❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 1
രചന: തസ്‌നി
“ഹൈറാ…. എന്തിനാ ഇന്ന് നിന്നെ എംഡി സർ വിളിച്ചത്…..”തന്റെ കാബിനിലേക്ക് വന്നിരിക്കുന്ന ഹൈറയെ നോക്കി ശ്രീദേവി ചോദിച്ചു “എപ്പോഴും പറയാനുള്ളത് തന്നെ ശ്രീ…. അയാൾക് ഒരു മറുപടി കൊടുക്കാൻ…. ” താല്പര്യമില്ലാത്ത മട്ടിൽ അതും പറഞ്ഞു അവൾ ചെയറിലെക്ക് ഇരുന്നു.. “ഹൈറാ…..” “എന്താടി…. ” “നീ എന്താ തീരുമാനിചെ…. ” “ഞാൻ എന്ത് തീരുമാനിക്കാനാ…നിനക്കു എല്ലാം അറിയുന്നതല്ലേ ശ്രീ…. ” ശ്രീ എഴുന്നേറ്റ് അവളുടെ കൈകളിൽ തന്റെ കൈകൾ ചേർത്തു…
“ഇനിയും നീ ആരെയാ ഹൈറാ കാത്തു നിൽക്കുന്നെ…. അഞ്ചാറു വർഷങ്ങൾക്കു മുന്നേ അവൻ നിനക്ക് മുൻപിൽ അവന്റെ പ്രണയം തുറന്നു കാണിച്ചിരുന്നു…. നിന്റെ ഉള്ളിൽ അവനോട് പ്രണയം ഉണ്ടായിട്ടും അന്ന് നീ അത് പാടെ അവഗണിച്ചു.. അഞ്ചു വർഷമായി നീ അവനെ കാണാതെ… ഒരു വിവരങ്ങളും അറിയാത്തെ…നിന്റടുത് ആകെ ഉള്ളത് 1 വർഷം മുന്നേ ഉള്ള അവന്റെ ഫോട്ടോയ…അതും ഏതോ ഗ്രുപ്പിൽ വന്നത്..എന്നിട്ടും നിനക്ക് തോന്നുന്നുണ്ടോ ഹൈറാ അവൻ നിന്നെ കാത്തിരിക്കുന്നുണ്ടാകും എന്ന്…അതിനു മാത്രം ഒരു പ്രതീക്ഷയും നീ അവന് കൊടുത്തിരുന്നോ….അന്ന് അവസാന കാഴ്ചയിൽ പോലും അവൻ വെറുക്കാൻ പാകത്തിലുള്ള കാര്യമല്ലേ നീ ചെയ്തത് ”
“ശ്രീ…നിനക്ക് അറിയുന്നതല്ലേ എല്ലാം…. അവന്റെ പ്രണയം സത്യമാണെങ്കിൽ അത് എന്നിലേക്ക് തന്നെ എത്തിച്ചേരും…. എന്റെ കണ്ണുകളിലെ പ്രണയം അവൻ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ എന്നിട്ടും അത് അവഗണിച്ചത് എന്തിനാണെന്ന് അവൻ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ അത് എന്നിലേക്ക് തന്നെ എത്തിച്ചേരും…. മറിച്ചാണെങ്കിൽ…..”
