Novel

ഹൃദയം കൊണ്ട്: ഭാഗം 1

രചന: സുറുമി ഷാജി

പതിവു പോലെ അലാറത്തിന്റെ സൗണ്ട് കേട്ട് കണ്ണുകൾ വലിച്ചു തുറന്നു . ഫോണെടുത്തു ഓഫ് ചെയ്തിട്ട് എഴുന്നേറ്റ് ബാത്‌റൂമിൽ കയറി . കണ്ണാടിക്കു മുന്നിൽ നിന്ന് മുടിയെല്ലാം മുകളിലേക്ക് കെട്ടി വെച്ച് പതിവ് പുഞ്ചിരി സ്വയം സമ്മാനിച്ചു . എല്ലാം വിധി പോലെ വരും .
കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചു നിക്കുന്ന വനിതയാണ് നമ്മുടെ കഥാനായികാ : Dr. സുൽത്താന സഹ്‌ല എന്ന സുലു . സിറ്റിയിലെ പേരുകേട്ട multispeciality ഹോസ്പിറ്റലിൽ ജൂനിയർ ഡോക്ടറായി ചാർജെടുത്തിട്ട് 3 മാസം ആകുന്നു .

കൂടെ വർക്ക് ചെയ്യുന്ന രശ്മി ഡോക്ടറും സുലുവും പിന്നെ ത്രേസ്യാമ്മ എന്നിവർ വിളിക്കുന്ന തെരേസ സെബാസ്‌റ്റെയ്നുംകൂടി ഒരു ഫ്ലാറ്റിലാണ് താമസം . ത്രേസ്യാമ്മ അവിടെ അടുത്തുള്ള ഒരു കമ്പനിയിൽ IT പ്രൊഫെഷണൽ ആണ് . രെശ്മിന്റെ നാട്ടുകാരിയും ആണ് . ഇപ്പൊ ഏകദേശകാര്യങ്ങൾ പിടികിട്ടിയില്ലെ? തിരികെ നമ്മക്ക് റൂമിലേക്ക് ചെല്ലാം .സുലു കുളിച്ചിറങ്ങിയിട്ടും ബാക്കി 2 പേരും പോത്തുപോലെ കിടന്നുറക്കമാണ് . “എഴുന്നേക്കുന്നുണ്ടോ രണ്ടാളും ? എന്നെകൊണ്ട് വെള്ളം കോരിയൊഴിപ്പിക്കരുത് . പറഞ്ഞേക്കാം !”

“ആ നേരം വെളുത്തു വരുന്നല്ലേയുള്ളു സുലു ഇച്ചിരി കഴിയട്ടെ !!!” ത്രേസ്യാമ്മയാണ് .
“എന്താന്ന് വെച്ചാൽ ആയിക്കോ . പിന്നെ ലേറ്റ് ആയിട്ട് ആ മാനേജർ വഴക്കു പറഞ്ഞു , പഞ്ചു ചെയ്യിച്ചില്ല എന്നൊക്കെ വന്നു പറഞ്ഞേക്കരുത് ” സുലു ഒരു കൃത്രിമ ദേഷ്യം ഭാവിച്ചിട്ട് ടവൽ തലയിൽ നിന്നെടുത്തു മുടി അഴിച്ചിട്ടു . ഇവരുടെ ബഹളം കേട്ട് രശ്മിടെ ഉറക്കോം പോയി , എഴുന്നേറ്റ് ബാത്റൂമിലോട്ടും പോയി . ത്രേസ്യാമ്മയാണേൽ പുതപ്പ് തലവഴി മൂടി ഒന്നൂടെ ചരിഞ്ഞു കിടന്നു .

സുലു നേരെ അടുക്കളയിലെത്തി . ചായ ആക്കി ഒരു കപ്പിലെടുത്തു നേരെ ബാൽക്കണിയിലെത്തി . ദൂരെ കിഴക്ക് ചെറിയ രണ്ടു കുന്നുകൾക്കു നടുവിലൂടെ പൊന്കിരണങ്ങൾ വന്നുതുടങ്ങി . താഴെ റോഡിലൂടെ പതിവ് നടത്തവും ഓട്ടവും ഒക്കെയായി ആളുകൾ . സുലു ശ്രദ്ധിച്ചു നോക്കി . ചെറിയ സ്കൂൾ കുട്ടികൾ മുതൽ വയസ്സായവർ വരെ ! സ്ത്രീകളും പുരുഷന്മാരും എല്ലാരും ഉണ്ട്. ജീവിത രീതിയിൽ വന്ന മാറ്റങ്ങൾ ആണ് ഇന്ന് ഇത്തരം കാഴ്ചകളെ പതിവാക്കുന്നത് .

പണ്ട് ആരോഗ്യപരമായ ഭക്ഷണവും പാടത്തും പറമ്പിലുമുള്ള പണികളും ഇത്തരം എക്സ്ട്രാ ആക്ടിവിറ്റികളെ ഒഴിവാക്കി തന്നു . എന്നാലിന്നത്തെ ജങ്ക്ഫുഡും ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിതവും മനുഷ്യന്മാരെ വല്ലാത്ത അവസ്ഥകളിൽ എത്തിക്കുന്നു . “എന്താ ഡോക്ടറെ രാവിലെ കടുത്ത ആലോചനയിലാണല്ലോ? ” ശബ്ദം കേട്ടിടത്തേക്ക് സുലു നോക്കിയപ്പോ അടുത്ത ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നുകൊണ്ട് നന്ദിനി ചേച്ചിയാണ് . “ഒന്നൂല്ല ചേച്ചി . ഞാൻ വെറുതെ പഴയകാലവും പുതിയകാലവും ഒക്കെ ഒന്ന് താരതമ്യപ്പെടുത്തിയതാ ! അതുപോട്ടെ ചേച്ചിക്ക് ഈ വ്യായാമത്തിനോടൊന്നും താൽപ്പര്യമില്ലേ ? ”

