Kerala

മോശമായി പെരുമാറിയിട്ടില്ല; നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് രഞ്ജിത്ത്

നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡിഷന് വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തതു കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. പിന്നീട് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് നടി പറയുന്നു.

പരാതി പറഞ്ഞതിന് പിന്നാലെ പാലേരി മാണിക്യത്തിലും മറ്റ് മലയാള സിനിമയിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. അതേസമയം രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button