എന്നും നിനക്കായ്: ഭാഗം 3
രചന: Ummu Aizen
രണ്ടെണ്ണം ബസ്റ്റോപ്പിൽ നിന്ന് നമ്മളെ നോക്കി കണ്ണുരുട്ടുവാണ്. ഹായ് ചങ്കൂസ്.. ഞാൻ അവരെ നോക്കി കൈവീശി കാണിച്ചു പറഞ്ഞു. “ഹായ് കൊണ്ടുപോയി നിന്റെ മറ്റോനിക്ക് കൊടുക്ക്.” പാറു കലിപ്പിൽ നമ്മളോട് പറഞ്ഞു. “എടീ റിഷു… ഇന്നലെ രാത്രി കൂടി ഞാൻ നിന്നോട് പറഞ്ഞതല്ലേ നാളെ നേരത്തെ വരണം എന്ന് നമുക്ക് ഒരുമിച്ച് നിന്ന് ഫോട്ടോസ് ഒക്കെ എടുക്കാമെന്ന്.”എന്നിട്ട് നീ ഇപ്പോഴാണോ വരുന്നത്. ഫിദ മുഖം വീർപ്പിച്ചോണ്ട് നമ്മളോട് പറഞ്ഞു.
” സോറി ഡി… എണീക്കാൻ ലേറ്റായി. സാരമില്ല നമുക്ക് ഇപ്പൊ എടുത്താലോ…” പറഞ്ഞു തീർന്നില്ല അപ്പോഴേക്കും ബസ് വന്നു.ഞാൻ രണ്ടിനെയും നോക്കി ക്ലോസപ്പിന്റെ ചിരി പാസാക്കി. രണ്ടും നമ്മളെ നോക്കി കണ്ണുരുട്ടി കൊണ്ട് ബസ്സിലേക്ക് കയറി. നിങ്ങൾക്ക് എന്റെ ചങ്കിനെ പരിചയപ്പെടുത്തി തരണ്ടേ… ഫിദ ഫാത്തിമ എന്ന ഫിദുവും പാർവണ മേനോൻ എന്ന് പാറുവും.
എൽകെജി മുതൽക്കേ ഇവരാണ് എനിക്കെല്ലാം. നമ്മൾ ത്രിമൂർത്തികൾക്ക് ഇടയിലേക്ക് കയറിവരാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടുമില്ല. ഫിദുവിന് 3 കാക്കൂസ് ആണ്. അവർക്ക് അവൾ എന്നാൽ ജീവനാണ്. മൂത്ത ഇക്ക ഫായിസ്ക്ക, ഗൾഫിൽ എന്റെ ഇക്കാന്റെ കൂടെ ജോലി ചെയ്യുന്നു. മൂപ്പരുടെ കല്യാണം കഴിഞ്ഞ് ഒരു മോനും ഉണ്ട്. രണ്ടാമത്തെ ഫാസിൽക്ക(പാച്ചിക്ക )ആണ്. എന്റെ ഇപ്പുവിനെ മേരേജ് ചെയ്യുന്നത്.
അവസാനത്തെ മുതലാണ് ഫർഹാൻ എന്ന ഫാറൂക്ക മൂപ്പർ എന്റെ മെയിൻ ശത്രുവാണ്.എന്റെ യാസിക്കാന്റെ ബെസ്റ്റ് ആണ്. പറഞ്ഞിട്ടെന്താ സ്വഭാവം തനി കച്ചറ ആണ്. എന്നെ എവിടെ കണ്ടാലും നാറ്റിച്ചു നാണം കെടുത്തും. എന്നെ ശശിയാക്കൽ ആണ് ഓന്റെ മെയിൻ ഹോബി. ഇവർ മൂന്നാളും ഫിദുവിനെ സ്നേഹിക്കുന്നെ കാണണം.