” ഹഹ വെളുപ്പിനെ 4 മണിക്ക് എഴുന്നേറ്റ് ഈ ഫ്ലാറ്റിനുള്ളിൽ ഓടാൻ തുടങ്ങുന്ന ഓട്ടം 9 മണിക്ക് അദ്ദേഹവും പിള്ളേരും പോയി കഴിഞ്ഞേ നിക്കത്തുള്ളൂ . അതിന്റത്രയും വരില്ലല്ലോ ഈ റോഡിലൂടെ പോന്നവര്” Dressസ്റ്റാൻഡിൽ ഉണ്ടായിരുന്ന അവസാന തുണിയും എടുത്ത് ചേച്ചി പറഞ്ഞു :ചെല്ലട്ടെ മോളെ tiffin റെഡി ആക്കണം . ”

“ശെരി ചേച്ചി കാണാം ”
ഇങ്ങനെയും ചിലർ ഇപ്പോഴും ഉണ്ടല്ലേ . വീടിനുള്ളിൽ മാത്രം ഒതുങ്ങിക്കൂടുന്ന വീട്ടമ്മമാർ . നന്ദിനി ചേച്ചിയുടെ husband ഇൻകം ടാക്സ് ഓഫീസറാണ് . മൂത്ത മകൾ ചാന്ദിനി 6ലും ഇളയവൻ കാശി 2ലും . സമയം കിട്ടിയാൽ രണ്ടാളും ഓടി ഇവിടേക്ക് വരാറുണ്ട് സുലു ഓർത്തു . “നിന്നോട് പറഞ്ഞിട്ടില്ലേ സുലു ഇത്രയും മധുരം ഇട്ട് ചായ കുടിക്കരുതെന്നു ” ഒരു കപ്പിൽ ചായയും ആയി രശ്മി ബാൽക്കണിയിലേക്ക് വന്നു . “ന്റെ പൊന്നുമോളെ മനപ്പൂർവ്വമല്ല . പറ്റിപ്പോകുന്നതാ .

അതുകൊണ്ടാ നിന്നോടൊക്കെ രാവിലെ എഴുന്നേക്കാൻ പറയുന്നേ . അതാവുമ്പോ കറക്റ്റ് അളവിൽ നിങ്ങളെക്കൊണ്ട് ചായ ഇടിക്കാല്ലോ”ഒരു വളിച്ച ചിരിയോട് കൂടി സുലു പറഞ്ഞു . “അയ്യടി നാണമില്ലല്ലോ ഡോട്ടറാണ് പോലു ഡോട്ടർ . അപ്പൊ ചായ ഇണ്ടാക്കാൻ അറിയാഞ്ഞിട്ടാ അല്ലെ അല്ലാണ്ട് നിനക്ക് മധുരത്തോട് ഇഷ്ട്ടം ഇച്ചിരി കൂടിയോണ്ടല്ല ”

“ഈ…”സുലു ചിരിച്ചു കാണിച്ചു കൊടുത്തു . “അയ്യാ എന്താ ഇളി “അതുംപറഞ്ഞു രശ്മി കപ്പ് വായിലേക്ക് മുട്ടിച്ചിട്ട് താഴേക്ക് നോക്കി . “ആഹാ എല്ലാരും present ആണല്ലോ ഇന്ന് “.
സുലു നോക്കിയപ്പോ ഫ്ലാറ്റ് സമുച്ചയത്തിന്റെ അവരുടെ B ബ്ലോക്കിനും അൽപ്പം മാറി വലതുവശത്തുള്ള A ബ്ലോക്കിനും ഇടയിലുള്ള ഗ്രൗണ്ടിൽ പതിവ് Workouting ആയി എത്തിയിട്ടുള്ള ആളുകളെയാണ് രശ്മി പറഞ്ഞത് .

A ബ്ലോക്കിലെ മേജർ നാണുഅങ്കിൾ എന്ന് ഇവർ വിളിക്കുന്ന Rtd Major രവികുമാർ അങ്കിളും പിന്നെ റോസമ്മ ആന്റിയും പഴയ അബ്കാരി മത്തായിച്ചനും B ബ്ലോക്കിലെ കിരൺകുമാറും മറിയുമ്മയും ഷീലാമ്മയും ഒക്കെയുണ്ട് . ഇവരൊക്കെ ഫ്ലാറ്റിനുള്ളിലെ വാർത്ത ഏജൻസികളാണ് . മനസ്സിലായില്ലേ ?? എല്ലാവരും വിശ്രമജീവിതം നയിക്കുന്നവരും പ്രത്യേകിച്ച് പണി ഒന്നുമില്ലാത്തതുകൊണ്ട് ഓരോ ഫ്ലാറ്റിലുമുള്ള കഥകൾ ഡെയിലി അപ്ഡേറ്റ് ചെയ്യുന്നവരുമായ ആൾക്കാർ .

സത്യത്തിൽ അവരുടെ അടുത്തെങ്ങാനും പോയാൽ പിന്നെ വേറെ പ്രേത്യേകിച്ചു വാർത്ത ഒന്നും നോക്കണ്ട . എല്ലാം അവർ പറഞ്ഞുതരും .വീട്ടിലെ മാത്രമല്ലനാട്ടിലെയും! അതൊരു പ്ലസ് പോയിന്റ് ആണ് . പിന്നെ മേജർ നാണു അങ്കിളിന്റെ അടുത്താണ് എത്തുന്നതെങ്കിൽ പിന്നെ ചെവിക്ക് ഒരു റെസ്റ്റും ഉണ്ടാവില്ല . അപ്പോൾ നിങ്ങൾ കരുതും പുള്ളി പട്ടാളത്തിൽപോയ വീരശൂര പരാക്രമങ്ങൾ പറയലായിരിക്കും എന്ന് അല്ലെ ? എന്നാലല്ലേയല്ല . പുള്ളി തുടങ്ങുക കുട്ടിക്കാലത്തിൽ നിന്നാണ് .