നിറഞ്ഞു വന്ന കണ്ണുനീർ വിരലുകളാൽ ഒപ്പി, ഫയലും എടുത്തു എംഡിയുടെ ക്യാബിനിലേക് പോയി…
ഹൈറയുടെ പോക്ക് തെല്ലൊരു മനോവേദനയോടെ ശ്രീയും നോക്കി നിന്നു…
***************
“മെ ഐ കമിങ് സർ…. ”
“യെസ്, കമിംഗ്…”
“സർ….ഇന്നലെ പറഞ്ഞ വർക്ക് കംപ്ലീറ്റ് ചെയ്തിട്ടുണ്ട്…. ”
“ഓക്കേ ഹൈറാ…ഞാൻ ചെക്ക് ചെയ്ത് പറയാം…. ”
“ഓക്കേ സർ താങ്ക് യൂ…”
“ഹൈറാ…. ”
എംഡിയുടെ ക്യാബിനിൽ നിന്ന് പുറത്തേക്ക് പോകാൻ നിന്ന ഹൈറയെ എംഡി സർ വീണ്ടും വിളിച്ചു…
“നീ 2 ഡേയ്‌സ് ലീവിന് അപ്ലൈ ചെയ്തിരുന്നില്ലേ…വീട്ടിൽ പോകുന്നുണ്ടെങ്കിൽ ഈ വീക്ക് പൊയ്ക്കോളൂ.. നെക്സ്റ്റ് വീക്ക് എന്റെ പി.എ ലീവ് ആണ്…അപ്പൊ താൻ കൂടി ലീവ് ആയാൽ ശെരിയാവില്ല ”
“ഓക്കേ സർ താങ്ക്യൂ…അങ്ങനെയെങ്കിൽ നാളെ സൺഡേ അല്ലെ… ഞാൻ നെക്സ്റ്റ് ടൂ ഡേയ്‌സ് ലീവ് എടുത്തോളാം…”
“ഓക്കേ യുവർ ചോയ്സ്…പിന്നെ ഈ ലീവിന് പോയി വരുമ്പോയെങ്കിലും താൻ വ്യക്തമായ ഒരു മറുപടി നൽകണം….
ഞാൻ ഒരിക്കലും നിന്നെ ആ രീതിയിൽ കണ്ടിട്ടില്ല…. പക്ഷേ തന്നെ ആദ്യ മാത്രയിൽ കണ്ടപ്പോൾ തന്നെ നമ്മളെ ഉമ്മാക് നിന്നോട് വല്ലാത്തൊരിഷ്ടം തോന്നി…നീ തന്നെ ആ വീടിന്റെ മരുമകൾ ആകണമെന്നും ഉമ്മാക്ക് നിർബന്ധം…ഞാൻ ഒരിക്കലും നിന്നെ ഇതിന് ഫോഴ്സ് ചെയ്യൂല.. പിന്നെ ലോകം മുഴുവൻ അറിയപ്പെടുന്ന മാലിക് ഗ്രൂപ്പിന്റെ എംഡി ആണ് ഞാനെന്ന കാരണം കൊണ്ടാണ് താൻ ഇതിൽ നിന്ന് പിന്മാറുന്നത് എങ്കിൽ പണത്തിനു ഞങ്ങളെ ഫാമിലിയിൽ ഒരു വിലയും ഞങ്ങൾ കല്പിച്ചിട്ടില്ല…
നൗ യൂ മെ ഗോ…”
“താങ്ക് യൂ സർ.. ”
കേൾക്കേണ്ട താമസം അവൾ ക്യാബിനിൽ നിന്ന് പുറത്തേക്ക് ചാടി…
ഇയാൾക്ക് എന്നെ കാണുമ്പോൾ ഇത് മാത്രമേ പറയാനുള്ളു…. ഒരു ദീർഘ ശ്വാസം എടുത്തു അവൾ തന്റെ ക്യാബിനിലേക് പോയി…
വൈകുന്നേരം ഫ്ലാറ്റിലേക്ക് പോകാൻ ശ്രീയുടെ കൂടെ പാർക്കിംഗ് ഏരിയയിലേക്ക് പോകുമ്പോഴാണ് നാളെ നാട്ടിൽ പോകുന്ന കാര്യം പറഞ്ഞത്…കേട്ടപ്പോൾ തന്നെ അവളുടെ മുഖം വാടി….
അവളുടെ പിറകെ സ്കൂട്ടിയിലേക്ക് കയറുമ്പോയും പെണ്ണിന്റെ മുഖം തെളിഞ്ഞിട്ടില്ല..
ഫ്ലാറ്റിലെത്തി കുളിച്ചു ഫ്രഷ് ആയി വരുമ്പോയേക്കും ചൂട് കോഫിയുമായി ശ്രീ ബാൽക്കണിയിൽ സ്ഥാനം പിടിച്ചിരുന്നു…. അവളുടെ കയ്യിൽ നിന്നും തന്റെ കോഫിയും വാങ്ങി അവിടെ ഇരുന്നു….
