Kerala

അവസരങ്ങൾ കിട്ടാത്തവർ ആരോപണവുമായി വരും; മിനു മുനീറിന്റെ ആരോപണത്തോട് മണിയൻപിള്ള രാജു

നടി മിനു മുനീർ ആരോപണവുമായി രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മണിയൻപിള്ള രാജു. ആരോപണം ധാരാളം വരും. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തതിൽ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി വരുമെന്നും മണിയൻപിള്ള രാജു പറഞ്ഞു.

എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ മിനുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണം തെറ്റാണ്. ഞാൻ തെറ്റുകാരനാണെങ്കിൽ എന്നെയും ശിക്ഷിക്കണം. എല്ലാ ആരോപണങ്ങളും സർക്കാർ അന്വേഷിക്കട്ടെ. വഴിവിട്ട രീതിയിൽ അമ്മയിൽ അംഗത്വം എടുക്കാൻ സാധിക്കില്ലെന്നും മിനു മുനീർ പറഞ്ഞു

നേരത്തെ മുകേഷും ജയസൂര്യയും ഷൂട്ടിംഗ് സെറ്റിൽ വെച്ച് തന്നെ കയറി പിടിച്ചതായി മിനു മുനീർ ആരോപിച്ചിരുന്നു. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചതായും മിനു മുനീർ ആരോപിച്ചിരുന്നു.

Related Articles

Back to top button