പഴമയുടെ പഴങ്കഥകൾ പൊലിമ ഒട്ടും ചോരാതെ പറഞ്ഞിരിക്കും ..അതിൽ ഏറ്റവും കൂടുതൽ പുള്ളി പറയുക പുള്ളിയെ പണ്ട് കൂട്ടുകാരി സ്നേഹത്തോടെ നാണു എന്ന് ചെല്ലപ്പേര് വിളിച്ച കഥയാണ്.അതാണ് പുള്ളിയെ നാണു അങ്കിൾ എന്ന് ഞങ്ങളുംവിളിക്കുന്നത് .
“ഇങ്ങനിവിടെ നിന്നാൽ മതിയോ ?പോവണ്ടേ ?വാ brekfast ആക്കാം. “രെശ്മിയാണ്.

“ആ . അതല്ല … ഇന്ന് നമ്മളെ മുത്തിനെ കണ്ടില്ലല്ലോ രേഷ്മിയെ ”
അകത്തേക്ക് നടക്കുന്നതിനിടയിൽ ഒരു കള്ളച്ചിരി ചിരിച്ചു സുലു പറഞ്ഞു . “അയ്യടി അതാണല്ലേ ഇത്രയും നേരം തെക്കോട്ടും വടക്കോട്ടും നോക്കി നിന്നത് . നിന്റുമ്മ വിളിക്കുമ്പോ പറയാം കേട്ട നിന്നെ പെട്ടെന്ന് കെട്ടിച്ചു വിടാൻ . ഇല്ലെങ്കിൽ നീയും പിന്നെ ആ പോത്തും കൂടി ചേർന്ന് ഇതൊരു കോഴിക്കൂടാക്കും . ”

” അയ്യടി..സുലു പറയാൻ വാ തുറന്നപ്പോഴേക്കും
“പിന്നെ ലവക്കടെ പറച്ചില് കേട്ടാൽ തോന്നും വല്യ പുണ്യവതിയാന്ന് . എംബിബിഎസ് ന്റെ പേരിൽ ആ മെഡിക്കൽ കോളേജിൽ 5 വര്ഷം മക്കള് കാണിച്ചു നടന്നതിന്റെ പര്യവസാനമാണ് ഒരു 3മാസത്തിനു ശേഷമുള്ള ശുഭ മുഹൂർത്തത്തിൽ നടക്കാൻ പോകുന്നതെന്ന് ഓർമ്മ വേണം . എന്നിട്ട അവൾ ഞങ്ങളെ പറയുന്നത് ” ഇതുംപറഞ്ഞു നമ്മുടെ ത്രേസ്യ കൊച്ചു കൈ ഉയർത്തി സുലുവിനൊരു ഹൈ ഫൈവ് കൊടുത്തു .മനസ്സിലായില്ലേ? 3മാസംകഴിഞ്ഞാൽ രശ്മിടെ കല്യാണമാണ്. ചെക്കൻ അവളുടെ സീനിയർ ആയിരുന്നു.Dr.വിശാൽ. അയാളിപ്പോ അമേരിക്കയിൽ MD കഴിഞ്ഞു എത്താനിരിക്കുന്നതേയുള്ളൂ.

തികച്ചും ഒരു lovemarriage. വീട്ടുകാർടെ വക പച്ചക്കൊടി കിട്ടിയപ്പോ അതൊരു love കം arranged ആയി ഇപ്പൊ.” പോടീ പുല്ലേ” പ്ലിങ്ങായ രശ്മി ഡോക്ട്ടര് കയ്യിലിരുന്ന സ്പൂണെടുത്തു അവരെയെറിഞ്ഞു . കളിയാക്കലും മേളവും ഒക്കെ കഴിഞ്ഞു കൃത്യം 9 30ക്ക് ഭക്ഷണവും കഴിച്ചുഅവര് ഫ്ളാറ്റിന്നിറങ്ങി . സത്യം പറഞ്ഞാൽ തെരേസയേക്കാൾ പ്രായത്തിനു മൂത്തതാണ് രണ്ടു പേരുമെങ്കിലും കണ്ടാൽ പറയില്ല . താമരയിതൾ കണ്ണുകളും നീണ്ട മുടിയൊക്കെയായി സുന്ദരിയാണ് സുലു . തട്ടത്തിനകത്തെ മൊഞ്ചത്തികുട്ടി . രെഷ്മിക്കാണേൽ മറ്റുള്ളവരെക്കാൾ ലേശം തടി കൂടുതലാണെങ്കിലും സാധാരണ നോട്ടത്തിൽ ഒത്തവണ്ണമാണ് .

അതായത് മറ്റു രണ്ടുപേരും എലുമ്പികളാണെന്നു . കരിമിഴികളും മുക്കുത്തിയുമാണ് രെശ്മിയുടെ ഹൈലൈറ്റ്. ത്രേസ്യാകൊച്ചാണെങ്കിൽ പിന്നെ ജീനും ടോപ്പുമൊക്കെ ഇട്ട് വിലസി നടക്കുന്ന നല്ല ഒന്നാന്തിരം അച്ചായത്തികൊച്ചു . ആരുകണ്ടാലും ഒന്ന് നോക്കും മൂന്നാളെയും .അത് ഉറപ്പാ . എന്നാൽ അവര് നോക്കുന്നവരൊഴികെ . അത് നിങ്ങൾക്ക് ഇപ്പൊ മനസ്സി ലാവും .അവർ ലിഫ്റ്റിൽ കയറി. 12ആം നിലയിൽ നിന്ന് 8ലെത്തിയപ്പോ ലിഫ്റ്റ് ഓപ്പൺ ആയി . മുന്നിൽ നിക്കുന്ന 3 പേരെയും കണ്ടപ്പോൾ സുലുവിന്റെയും ത്രേസ്യാമ്മേടെയും കണ്ണുകൾ ഒരുപോലെ വിടർന്നു .

