Kerala

മൂവാറ്റുപുഴയിൽ യുവാവിനെ സഹോദരൻ വെടിവെച്ചു വീഴ്ത്തി; ഗുരുതര പരുക്ക്

എറണാകുളം മൂവാറ്റുപുഴയിൽ യുവാവ് സഹോദരനെ വെടിവെച്ചു. കടാതി സ്വദേശി നവീനിനാണ് വെടിയേറ്റത്. സഹോദരനായ കിഷോറാണ് വെടിയുതിർത്തത്. ഇരുവരും തമ്മിലുള്ള തർക്കത്തിന് പിന്നാലെയാണ് സംഭവം.

വയറിന് പരുക്കേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇരുവരും ജ്യേഷ്ഠാനുജത്തിമാരുടെ മക്കളാണ്. മദ്യപിക്കുന്നതിനിടെയാണ് തർക്കവും ആക്രമണവും നടന്നത്.

Related Articles

Back to top button