താഴെ വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്നൊക്കെ പറഞ്ഞത് പോലെയാണ്. പിന്നെ പാറു ആണെങ്കിലോ college luctures ആയ അച്ഛന്റെയും സ്കൂൾ ടീച്ചർ ആയ അമ്മയുടെയും ഏകമകൾ. അപ്പോൾ അവളുടെ കാര്യം പറയേണ്ടല്ലോ. ഇവരെ രണ്ടിന് അവരെ വീട്ടുകാർ സ്നേഹിക്കുന്നത് കണ്ടിട്ടാണ് നമ്മൾക്കും ഒറ്റ മോൾ ആയി ജനിക്കണം എന്നുള്ള ആഗ്രഹം കൂടാനുള്ള കാരണം.
ബസ് ഇറങ്ങി കുറച്ചു നടന്നതിന് ശേഷം നമ്മൾ നമ്മുടെ ലക്ഷ്യസ്ഥാനത്തെത്തി. ഹരിതാഭവും പച്ചപ്പും നിറഞ്ഞു നിൽക്കുന്ന കുന്നിന്റെ മുകളിൽ പ്രൗഢമായി ഉയർന്നുനിൽക്കുന്ന കോളേജ് കെട്ടിടം. “അരേ വാ… എന്താ ഒരു ഭംഗി”നമ്മളാണ്. “ശരിയാ ടീ … സൂപ്പർ സ്ഥലം ഇവിടെ നിൽക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ടല്ലോ” പാറു പറഞ്ഞു. ” എന്തായാലും എനിക്കിഷ്ടപ്പെട്ടു നമുക്ക് അടിച്ചുപൊളിക്കണം” ഫിദുവാണ്.
“അത് ശരിയാണ് നമ്മൾക്ക് തകർക്കണം”നമ്മൾ മൂന്നും ഒരേ സ്വരത്തിൽ പറഞ്ഞു. “എടീ റാഗിംഗ് ഒക്കെ ഉണ്ടാവുമോ എനിക്ക് പേടിയാവുന്നു “ഫിദു കുറച്ച് ഭയത്തോടെ പറഞ്ഞു.ഫിദു അല്പം പേടിയുള്ള കൂട്ടത്തിലാണ്. “നിന്റെ ഒരു കോപ്പിലെ പേടി. ആരേലും വന്ന് ഒന്ന് റാഗ് ചെയ്തിരുന്നുവെങ്കിൽ… ഹോ ആലോചിക്കുമ്പോൾ തന്നെ കുളിരു കോരുന്നു” പാറുവാണ്. ഹേ മൊഞ്ചത്തീസ് ഒന്നിങ്ങോട്ടു വന്നേ…
പെട്ടെന്നാണ് ഒരു അശരീരി നമ്മളെ കാതിലേക്ക് എത്തിയത്. കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ രണ്ടു മൊഞ്ചൻസ് ഇരുന്ന് അങ്ങോട്ടേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു. ഫിദു പേടിച്ച് ഒരു വക ആയിട്ടുണ്ട്. ഞാനും പാറുവും നല്ല ത്രില്ലിലാണ്. ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു. നിങ്ങളുടെ ഒക്കെ പേര് എന്താടി. കൂട്ടത്തിൽ ഒരുവൻ ചോദിച്ചു. “ഞാൻ റിഷു, ഇവൾ ഫിദ, ഇവളുടെ പേര് പാർവണ” നമ്മൾ ഒറ്റശ്വാസത്തിൽ പറഞ്ഞു.
