Kerala
രഞ്ജിത്ത് സ്ഥാനമൊഴിയുമെന്നാണ് കരുതുന്നത്; മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് സതീശൻ
ബംഗാളി നടി ശ്രീരേഖ മിത്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെക്കുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രഞ്ജിത്ത് സ്ഥാനമൊഴിയണമെന്നാണ് സഹോദരനും സ്‌നേഹിതനുമെന്ന നിലയ്ക്ക് അദ്ദേഹത്തോട് അഭ്യർഥിക്കാനുള്ളത്.
രഞ്ജിത്തിനെക്കുറിച്ചുള്ള സജി ചെറിയാന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്. രഞ്ജിത്ത് നല്ല സംവിധായകനും സിനിമക്കാരനുമാണ്. ഒരുപാട് ചിത്രങ്ങൾ മലയാളത്തിന് നൽകിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെക്കാനും കൃത്രിമം കാണിച്ച് പുറത്തുവരാനും വേട്ടക്കാരെ ന്യായീകരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്യുന്ന സജി ചെറിയാൻ സ്ഥാനം ഒഴിയുന്നതാകും നല്ലത്. അദ്ദേഹം സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. സജി ചെറിയാൻ രാജിവെച്ച് പുറത്തുപോകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.