സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് കുറ്റാരോപിതരെ ഒഴിവാക്കണമെന്ന് പ്രേം കുമാർ
ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരേണ്ടതായിരുന്നുവെന്ന് ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ. മൊഴികൾ നൽകിയ നടികൾ പരാതിയുമായി രംഗത്തുവരാൻ തയ്യാറാകണം. സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് കുറ്റാരോപിതരെ ഒഴിവാക്കണം. മുകേഷിനെ സിനിമ കോൺക്ലേവിൽ പങ്കെടുപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്നും പ്രേംകുമാർ പറഞ്ഞു
മലയാള സിനിമയിൽ സ്ത്രീ സുഹൃത്തുക്കൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളും പരാതികളും അന്വേഷിക്കാൻ ഇങ്ങനെയൊരു സമിതി രൂപീകരിച്ചതു തന്നെ ധീരമായ നടപടിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നുമില്ലാത്തതാണ്. മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണെന്നതിനാൽ അതിനൊരു ജുഡീഷ്യൽ സ്വഭാവമുണ്ട്
സമൂഹത്തിൽ സ്ത്രീകൾ തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ട് കുറച്ചുകൂടി നേരത്തെ പുറത്തുവരണമായിരുന്നു എന്നാണ് കരുതുന്നത്. വിഷയങ്ങളെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. മൊഴികൾ നൽകിയ നടികൾ പരാതിയുമായി രംഗത്തുവരാൻ തയ്യാറാകണമെന്നും പ്രേംകുമാർ പറഞ്ഞു