ഇത് കണ്ടിട്ട് രശ്മി കണ്ണുകൊണ്ട് എന്തോന്നാടേ എന്ന് ആംഗ്യം കാണിച്ചു . പേടിക്കണ്ട . രാവിലെ സുലു കണ്ടില്ലല്ലോ എന്ന് പറഞ്ഞ “മുത്ത് ” ഉൾപ്പെടെ നല്ല 3 ജിമ്മന്മാരാണ് ലിഫ്റ്റിലേക്ക് കയറിയത് . റഊഫ് , മനാഫ് , സെബാൻ . റഊഫും മനാഫും സഹോദരങ്ങളാണ് . റഊഫ് സിറ്റിയിലെ തന്നെ മറ്റൊരു ഹോസ്പിറ്റലിൽ ഡോക്ടർ ആണ്. മനാഫ് ഇവിടെ എഞ്ചിനീയറിംഗ് പഠിക്കുന്നു . സെബാൻ ആണെങ്കിൽ ഒരു കമ്പനിയിൽ മാനേജർ ആണ് . 3ആളും രാവിലെയും വൈകുന്നേരവും ഓട്ടവും ചാട്ടവും ജിമ്മിൽപോക്കുമൊക്കെയായിട്ട് ബോഡി ഫിറ്റ്നസ് maintain ചെയ്തു നടക്കുന്നോട് A ബ്ലോക്കിലേയും B ബ്ലോക്കിലേയും സകലമാന പൂവങ്കോഴികളുടെയും കണ്ണിലെ കരടാണ് ഇവന്മാർ .

കാരണം ഇപ്പൊ തന്നെ നിങ്ങൾക്കൂഹിക്കാല്ലോ സുലുവിന്റെയും ത്രേസ്യകൊച്ചിന്റെയും മുഖത്തോട്ട് നോക്കിയാൽ മതി . ഏതാണ്ട് ഇതേ അവസ്ഥയാ എല്ലാ പിൺപിള്ളേർക്കും ഇവരെ കാണുമ്പോ . “ഗുഡ്മോർണിംഗ് ലേഡീസ് ” സെബാനാണ് . “മോർണിംഗ് മോർണിംഗ് ” ത്രേസ്യ കൊച്ചു ചാടിക്കേറി പറഞ്ഞു . അത് കണ്ടു രേഷ്മിയും സുലുവും മുഖത്തോട്നോക്കി . “അല്ലാടി ഇവരെന്താ ഇന്ന് നേരത്തെ ? സാധാരണ നമ്മൾ കാണാറില്ലല്ലോ ” സുലു പതിയെ രെഷ്മിയോട് ചോദിച്ചു . “എനിക്കെങ്ങാനറിയാം ഞാനവരുടെ കൂടെയല്ല ”
ദുഷ്ട ! കുശുമ്പാണവൾക്ക് കുശുമ്പ് .

വായിനോക്കാൻ പറ്റാത്തതിൽ ഉള്ള കുശുമ്പ് . ഹും! സുലു സമാധാനിച്ചു . അവൾ റഊഫിനെ തന്നെ നോക്കി നിൽക്കുവായിരുന്നു. ബാക്കി രണ്ടെണ്ണം പിന്നേം ചിരിച്ചെങ്കിലും കാണിക്കും . ഇതിയാനാണെങ്കിൽ മൈൻഡ് കൂടി ചെയ്യില്ല . ആറ്റിട്യൂട്!!! എന്നാലും നമ്മൾക്കെന്നാന്നേ! ആ കണ്ണിലേക്ക് കിടക്കുന്ന മുടിയിഴകളും കട്ടി മീശയും മോശമല്ലാത്ത താടിയും എല്ലാം കൂടി കാണാൻ എന്ത് ചേലാന്നോ ! പിന്നെ ജിമ്മൻ ബോഡിയും . ! സുലു ഇതൊക്കെ നോക്കി നിൽക്കുമ്പോ റഊഫ് ഒന്ന് സൈഡിലേക്ക് നിന്ന് പതിയെ കണ്ണിലേക്ക് വീണ മുടിയിഴകൾ കൈകൊണ്ട് വകഞ്ഞു പുറകിലേക്ക് മാറ്റി .

അക്കൂട്ടത്തിൽ അവന്റെ നോട്ടം ചെറുതായിട്ട് സുലുവിലേക്കും എത്തി . അതുകണ്ടപ്പോഴേക്കും സുലുവിന്റെ ഉള്ളിലെ കോഴി കൂട്ടിൽ കയറി . അല്ലേലും നമ്മൾ പെൺപിള്ളേർക്ക് ചെക്കന്മാർ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാവും വരെയല്ലേ വായിനോട്ടമുണ്ടാവു . അവർ നോക്കിയാൽ പിന്നെ ഒടുക്കത്തെ ആറ്റിട്യൂട് ഇടലായിരിക്കുമല്ലോ.സുലുവും അങ്ങനെതന്നെ . ! ലിഫ്റ്റ് 6ആം നിലയിലും 5ലും 3 ലും ഒക്കെ നിന്ന് Groundഫ്‌ളൂരിലെത്തി .

