Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: കോടതി ഇടപെടൽ നീതി ലഭിക്കാൻ ഏറെ സഹായകരമാകുമെന്ന് സോണിയ തിലകൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോടതി നടത്തിയ ഇടപെടലുകൾ സിനിമ മേഖലയിൽ സ്ത്രീകൾക്ക് നീതി ലഭിക്കാൻ ഏറെ സഹായകരമാകുമെന്ന് സോണിയ തിലകൻ. ഹേമ കമ്മിറ്റിയുടെ മുഴുവൻ റിപ്പോർട്ടും മുദ്ര വെച്ച കവറിൽ സമർപ്പിക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കോടതി പേജുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പേരുകൾ പുറത്തുവരട്ടെയെന്നും സോണിയ പ്രതികരിച്ചു. നേരത്തെ സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം സോണിയ തിലകൻ വെളിപ്പെടുത്തിയിരുന്നു. അച്ഛന്റെ മരണശേഷം അച്ഛനോട് ബന്ധം പുലർത്തിയിരുന്ന ഒരാളിൽ നിന്നാണ് ദുരനുഭവം നേരിട്ടത്.

അച്ഛനെ പുറത്താക്കിയതിനെ കുറിച്ച് സംസാരിക്കണമെന്ന് പരഞ്ഞ് റൂമിലേക്ക് ക്ഷണിച്ചു. തന്നോട് അപമര്യാദയായ പെരുമാറിയ ആളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയെന്നും സോണിയ പറഞ്ഞിരുന്നു.

Related Articles

Back to top button