്തിലേക്ക് ചേർത്ത് വച്ച് കണ്ണുകളടച്ചവൾ മനസ്സിൽ മന്ത്രിച്ചു …

ഈ നേരം ഒന്ന് ഇരുട്ടി വെളുത്തോട്ടെ നിൻ്റെ അരികിലെത്താൻ ….!! അതോർത്തതും വല്ലാത്തൊരൂർജം അവളിലുടലെടുത്തു … നേരെ അമ്മയെ പോയി തട്ടി വിളിച്ചു …… “അമ്മാ ….. നേരം പുലർന്നാ സൺഡേ…. അതായത് ഹോളിഡേ …. നമ്മക്കൊരു പെണ്ണ് കാണാൻ പോയാലോ …..??? ഛെ….. നമ്മക്കെ ഒരു ചെക്കനെ കാണാൻ പോയാലോ …..???” ഉറക്കപ്പിച്ചിൽ അമ്മച്ചി അവളെ നോക്കി …… എന്ത് ഭ്രാന്താണീ പെണ്ണ് പറയുന്നേന്ന് ചിന്തിച്ച് അവർ കണ്ണും മിഴിച്ച് കിടന്നു …..

ഈ അമ്മ എന്താ ഒന്നും മിണ്ടാത്തെ … ചിണുങ്ങി കൊണ്ടവൾ ബെഡിലേക്ക് മറിഞ്ഞു …. അമ്മയെ അങ്ങ് കെട്ടി പിടിച്ച് ആ മൂക്ക് പിടിച്ച് കുലുക്കി പറഞ്ഞു ,,,, ” അമ്മയെന്താ ഒന്നും മിണ്ടാത്തെ …. എന്നെ കെട്ടിച്ചുവിടാതെ ഉപ്പിലിട്ടു വെക്കാനാണോ ഭാവം …. മം …..” അവൾ പറഞ്ഞ് വരുന്ന കാര്യം കേട്ട് അമ്മച്ചി അവിളിൽ നിന്ന് വേർപ്പെട്ടോണ്ട് നീങ്ങി കിടന്നു….. എന്താ നിൻ്റെ ഉദ്ധ്യേഷം എന്ന മട്ടിൽ നെറ്റി ചുളുക്കി നോക്കി ….

അതു കണ്ട് കമല അമ്മേടെ കവിളിൽ നുള്ളി,, തലക്ക് കൈയ്യും കൊടുത്ത് കിടന്നോണ്ട് പറഞ്ഞു ,,,, ” സാധാരണ ആൺകുട്ട്യോൾക്ക് ഒരു ജോബായാ പെണ്ണിനെ തിരയും … ഇവിടെ ഒരു പെണ്ണായ ഞാൻ ജോബ് വാങ്ങീട്ടും ന്നെ കെട്ടിച്ചയക്കുന്നില്ലേ … ഇല്ലേന്ന് …… ഇതെന്ത് അനീതിയാണമ്മേ ….😭 അല്ല ….. അമ്മ ഇങ്ങനൊരു കാര്യം ചിന്തിച്ചിട്ടേ ഇല്ലെ ….???ന്നാലെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…!! ഞാനൊരു ചെക്കനെ കണ്ടു വച്ചിട്ടുണ്ട് …. ഒരു ചേഞ്ചിന് അങ്ങട് പോയി കണ്ടേക്കാം … എങ്ങനുണ്ട്…..😜 “

” ഭ്രാന്ത് പറയാതെ പോയെ പെണ്ണെ ….” അമ്മച്ചി തിരിഞ്ഞ് കിടന്നു …. അമ്മച്ചിക്കെന്താ പറഞ്ഞാ മനസ്സിലാവാത്തേന്നോർത്ത് ബെഡിന് രണ്ടിടിയും കൊടുത്തവൾ ണീറ്റു ….. നേരെ ബാൽക്കണിയിൽ പോയിരുന്നു …. പുറത്തെ നിലാവിലേക്കും നോക്കിയിരുന്നു …. പാതി മുറിഞ്ഞ അമ്പിളിയെ നോക്കി ചിരിച്ചു …. നിനക്ക് കാണാൻ പറ്റുന്നില്ലെ സാമിനെ … അവനോട് പറഞ്ഞേക്ക് ,, ഞാൻ വരുന്നുണ്ട് ഒരുങ്ങിയിരുന്നോളാൻ ….😉 അവനെ കണ്ടുമുട്ടുന്ന മൊമൻ്റെല്ലാം അവൾ മനസ്സിൽ കണ്ടു ….