അപ്പോഴും സുലുവും ത്രേസ്യാകൊച്ചും വായിനോട്ടം തുടർന്ന് . രശ്മി രണ്ടിനും കൈക്കിട്ട് ഓരോ അടികൊടുത്തിട്ട് ഇറങ്ങാനെന്ന് കണ്ണുകൊണ്ട് പറഞ്ഞു . സ്കൂള്ബസ്സിൽ പോകുന്ന കുറച്ചു കുട്ടികളും പിന്നെ നടന്നും പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിക്കുന്നവരുമായ കുറച്ചാളുകൾ ഗ്രൗണ്ടഫ്‌ളൂരിലും ബാക്കി നമ്മടെ ജിമ്മന്മാരുൾപ്പെടെ സ്വന്തം വാഹനങ്ങളിൽ പോകുന്നവർ താഴെ പാർക്കിംഗ് ഏരിയയിലേക്കും പോകും .

നമ്മടെ മൂവർസംഘം പതുക്കെ സൊറപറഞ്ഞും വായിനോക്കിയും കളിച്ചു ചിരിച്ചു നടന്നാ പോകാറ്.”സെബാൻഒന്നൂടെ സ്റ്റൈൽ ആയി അല്ലെ?ത്രേസ്യയാണ്. “അതിനവനെ നീ Last എന്നാ കണ്ടത്. ?”
“ഈ … ഇന്നലെ വൈകിട്ട്”
“Idiott. പൊയ്ക്കോണം അവിടുന്ന്”രശ്മി തല്ലാനോങ്ങി. “ചേച്ചിക്കെ കുശുമ്പാ അതുറപ്പ!!”
അതുകേട്ട് സുലുവും അവളെ പിൻതാങ്ങി:ശെരിയാ ശെരിയാ
“അയ്യടി “ഇതുംപറഞ്ഞു രശ്മി രണ്ടെണ്ണത്തിനും ഓരോന്ന് കൊടുത്തു. കോളേജിൽ പോകുന്ന കുട്ടികളെപ്പോലെയായിരുന്നു അവരുടെപോക്ക്ൽ
20 മിനുട്ടിൽ ഹോസ്പിറ്റലിലും പിന്നെ അവിടുന്ന് 5 മിനുട്കൂടി ത്രേസ്യാകൊച്ചിന്റെ ഓഫീസിലേക്ക് .

അങ്ങനെ രശ്മിയും സുലുവും കൂടി ഹോസ്പിറ്റലിലേക്കും കയറി . ത്രേസ്യ ഓഫീസിലേക്കും പോയി . രണ്ടാളും പഞ്ച് ചെയ്തു അവരവരുടെ ക്യാബിനിലേക്ക് പോയി . രാവിലെ ജനറൽ ഒപിയും പിന്നീട് സീനിയർ ഡോക്ടര്സിനോപ്പം അവരെ assist ചെയ്യുകയും വേണം . PG പീഡിയാട്രിക്‌സിൽ ചെയ്യാൻ ആഗ്രഹമുള്ളതുകൊണ്ട് പീഡിയാട്രിക് വിദഗ്ദ്ധൻ Dr. MK Nairന്റെ അസിസ്റ്റന്റ് ആയാണ് സുലു കയറിയത് . അന്നുച്ചയ്ക്ക് പതിവ് റിപ്പോർട്ടിങ് എല്ലാം കഴിഞ്ഞു paperworks കറക്റ്റ് ചെയ്തിരുന്ന സുലുവിനെ Dr. നായർ വിളിപ്പിച്ചു .
“ആഹ് മോളെ , നാളെ നമ്മുടെ പുതിയ സൂപ്രണ്ട് ജോയിൻ ചെയ്യും . ചെറിയ പയ്യൻ ആണ് . കാർഡിയാക് സർജൻആണ്.”

“സർ അപ്പോൾ ചെറിയൊരാളെ ഇത്രയും വലിയ ഒരു പൊസിഷൻ ഏൽപ്പിച്ചാൽ ..?”
“ഹഹ. കാലം മാറിയില്ലേ കുട്ടി . ഇനി പുതിയ തലമുറ വരട്ടെ . പിന്നെ ഈ പയ്യന് ജർമ്മനിലൊക്കെ പോയി ചില മെഡിക്കൽ വർക്ഷോപ്പുകളിലും അഡ്മിനിസ്‌ട്രേറ്റീവ് ലെവൽ അപ്പ്ലിക്കേഷനിലുമൊക്കെ ഡിപ്ലോമയും ഉള്ളതാ . സൊ നമ്മൾക്ക് നല്ലതു പ്രതീക്ഷിക്കാം . ”
“ഓക്കേ സർ ”
“ആ നാളെ കുറച്ചു നേരത്തെ വരണം . അദ്ദേഹത്തെ സ്വീകരിക്കണ്ടേ ? ”
“ശെരി സാർ ”
സുലു തിരികെ അവളുടെ റൂമിലെത്തി . നായർ സാർ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ … ഏയ് ഇല്ല . എങ്ങനെ വരാൻ . ഇല്ല . പടച്ചോനെ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത മുഖങ്ങളെ മുന്നിൽ കൊണ്ടുവന്നു നിർത്തരുതേ ..

