Kerala

സിദ്ധിഖിന് പകരം ആര്; പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേരും

ലൈംഗികാരോപണത്തെ തുടർന്ന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖ് രാജിവെച്ചതോടെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ അമ്മയുടെ നിർണായക എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ ചേരും. ചിത്രീകരണം പൂർത്തിയാക്കി സിദ്ധിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം.

സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമവഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ആരോപണങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി സിദ്ധിഖ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. സിദ്ധിഖ് രാജിവെച്ചതോടെ പുതിയ ജനറൽ സെക്രട്ടറി ആരാകുമെന്നതാണ് ചർച്ച നടക്കുന്നത്

ഹേമ കമ്മിറ്റി റിപ്പോർട്ട് തുറന്നുവിട്ട കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിത അംഗം വരുമോ എന്നതാണ് ആകാംക്ഷ. അമ്മയുടെ ബൈലോ പ്രകാരം 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒരാളെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാം

സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോൺ, ടിനി ടോം, വിനു മോഹൻ, ജോമോൾ, അനന്യ, അൻസിബ, സരയൂ എന്നിവരാണ് എക്‌സിക്യൂട്ടീവിലുള്ളത്. വൈസ് പ്രസിഡന്റായ ജഗദീഷിന്റെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

Related Articles

Back to top button