വല്ലാത്തൊരു കുളിര് …..😍 കന്യാമറിയമേ …. അവനെ കാണുമ്പോ വേണ്ടാത്ത ചിന്തയൊന്നും മനസ്സീ തോന്നിച്ചേക്കല്ലെ …..🙏….. അവനെന്നെ റീഡികളയും … ന്നിട്ടെ എന്നെ കളിയാക്കി കൊല്ലും …..😞… ചിണുങ്ങിയും ചിരിച്ചും എങ്ങനെയോ നേരം വെളുപ്പിച്ചു …… രാവിലെ അടുക്കളയിലെ യുദ്ധത്തിനിടയിൽ അമ്മക്കെന്തൊക്കെയോ ചിത്രങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു ….. കമല പറഞ്ഞതും ചെയ്തതുമെല്ലാം ….. എന്നിട്ടവളെവിടെ ……????

അമ്മ സ്റ്റയർ കയറുമ്പോ ,,, ഒന്നൂടെ വ്യക്തമായി ആ ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞു ….. “അമ്മാ ….. നേരം പുലർന്നാ സൺഡേ…. അതായത് ഹോളിഡേ …. നമ്മക്കൊരു പെണ്ണ് കാണാൻ പോയാലോ …..??? ഛെ….. നമ്മക്കെ ഒരു ചെക്കനെ കാണാൻ പോയാലോ …..???” ചോദിച്ചിട്ട് തന്നെ കാര്യം …. അമ്മച്ചി മുറിടെ കതക് തള്ളി തുറന്നതും ബാഗും തൂക്കി കീയും ഫോണുമേന്തി പുറത്തേക്ക് ചാടാൻ നിക്കുന്ന കമലയെ കണ്ട് നിശ്ചലമായി നിന്നു …. “

എന്താണമ്മകിളി രാവിലെ തന്നെ …… പേടിക്കേണ്ട ഒളിച്ചോട്ടമല്ല ….😁….. വരും എന്ന് പറഞ്ഞാ വരും ….. അമ്മക്കൊരു മരുമോനുമായി …..😉 മുട്ടി നോക്കട്ടെ …. കിട്ടുമോന്ന് ഉറപ്പൊന്നുല്ലാട്ടാ ….. പിന്നെ ചുമ്മാ ഇവിടെ ഇരുന്ന് മോങ്ങരുത് …… ആ പറഞ്ഞത് അമ്മയോടല്ല ട്ടോ ….. എന്നെ ഞാൻ തന്നെ ഒന്ന് ഉപദേശിച്ചതാ …….😉 ” അമ്മച്ചിടെ കവിളിനൊരു തട്ട് കൊടുത്ത് കമല സ്റ്റപ്പിറങ്ങി പോയതും ,,, അമ്മച്ചിടെ കിളി പോയി ……..🙄

കമല വണ്ടി സ്റ്റാർട്ട് ചെയ്ത നല്ല പാട്ടും പ്ലേ ചെയ്ത യാത്ര തുടങ്ങി …. ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻ‌കിളീ….🎼 മഞ്ഞുവീണതറിഞ്ഞില്ലാ…. വെയിൽ വന്നുപോയതറിഞ്ഞില്ലാ….🎼 ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ…..🎼 എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ…. എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ…….🎼 അന്വേഷിച്ചന്വേഷിച്ച് അവസാനം കമല ദാ സാമിൻ്റെ വീടിൻ്റെ മുന്നിലെത്തി നിൽക്കയാണ് ….. സത്യത്തിൽ അവിടെ എത്തിയതും പെണ്ണിൻ്റെ ഹൃദയം പടപടാമിടിക്കാൻ തുടങ്ങി …..