“ഇതെന്താ അവരുടെ വായിൽ ഗം ആണോ” മറ്റവൻ ചോദിച്ചു. “അത് പിന്നെ ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ” നമ്മൾ അവർക്ക് ഒരു ക്ലോസപ്പിന്റെ ഇളി കൊടുത്തു “ഡാ.. ഷിനു ഇവൾക്ക് ഒരെല്ല് കൂടുതൽ ആണെന്ന് തോന്നുന്നു” ആദ്യത്തെ ആൾ പറഞ്ഞു. “നീ പറഞ്ഞത് ശരിയാ അന്ഷി… സീനിയേഴ്സിന് അടുത്ത് അധികപ്രസംഗം നടത്തിയ ഇവളെ വെറുതെ വിട്ടാൽ പറ്റില്ലല്ലോ, അല്ലേ? ” പടച്ചോനെ പണി പാളിയോ… നമ്മൾ മൂന്നു അന്തം വിട്ടിരിക്കുകയാണ്. ”
അപ്പോൾ മോൾ പോയി ഈ മരത്തിൽ എത്ര ഇല ഉണ്ടെന്ന് എണ്ണിയിട്ട് വാ…. “ഷിനു എന്ന് പറഞ്ഞവൻ കൽപ്പന കേട്ട് നമ്മൾ ഒന്ന് ഞെട്ടി… പടച്ചോനേ ഞാൻ പെട്ടു എന്ന് പറഞ്ഞു ആ മരത്തെ ഒന്ന് നോക്കി. പടർന്നു പന്തലിച്ചു നിൽക്കുന്ന ആ മരത്തെ കണ്ടതും ഞാൻ അറിയാതെ തലയിൽ കൈ വെച്ചു പോയി. “എന്താടി പോന്നില്ലേ? അവൻ എന്നെ നോക്കി കണ്ണുരുട്ടി ചോദിച്ചു.” ” ഞാൻ പോയേ ”
അവരെ നോക്കി മുഖം കോട്ടി ക്കൊണ്ട് ഞാൻ പറഞ്ഞു. മരം നോക്കി ഇല എണ്ണുന്നത് പോലെ ആക്ഷൻ കാണിച്ചു(അല്ലാതെ ശരിക്കും എണ്ണം പിടിക്കുക എന്നത് സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യമാണ്.) “ഡീ… നിന്റെ പേര് എന്തന്നാ പറഞ്ഞേ.. അവൻ ഫിദുവിനോട് ചോദിച്ചു.” പെണ്ണാണെങ്കിൽ കിടന്നു വിറക്കുകയാണ്. ഫിദ.. അവൾ പേടിച്ചു കൊണ്ട് പറഞ്ഞു. നിനക്ക് പാട്ടുപാടാൻ അറിയോ? അവൻ വീണ്ടും അവളോട് ചോദിച്ചു. ” ഇല്ല” (അവളുടെ എക്സ്പ്രഷൻ ഒക്കെ കണ്ടിട്ട് നമ്മൾക്ക് ചിരിയാണ് വരുന്നത്).
“എന്നാൽ മോള് നല്ല റൊമാന്റിക് സോങ് പഠിക്കേ.. ഇക്കാക്ക് ഹിന്ദി സോങ് ആണ് ഇഷ്ടം. അതോണ്ട് അത് തന്നെ ആയിക്കോട്ടെ”ഓൻ ഓളെ നോക്കി ചിരിച്ചോണ്ട് പറയാണ്. തെണ്ടി, ഓൾക്കാണെ പാടാനും അറിയില്ല പാവം ഓൾ. “എനിക്കറിയില്ല ഇക്കാ..” അവൾ പേടിച്ചു കൊണ്ട് അവനോട് പറഞ്ഞു. “പാടാൻ പറഞ്ഞാൽ പാടിക്കോണം കേട്ടോടീ ..” മറ്റവൻ ഇച്ചിരി കണ്ടുപിടിച്ചു കൊണ്ട് അവളോട് പറഞ്ഞു. അപ്പോഴേക്ക് പെണ്ണ് കരയാൻ തുടങ്ങി. അതുകണ്ടപ്പോൾ നമ്മക്ക് കലിപ്പ് കേറി അങ്ങോട്ടേക്ക് പോവാൻ നിന്നതും “ഡാ… “എന്ന് ഉച്ചത്തിൽ വിളി കേട്ടതും ഒരുമിച്ചായിരുന്നു…..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…