കണ്ണുകൾ അടച്ചു ഒരു നിമിഷം അവൾ എന്തൊക്കെയോ ഓർത്തു . അടഞ്ഞമിഴികൾക്കിടയിലൂടെ എന്തോ ഒഴുകിയപ്പോഴാണ് താൻ കരയുകയാണെന്നവളറിഞ്ഞത് . ഇല്ല ഒരിക്കലുമില്ല . ആർക്കുവേണ്ടിയും കരയില്ല. വേഗം വാഷ്‌ബേസിനിൽ ചെന്ന് മുഖം കഴുകി കണ്ണാടിയിൽ നോക്കി . ആ പതിവ് പുഞ്ചിരി അവൾ സ്വയം സമ്മാനിച്ചു. എല്ലാം ശെരിയാകുമെന്നുള്ള ശുഭ പ്രതീക്ഷയും

പിറ്റേദിവസം നേരത്തെ എത്തണമെന്ന് ഹോസ്പിറ്റലിന്നു നിർദ്ദേശം ഉള്ളതുകൊണ്ട് സുലുവും രശ്മിയുംഫ്ലാറ്റിൽ നിന്ന് നേരത്തെ ഇറങ്ങി . ഹോസ്പിറ്റലിൽ എത്തിയപ്പോ പുതിയ സൂപ്രണ്ടിന്റെ ക്യാബിൻ രണ്ടാം നിലയിൽ സെറ്റ് ആക്കലും ബൊക്കെയും മാലയും ഒക്കെ ആയി ഓരോരുത്തരും തിരക്കിലാണ് . റൂം സെറ്റ് ചെയ്യാൻ സിസ്റ്ററിനെ സുലുവും സഹായിച്ചു . അങ്ങനെ കൃത്യം 9:30ക്ക് സൂപ്രണ്ട് എത്തും എന്ന് പറഞ്ഞു . എല്ലാവരും താഴെ വരുന്നദ്ദേഹത്തെ സ്വീകരിക്കാൻ റെഡിആയി .

സീനിയർ ഡോക്ടർമാരുടെ പിറകിലായി രേഷ്മിയും സുലുവും സ്ഥാനം ഉറപ്പിച്ചു . പെട്ടെന്ന് ഒരു Pajero കാർ പാഞ്ഞു വന്നു ഹോസ്പിറ്റൽ എൻട്രൻസിൽ നിന്നു . സുലുവും രേഷ്മിയും ആകാംഷയോടെ നോക്കി . ബാക്കിലെ ഡോർ തുറന്നു . ആ സമയം സിസ്റ്റർ സ്റ്റെല്ല ഓടിവന്നു സുലുവിനെ തട്ടിവിളിച്ചു . “ഡോക്ടർ ഇന്നലെ രാത്രി അഡ്മിറ്റ് ചെയ്ത baby ഹർഷിനു temparature കൂടുന്നു . കുട്ടി വല്ലാണ്ട് അസ്വസ്ഥമാകുന്നു” . സുലു രശ്മിയെ ഒന്ന് നോക്കിയിട്ട് വേഗം കുട്ടിയുടെ അടുത്തേക്ക് പോയി. അവള് വന്നു നോക്കുമ്പോ കുട്ടി ഒരേ കരച്ചിൽ . അവൾ temparature പരിശോധിച്ച് അവനു മരുന്ന് നൽകി .

ശേഷം അവന്റെ Blood test ന്റെ റിസൾട്ട് സിസ്റ്റർ കൊണ്ടുവന്നതൊക്കെ പരിശോധിച്ചിട്ട് കുഞ്ഞിനുവേണ്ട മരുന്നുകൾ prescribe ചെയ്തുകൊടുത്തു . ശേഷം റിസൾട്ട് നായർസാറിന്റെ ടേബിളിൽ വെയ്ക്കാൻ ഏൽപ്പിച്ച ശേഷം അവൾ വേഗം പുറത്തേക്കിറങ്ങി . അപ്പോഴേക്കും പുതിയ സൂപ്രണ്ടും ബാക്കിയുള്ളോരും നാലാം നിലയിലെ കോൺഫറൻസ് റൂമിൽ എത്തിക്കഴിഞ്ഞിരുന്നു .

ഇനി ഈ അവസാനനിമിഷം ചെന്ന് കയറണോ ? ഏയ് വേണ്ട . വെറുതെ ആദ്യം തന്നെ മീറ്റിംഗിന് ലേറ്റ് ആയി ചെന്ന് ഫസ്റ്റ് ഇമ്പ്രെഷൻ കളയണ്ട .!അവളോർത്തു . Out Patients ഇല്ലാതിരുന്നത്കൊണ്ട് അവൾ പിന്നെ കുട്ടികളുടെവാർഡിലേക്ക് പോയി . വാർഡിൽ അവൾക്കേറ്റവും പ്രിയപ്പെട്ട മാളുവും അഭിയും അവളെ കണ്ടപ്പോൾ കുഞ്ഞിപ്പല്ലുകൾ കാട്ടി പുഞ്ചിരിച്ചു . കുറെ സമയം കഴിഞ്ഞു വാർഡിനു പുറത്തേക്കിറങ്ങി.

“കുഞ്ഞു കണ്ടോ പുതിയ ഡോക്ടറെ “?!! അറ്റൻഡർ മണി അങ്കിൾ ആണ് .
ഒരു ഹോസ്പിറ്റൽ അറ്റൻഡർ അവിടുത്തെ ഡോക്ടറെ കയറി കുഞ്ഞെന്ന് വിളിക്കാനോ എന്ന് നിങ്ങൾ കരുതണ്ട . അത് സുലുവിന്റെ request പ്രകാരമാണ് . അവളുടെ ഉപ്പയോളം പ്രായം വരുന്ന ആരെയും അവൾ അതുപോലെ ബഹുമാനത്തോടെയോ കാണു .
“ഇല്ല അങ്കിൾ . ഡ്യൂട്ടി ആയിരുന്നു . ”
“ആഹാ . നല്ല ചേലൊള്ളോരു പയ്യനാ . പേര് … ” എന്ന് പറഞ്ഞിട്ട് തലക്ക് ഒരു വിരൽ കൊണ്ട് തട്ടി ആലോചിച്ചു . “അത് …എന്തോ വലിയ പേരാ മോളെ . ”