കൈകൾ വിയർത്തു …. ശരീരം തണുത്തുറഞ്ഞപ്പോലെ…. എന്തിന് പേടിക്കുന്നെ ….??? അവൾ അവളോട് തന്നെ ചോദിച്ചു …. ഏയ് പേടിക്കൊന്നും വേണ്ട …. നമ്മളെ സാമല്ലെ ….????😉 സാമിൻ്റെ വീടിൻ്റെ ഗേറ്റും കടന്ന് ദാ മുറ്റത്തെത്തി നിൽക്കയാണ് ….. കമല ശ്വാസം ഒന്ന് വലിച്ച് വിട്ടോണ്ട് കുരിശും വരച്ച് പുറത്തോട്ടിറങ്ങി …. വണ്ടി വന്ന് നിന്നത് കണ്ട് കൂട്ടിലെ കിളികൾക്ക് തീറ്റ കൊടുത്തോണ്ടിരുന്ന അമ്മച്ചി തിരിഞ്ഞു നോക്കി …… ഏതാ ഇവളെന്ന ഭാവത്തിൽ സൂക്ഷിച്ച് നോക്കി ….. കമല ഹൃദ്യമായൊന്ന് ചിരിച്ചു ….. ന്നിട്ട് മെല്ലെ ചോദിച്ചു ….. ” സാം …….” അത് കേട്ടതും അമ്മച്ചി അവളെ ഒന്നൂടെ സൂക്ഷിച്ച് നോക്കി ….

അപ്പോ അവൾ പിന്നെയും പറഞ്ഞു ,, ” സാം …..” ” ആരാ .. മമ്മി …….” ആ ശബ്ദം കേട്ട് മമ്മിയും കമലയും സിറ്റൗട്ടിലേക്ക് നോക്കി …… പത്രവും പിടിച്ചോണ്ട് നിക്കുന്ന അയാളോടായി മമ്മി പറഞ്ഞു ,,,, ” സാമിനെ അന്വേഷിച്ച് വന്നതാ ….” അത് കേട്ട് കമല അവരെ നോക്കി ഒന്ന് ചിരിച്ചു …… അപ്പോ അയാളും അവളെ സൂക്ഷിച്ച് നോക്കി ….. എന്നിട്ടൊരു ചോദ്യം ….. ” സാമിനേയോ …..?? ” 🙄 അവരുടെയെല്ലാം അതിശയഭാവം കണ്ട് കമലക്കെന്തോ വല്ലായ്മ തോന്നി …….

അവൾ മമ്മിയെ തിരിഞ്ഞ് നോക്കി … അന്നേരം അവർ ചോദിച്ചു ,,, ” നീ ഏതാ മോളെ ……?? ” ” സാമിൻ്റെ വീടല്ലെ ഇത് …..?? ” ചോദിച്ചതിനുള്ള മറുപടി ആയിരുന്നില്ല കമലയിൽ നിന്നും വന്നത് ….. അവൾടെയാ സംശയം കേട്ട് മമ്മി ഒന്ന് ചിരിച്ചു…. എന്നിട്ട് പറഞ്ഞു ,,, ” സാമിൻ്റെ വീട് തന്നെയാ ….. അവനെ അന്വേഷിച്ചാരും വരാറില്ല ….. അതാ …..☺️ ….. വാ ….” മമ്മിടെ മറുപടി കേട്ടതും അവൾക്കൊന്ന് ശ്വാസം വീണു ….. ചിരിച്ചോണ്ടവൾ മമ്മിയെ പുറകെ നടന്നു….. ” അവനങ് മുകളിലാ …… ദാ ….നേരെ കാണുന്ന മുറി …… എനിക്കെ സ്റ്റെപ്പ് കയറാൻ മേലാ ……നിക്ക് ഞാൻ വിളിച്ച് തരാം …..” മമ്മി വിളിക്കാനാഞ്ഞതും അവൾ വായ പൊത്തി പിടിച്ചു…… ” വിളിക്കണ്ട …… ഞാൻ പോയി കണ്ടോളാം …..😉 …….കാത്തിരിക്കൂ……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button