Kerala

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയുമായി പോലീസ് ഇന്ന് വിശാഖപട്ടണത്ത് നിന്ന് തിരിക്കും

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയുമായി കേരളാ പോലീസ് സംഘം വിശാഖപട്ടണത്ത് നിന്ന് ഇന്ന് യാത്ര തിരിക്കും. വിജയവാഡയിൽ നിന്ന് കേരളാ എക്‌സ്പ്രസിലാണ് യാത്ര. കുട്ടിയെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ഇന്നലെ രാത്രിയോടെ പോലീസ് പൂർത്തിയാക്കിയിരുന്നു

കഴക്കൂട്ടം എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വിശാഖപട്ടണത്ത് എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ രാത്രിയായതിനാൽ കുട്ടിയെ ഏറ്റെടുക്കാനായില്ല. നാളെ രാത്രി 9.50ഓടെ കുട്ടിയുമായി തിരുവനന്തപുരത്ത് എത്തും

ആദ്യം വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം സിഡബ്ല്യുസിയുടെ മുമ്പാകെ ഹാജരാക്കും. കുട്ടിക്ക് മാതാപിതാക്കളിൽ നിന്ന് മാനസികമായോ ശാരീരികമായോ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നോ എന്നതിൽ വ്യക്തത വരുത്തിയ ശേഷമാകും കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുക.

Related Articles

Back to top button