“മണിയണ്ണാ ..”ദൂരെ നിന്ന് ഡ്രൈവർ വാസു കൈകൊണ്ട് വേഗം വാ എന്ന് പറഞ്ഞു വിളിച്ചു .
“അയ്യോ മോളെ അങ്ങോട്ട് ചെല്ലട്ടെ . എന്തേലും ആവശ്യം കാണും “എന്ന് പറഞ്ഞു മണി അങ്കിൾ ഓടി . സുലു നേരെ ഹോസ്പിറ്റലിനുള്ളിലെ കഫറ്റീരിയയിലേക്കും പോയി.
പെട്ടെന്ന് സുലുവിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു . രെശ്മിയാണ്. “നീ എവിടാ ?”
“കഫ്റ്റീരിയ”!
“Ok ദാ വരുന്നു ”

കുറച്ചു കഴിഞ്ഞപ്പോ രശ്മിയും കഫെറ്റീരിയയിലെത്തി.
“എങ്ങനുണ്ട് മോളെ പുതിയ സാർ ”
“ഡി അങ്ങേരു നിന്റെ കോളേജിൽ പഠിച്ചയാന്ന്. നിന്റെ സീനിയറോ മറ്റോ ആണ് .”
അത് കേട്ടതും സുലുവിന്റെ ഉള്ളിലൂടെ എന്തൊക്കെയോ മിന്നൽ പിണർ പോയി . കോളേജ് ..സീനിയർ ..
അതാരെന്നറിയാൻ അവൾക്കൊരു ആകാംഷയായി. “എടി പേരെന്താ ?”
“പേര് ..”
🎵ഉന്നാലെ എന്നാളും എൻ ജീവൻ വാഴുതേ…🎵
രശ്മിയുടെ ഫോൺ അടിച്ചു . അവൾ വേഗം അറ്റൻഡ് ചെയ്തു ഒരു മിനുട്ടെന്നു കൈകൊണ്ട് കാണിച്ചു എഴുന്നേറ്റ് പോയി .
“ശെടാ . അതാരായിരിക്കും ?? ഇത് വിശാലേട്ടനാ ഫോണിൽ . അതിപ്പൊഴൊന്നും തീരാൻ പോകുന്നില്ല . “സുലു താടിക്കു കൈകൊടുത്തു രശ്മിയെ തന്നെ നോക്കിയിരുന്നു. വീണ്ടും സുലുവിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു . സിനി സിസ്റ്ററാണ് . നായർ സാറിന്റെ അസിസ്റ്റന്റ് നേഴ്സ് . “ഹെലോ സിസ്റ്റർ ”
“ഹെലോ മാഡം. സാർ വിളിക്കുന്നു ”
“Ok ദാ വരുന്നു . ”
രെഷ്മിയോട് കൈകൊണ്ട് റ്റാറ്റാ പറഞ്ഞ ശേഷം അവൾ വേഗം താഴേക്ക് പോയി .

“ആ സുലു . ഹർഷിന്റെ reports ഞാൻ കണ്ടാരുന്നു . പ്രെസ്‌ക്രിപ്‌ഷനും കണ്ടു .കറക്റ്റ്ആണ്.
GooD keepItUp . ”
“ThaankYou sir”സുലു പുഞ്ചിരിച്ചു.
“sulu I need a favour. പുതിയ സൂപ്രണ്ട് നമ്മുടെ MDടെ വീട്ടിൽ ചെല്ലാൻ നിർദ്ദേശം ഉണ്ട് . സൊ അദേഹത്തിന്റെ കയ്യിൽ കൊടുത്തു വിടാനുള്ള കുറച്ചു ഡോക്യൂമെന്റസ് എന്റെ കാറിലായിപ്പോയി . അത് ഒന്ന് എടുത്തു സൂപ്രണ്ടിനെ ഏൽപ്പിക്കണം . അറിയാല്ലോ ഇമ്പോര്ടന്റ്റ് ഡോക്യൂമെന്റസ് ആയതുകൊണ്ടാ മോളോട് തന്നെ പറഞ്ഞത് .”
“its Ok sir . ഞാനെടുത്തു കൊടുക്കാം ”
ഡോക്ടർ കാറിന്റെ കീ എടുത്ത് സുലുവിനു കൊടുത്തു .

