Kerala

ആറ്റിങ്ങലിൽ നിന്നും കാണാതായ 14 വയസുകാരനെ വർക്കല ക്ലിഫിൽ നിന്നും കണ്ടെത്തി

ആറ്റിങ്ങലിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വർക്കല ക്ലിഫിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ക്ലിഫിൽ പോയതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കയ്യിലുള്ള കാശ് തീർന്നതിനാൽ വീട്ടിലേക്ക് മടങ്ങി വരാനായില്ല. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ ആറ്റിങ്ങൽ പളളിക്കലിൽ നിന്നുമാണ് നിയാസ്-നിഷ ദമ്പതികളുടെ മകൻ ഉമർ നിഥാനെ(14) കാണാതായത്.

പള്ളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഉമർ. പള്ളിക്കലിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഉമർ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ ട്യൂഷൻ സെന്ററിൽ കുട്ടി ചെന്നിരുന്നില്ല. ട്യൂഷൻ കഴിഞ്ഞ് മടങ്ങി എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതിരുന്നതോടെയാണ് ബന്ധുക്കൾ പള്ളിക്കൽ സിഐക്കും ആറ്റിങ്ങൽ ഡിവൈഎസ്പിക്കും പരാതി നൽകിയത്.

പരിസര പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ച് വരവെയാണ് ഉമർ വർക്കല ക്ലിഫിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

 

Related Articles

Back to top button