ഞാൻ ആരാണെന്ന് പരിചയപ്പെടേണ്ടേ….
ഹൈറുന്നിസ…. എല്ലാരും ഹൈറാ എന്ന് വിളിക്കും…. പറയത്തക്ക കുടുംബക്കാരൊന്നും എനിക്കില്ല… ആകെ ഉള്ളത് ഉമ്മയും അനിയനുമാ…. ഉമ്മ റസിയ ഇപ്പൊ വീട്ടമ്മയാണ്….ആദ്യം കളക്ടർ ഒന്നുമല്ലട്ടോ…. അനിയൻ ഹനാൻ, ഇപ്പൊ 6 ൽ പഠിക്കുന്നു… അവനിക് 2 മാസം ഉള്ളപ്പോഴാണ് ഉപ്പാ മരണപ്പെടുന്നത്…കൂലി പണി എടുത്തു ഞങ്ങളെ കഴിയും പോലെ നോക്കിയിരുന്നു ഉപ്പ മരണം വരെ…. അത്കൊണ്ട് തന്നെ ഉപ്പയുടെ മരണശേഷം മറ്റുവീടുകളിൽ പണി എടുത്താണ് ഉമ്മ ഞങ്ങളെ നോക്കിയതും പഠിപ്പിച്ചതുമൊക്കെ….
ഡിഗ്രിക് സ്റ്റേറ്റിൽ നിന്നും ഫസ്റ്റ് റാങ്കോടെ പാസ് ആയത് കൊണ്ട്, മാലിക് ഗ്രൂപ്പ് എന്റെ സ്പോൺസർ ഷിപ് ഏറ്റെടുത്തു അവരുടെ തന്നെ കാലിക്കറ്റിലുള്ള മാലിക് കോളേജ് ഓഫ് കോമേഴ്‌സിൽ എംബിഎക്ക് സീറ്റ് റെഡിയാക്കി തന്നു…അവിടുന്ന് കിട്ടിയ നിധിയാണ് എന്റെ ശ്രീദേവി, എന്റെ ശ്രീ..ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഡോക്ടർ ദേവന്റെയും ഡോക്ടർ ഗൗരിയുടെയും ഏകപുത്രി…. ഇപ്പൊ നമ്മൾ താമസിക്കുന്നതും അവരുടെ കാലിക്കറ്റിലുള്ള ഫ്ലാറ്റിലാണ്…
എംബിഎ കഴിഞ്ഞു മാലിക് ഗ്രൂപ്പിന്റെ കാലിക്കറ്റുള്ള കമ്പനിയിൽ തന്നെ രണ്ടു പേർക്കും ജോബ് കിട്ടി…അതിന് ശേഷം ഉമ്മയെ ഞാൻ ജോലിക്കും വിട്ടില്ല…
ഗൗരി അമ്മയും ദേവനങ്കിളും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഇവിടെ വരും…അവർക്ക് ഞാൻ എന്ന് വെച്ചാൽ ജീവനാണ്…എംബിഎ കഴിഞ്ഞ് ശ്രീയെ അവർ അങ്ങോട്ട് കുറേ വിളിച്ചെങ്കിലും എന്നെ വിട്ട് വരില്ലെന്ന് അവൾ പറഞ്ഞു…
ഇപ്പൊ ഇത്രയൊക്കെ അറിഞ്ഞാൽ മതി കേട്ടോ….
“ഹൈറാ….”
കോഫി സിപ് ചെയ്തു കൊണ്ടിരിക്കെ ശ്രീയുടെ വിളികേട്ട് ഞാൻ എന്താണെന്ന മട്ടിൽ അവളെ നോക്കി…
“നീ എത്ര ഡേയ്‌സ് ലീവാ വാങ്ങിയേ….”
“2 ഡേയ്‌സ് ശ്രീ…ഞാൻ ബുധനാഴ്ച മോർണിംഗ് ഇങ്ങ് എത്തും, പോരെ….”