അവൾ നേരെ താഴെ underground പാർക്കിംഗ് areaൽ എത്തി .
“പടച്ചോനെ . ഇവിടെ എനിക്കും രെശ്മിക്കും മാത്രേ കാറില്ലാത്തത് ഉള്ളോ ? എന്തോരം കാറുകളാ. ! ” അവൾ ചുറ്റിനും കണ്ണോടിച്ചു . അതിന്റിടക്കുന്നു സാറിന്റെ കാർ …അവൾ പെട്ടെന്ന് റിമോട്ട് keyലെ ബട്ടൺ അമർത്തി . പെട്ടെന്ന് എവിടുന്നോ സാറിന്റെ Skoda ലൈറ്റും മിന്നിച്ചു ശബ്ദം ഉണ്ടാക്കി. അവൾ വേഗം ചെന്ന് ഡോർ തുറന്നു filesഅടങ്ങിയ ബാഗ് കയ്യിലെടുത്തു . കാർ ലോക്ക് ചെയ്തു ലിഫ്റ്റിനടുത്തെത്തി . സൂപ്രണ്ട് ഇതുവരെ വന്നില്ലല്ലോ . ഇതെവിടെ പോയികിടക്കുന്നു . ഈ ഇരുട്ടടഞ്ഞ പാർക്കിംഗ് ഏരിയ കാണുന്തോറും പേടി ആവുന്നു . അവൾ ചുറ്റും നോക്കി . ദൂരെ എൻട്രൻസിൽ ഒരു സെക്യൂരിറ്റി ക്യാബിൻ ഉണ്ട് . അവിടെ കുറച്ചു വെളിച്ചവും ഉണ്ട് . പുറത്തേക്കുള്ള വഴിയല്ലേ . പെട്ടെന്ന് ലിഫ്റ്റ് തുറക്കുന്ന സൗണ്ട് കേട്ട് അവൾ പിന്നിലേക്ക് നോക്കി . ലിഫ്റ്റിൽ നിന്ന് Casual Dress അണിഞ്ഞ Whitecoat തോളിലൂടെ ബാക്കിലേക്കിട്ട് സ്റ്റെത് കയ്യിൽ പിടിച്ചുകൊണ്ട് ഒരു സുന്ദരൻ ചെറുപ്പക്കാരൻ ഇറങ്ങിവന്നു . വന്നയാളെ കണ്ടതും ഷോക്കടിച്ചപോലെ സുലു നിന്നു. അവളെ കണ്ടതും താൻ ഇത്ര നേരം തേടിയ ഒരാളെ കണ്ടെത്തിയതുപോലെ അവന്റെ മുഖം തെളിഞ്ഞു .കണ്ണുകൾ വിടർന്നു . പക്ഷെ സുലുവിന്റെ ശരീരം തളരുന്നപോലെ .ഫയൽ കയ്യിൽനിന്നും വഴുതി താഴേക്കുപോയി.അവൾ വേഗം പിറകിലുണ്ടായിരുന്ന തൂണിലേക്ക് ഒരാശ്രയത്തിനായി താങ്ങി നിന്നു . അവൾക്കവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . എന്തെല്ലോ ഓർമ്മകൾ അവളിൽ മിന്നൽപിണർപ്പുകളുയർത്തി.കവിളിലൂടെ കണ്ണുനീർ ഒഴുകി.

അവൻ അവളുടെഅടുത്തേക്ക് വന്നു വലതുകൈ അവളുടെ നേരെ കൊണ്ടുവന്നു.
പെട്ടെന്ന്അവൾക്കു സ്ഥലകാലം ബോധം വീണു . കണ്ണുകൾ തുടച്ചവൾ താഴെ വീണ ഫയലുകൾ എടുത്തു അവന്റെ നേരെ നീട്ടി .
അവൻ പുഞ്ചിരിച്ചു . എന്നിട്ട് കൈകൾ കെട്ടി നിന്ന് അവളെ നോക്കി .
സുലു മറ്റെവിടെക്കോ നോക്കി നിന്നു . അവൻ ഫയൽ വാങ്ങുന്നില്ലന്നു കണ്ടപ്പോ അവൾ അവനെ നോക്കി . അപ്പോഴും അവൻ നന്നായി പുഞ്ചിരിച്ചു . “സർ please ! Take this files”എന്നിട്ടും അവന് അവളെ നോക്കി നിന്നതല്ലാതെ വാങ്ങിയില്ല .
എന്ത് ചെയ്യണമെന്നറിയാതെ ഉള്ളിൽ വിങ്ങിപ്പൊട്ടിക്കൊണ്ട് അവൾ അവിടെ നിന്നു. അവളുടെ മുഖത്തുന്നു അവൾടെ അവസ്ഥ അവനു മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു . അവൻ കൈകൾ നീട്ടി ഫയൽ വാങ്ങിയതും അവൾ ഓടി ലിഫ്റ്റിൽ കയറി . ലിഫ്റ്റ് അടയുമ്പോഴും വിടവിലൂടെ അവൾ കണ്ടു അവളെ നോക്കി നിൽക്കുന്ന അവനെ . Dr.അജ്‌സൽ അലി മൻസൂർ . ! അജൂക്ക!!!

സുലു തന്റെ ക്യാബിനിൽ എത്തി കുറച്ചുനേരം മുഖം പൊത്തിയിരുന്നു .
“എന്തിനാണ് ഈ സങ്കടം? ഇല്ല ഒരിക്കലും ഇല്ല . താൻ ആരെയും നഷ്ട്ടപ്പെടുത്തിയില്ല . തന്നെയാണ് നഷ്ടപ്പെടുത്തിയത് . ഒരിക്കലും ആർക്കുവേണ്ടിയും ഞാൻ കരയില്ല..തളരില്ല.”അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു . വാഷ്‌ബേസിനിൽ മുഖംകഴുകി . ഒരു ദീർഘശ്വാസം എടുത്തു. കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചു .

വൈകിട്ട് ഫ്ലാറ്റിൽ മൂവരും ചായ കുടിക്കുകയാണ് .
“എന്നിട്ട് എങ്ങനുണ്ട് പുതിയ സൂപ്രണ്ട് “ത്രേസ്യാമ്മയാണ്.
“ആ കൊള്ളാം . തരക്കേടില്ല . അല്ല സുലു നീ കണ്ടിട്ടുണ്ടോ മുൻപ് “രെശ്മി സുലുവിനെ നോക്കി ചോദിച്ചു.
സുലു പക്ഷെ വേറെ ഏതോ ലോകത്താണ് .
“ശെടാ ഈ പെണ്ണിന്റെ ബോധം പോയോ . സുലുവേ” ത്രേസ്യാമ്മ അവളെ കുലുക്കി വിളിച്ചു .
“ഏഹ് എന്താ ?”
“Best !! Completely Out ആണല്ലോ എന്നാന്നെ ??”
“ഏയ് ഒന്നൂല്ല . ഞാനെന്നാൽ ഒന്നുപോയി കിടക്കട്ടെ . നല്ലതലവേദന” സുലു എഴുന്നേറ്റ് റൂമിലേക്ക് പോയി .
ഇവൾക്കിത് എന്തുപറ്റി എന്ന ഭാവത്തിൽ രശ്മിയും ത്രേസ്യാമ്മയും മുഖത്തോട് നോക്കി .

(തുടരും )

Related Articles

Back to top button