അർജുനായുള്ള തെരച്ചിൽ നിലച്ച നിലയിൽ; സമര പരിപാടികൾ ആരംഭിക്കുമെന്ന് ലോറി ഉടമ
ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചതിൽ പ്രതിഷേധിച്ച് ലോറി സമരം അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ലോറിയുടമ മനാഫ്. നിലവിൽ യാതൊരു തെരച്ചിലും നടത്തുന്നില്ല. തെരച്ചിൽ നടത്താൻ ഈശ്വർ മാൽപെക്ക് സർക്കാർ അനുമതിയും നൽകുന്നില്ല
ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കുന്ന കാര്യത്തിൽ കർണാടക, കേരള സർക്കാരുകൾ അലംഭാവം കാണിക്കുകയാണെന്നും മനാഫ് പറഞ്ഞു. സമര പരിപാടികളിലേക്ക് തിരിയാനാണ് നീക്കം. സർക്കാർ കോടതിയിൽ നൽകിയത് തെറ്റായ വിവരങ്ങളാണ്. പുഴയുടെ ഒഴുക്ക് അപകടാവസ്ഥയിലാണ്, ഈശ്വർ മാൽപെക്ക് ഇറങ്ങാൻ ബുദ്ധിമുട്ടാണ് എന്നാണ് റിപ്പോർട്ട് നൽകിയത്
നിലവിൽ തെരച്ചിലിന് നേതൃത്വം നൽകുന്നവരെ കോടതി ഇടപെട്ട് മാറ്റി പുതിയ സംഘത്തെ ഏൽപ്പിക്കണം. കലക്ടറെയും എസ്പിയെയും സംശയമുണ്ട്. അർജുനെ കിട്ടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വണ്ടി വെള്ളത്തിനടിയിലാണ് എന്ന് പറഞ്ഞതോടെ ഈശ്വർ മാൽപെയുടെ തെരച്ചിൽ നിർത്തിച്ചെന്നും മനാഫ് ആരോപിച്ചു.