“മ്…”
ശ്രീയുടെ ഈ വിഷമം കാണാൻ വയ്യാത്തത് കൊണ്ട് തന്നെ, ആഴ്ചയിൽ വീട്ടിൽ പോയിരുന്ന ഞാൻ മാസത്തിലാണ് ഇപ്പൊ പോക്ക്…അത്കൊണ്ട് തന്നെ ഉമ്മാന്റെ പരാതിയുടെ കെട്ടും കൂടി, എന്നെ കാണാ ത്തതിന്റെ…പോകുമ്പോൾ ഇവളെയും കൂടെ കൂട്ടാറാണ് പതിവ്…പക്ഷേ പനി വന്നു കഴിഞ്ഞ ആഴ്ച അവൾ 3 ഡേയ്‌സ് ലീവ് എടുത്തിരുന്നു…അത്കൊണ്ട് ഈ മാസത്തെ ലീവ് നോക്കേണ്ട…
മൗനത്തെ ഭേദിച്ച് കൊണ്ട് ശ്രീ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു…
“ഡി…നിന്നോട് എത്രയായി പറയുന്നു, ഉമ്മാനേയും ഹാനുനെയും ഇങ്ങോട്ട് കൊണ്ട് വരാൻ..ഇവിടെ ഇപ്പൊ നമ്മൾ മാത്രമല്ലെ ഉള്ളൂ…പോരാത്തതിന് ഇവിടെ അടുത്തൊരു സ്കൂളും ഉണ്ട്…”
“ഞാൻ കുറേ പറഞ്ഞു നോക്കി ശ്രീ…പക്ഷേ ഉമ്മ സമ്മതിക്കുന്നില്ല…ഉപ്പയുടെ ശ്വാസം നിലനിൽക്കുന്ന ഓർമ്മകൾ തങ്ങി നിൽക്കുന്ന അവിടം വിട്ട് എവിടെയും ഉമ്മ വരില്ല…
അത് കൊണ്ട് തന്നെയാ പൊളിഞ്ഞു വീഴാറായ ആ വീട് ഓരോ തവണയായി ഓരോന്നായി നന്നാക്കി എടുക്കുന്നത്….”
ഇതും പറഞ്ഞു ഒരു ദീർഘ നിശ്വാസം എടുത്തു ആകാശത്തെ നക്ഷത്ര കൂട്ടങ്ങളിലേക്ക് കണ്ണുകൾ ഓടിച്ചു…
“നിന്നോട് ഞാൻ എപ്പോഴും പറയാറില്ലെടി എന്റെ പപ്പാ ആ വീട് പുതുക്കി പണിയാം എന്ന്…അതങ്ങനെയാ മറ്റുള്ളവരുടെ ഔദാര്യം വേണ്ടാ എന്ന് പറഞ്ഞു നടക്കലല്ലേ…ഇപ്പോഴും ഞാനും മമ്മയും പപ്പയുമൊക്കെ നിനക്ക് ആരുമല്ലല്ലോ…”
ശ്രീ ഇതും പറഞ്ഞു മുഖം കോട്ടി…
“എന്റെ ശ്രീമോളെ…അതും ഇതും പറഞ്ഞു സെന്റി ആക്കണ്ടാ….വന്നേ വന്നു ചപ്പാത്തിക്ക് മാവ് കുഴക്ക്…” ഇതും പറഞ്ഞു ശ്രീയുടെ രണ്ടു കവിളിലും പിച്ചി, കപ്പ് എടുത്തു കിച്ചണിലേക്ക് പോയി…
രാത്രി ഫുടൊക്കെ കഴിച്ചു, കുറേ നേരം എന്തൊക്കെയോ ചളി അടിച്ചിരുന്നു, ടൈം കുറേ ആയെന്ന് കണ്ടപ്പോൾ വേഗം പോയി കിടക്കയിൽ സ്ഥാനം പിടിച്ചു…..ശ്രീയെയും കെട്ടിപ്പിടിച് നാളെയുടെ നല്ലൊരു പുലരിയെ സ്വപ്നം കണ്ട് പതിയെ ഉറക്കിലേക്ക് വഴുതി വീണു…
തുടരും