Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമെന്ന് എം എം ഹസൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. തൊഴിലിടത്തിൽ ലൈംഗിക ചൂഷണമുണ്ടായാൽ കേസെടുക്കാൻ നാലര വർഷം കാത്തുനിൽക്കണോയെന്ന് ഹസൻ ചോദിച്ചു. ലേഡി ഐപിഎസ് ഓഫീസർ ഇത് അന്വേഷിക്കണം. റിപ്പോർട്ടിലെ കാര്യങ്ങൾ പഠിക്കണം.

നടപടിയെടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം അതിന് വേണ്ടി മാത്രം ചെലവഴിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പണം നൽകണമെന്നും ഹസൻ പറഞ്ഞു.

Related Articles

Back to top button