Kerala

തസ്മിദ് എങ്ങോട്ട് പോയി: കന്യാകുമാരിയിലെ തെരച്ചിൽ വിഫലം; ആശങ്ക പടരുന്നു

കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരി തസ്മിദ് തംസുമിനെ 27 മണിക്കൂറിന് ശേഷവും കണ്ടെത്തനായില്ല. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി എക്‌സ്പ്രസിൽ കയറിയ കുട്ടി പിന്നീട് എങ്ങോട്ട് പോയെന്ന് വിവരമില്ല. കുട്ടി കന്യാകുമാരിയിൽ എത്തിയതിന് സ്ഥിരീകരണമില്ലെന്നാണ് പോലീസ് പറയുന്നത്. ഓട്ടോ ഡ്രൈവറുടെ മൊഴി സ്ഥിരീകരിക്കാനായില്ലെന്നും പോലീസ് അറിയിച്ചു

കന്യാകുമാരി റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലും കുട്ടിയെ കണ്ടെത്തനായില്ല. പാറശ്ശാലക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലും പോലീസ് അന്വേഷമം നടത്തുകയാണ്. കന്യാകുമാരിയിൽ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും.

ട്രെയിനിൽ നിന്ന് തസ്മിദ് എവിടെ ഇറങ്ങിയെന്നോ എവിടേക്ക് പോയെന്നോ എന്നതിൽ ഒരു സൂചനകളും ലഭിച്ചിട്ടില്ല. കുട്ടി തന്റെ അടുത്ത് എത്തിയിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചിരുന്നു.

Related Articles

Back to top button